അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്, അറുപത്തിരണ്ട് ലക്ഷത്തോളം വിലവരുന്ന 1144 ഗ്രാം സ്വര്‍ണം യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു, ദുബൈയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൈയ്യോടെ തൂക്കിയെടുത്ത് കസ്റ്റംസ്....!

അനധികൃതമായി സ്വര്‍ണം കടത്തുന്ന കേസുകള്‍ രാജ്യത്ത് ഏറിവരികയാണ്. ദുബൈയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനില്‍ നിന്ന് 1144 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. 61.72 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം യാത്രക്കാരന്‍ തന്റെ അടിവസ്ത്രത്തിലാണ് ഒളിപ്പിച്ചിരുന്നത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം, ജനുവരി 21 ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്ന് തെലങ്കാനയിലെ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ 2715.800 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. കണ്ടെടുത്ത സ്വര്‍ണത്തിന്റെ മൂല്യം 1.36 കോടി രൂപയാണെന്ന് കസ്റ്റംസ് അറിയിച്ചു.
പരിശോധനയില്‍ കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ യാത്രക്കാരന് കഴിഞ്ഞില്ല, ബിലും മറ്റും ഹാജരാക്കാന്‍ സാധിച്ചില്ല, അതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് സ്വര്‍ണം കണ്ടുകെട്ടി.
https://www.facebook.com/Malayalivartha
























