യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതല.... കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയോട് സഹയാത്രികന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ഇടപെടാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ആക്രമിക്കപ്പെട്ട യുവതിയുമായി മന്ത്രി ഫോണില്‍ സംസാരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായത് അംഗീകരിക്കുന്നു. എം.ഡിയോട് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ കെ.എസ്.ആര്‍.ടിസിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് നേരെ സഹയാത്രികന്‍ മോശമായി പെരുമാറിയത്. സംഭവത്തെക്കുറിച്ച് കണ്ടക്ടറോടും സഹയാത്രികരോടും പരാതിപ്പെട്ടെങ്കിലും ആരും ഇടപെട്ടില്ലെന്ന് യുവതി പറഞ്ഞു. കോഴിക്കോട് സ്വദേശിനിക്കാണ് കെ.എസ്.ആര്‍.ടി.സി.യില്‍ ദുരനുഭവമുണ്ടായത്.
കണ്ടക്ടറുടെയും സഹയാത്രികരുടെയും മൗനം, ബസില്‍ നേരിട്ട അതിക്രമത്തെക്കാള്‍ മുറിവേല്‍പ്പിച്ചതായും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha