ഇനി ഒരുമിച്ച് മുന്നോട്ട്...! എംഎല്‍എ സച്ചിന്‍ ദേവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു, എ.കെ.ജി സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും...!

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.ഇന്ന് 11ന് എ കെ ജി സെന്ററിൽവെച്ചായിരുന്നു ചടങ്ങുകൾ. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വളരെ ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ആര്യയും സച്ചിനും നേരത്തെ തന്നെ അറിയിച്ചിരുന്നു.
സച്ചിന്‍ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയമാണ് കഴിഞ്ഞിരിക്കുന്നത്.
ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്‌എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.സച്ചിന്‍ ദേവ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്.
നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും സച്ചിന്‍ ദേവ് നേടിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ മുടവന്‍മുകള്‍ ഡിവിഷനിലാണ് ആര്യ മല്‍സരിച്ചതും ജയിച്ചതും. 21 വയസിലാണ് മല്‍സരിച്ചത്. ഇലക്‌ട്രീഷ്യന്‍ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റ് ശ്രീലതയുടേയും മകളാണ് ആര്യ.
https://www.facebook.com/Malayalivartha
























