കുറ്റം നിഷേധിച്ച് സുജീഷ്, തെളിവുണ്ടെന്ന് പോലീസ്... ടാറ്റൂ പീഡനക്കേസില്‍ പ്രതി സുജീഷുമായി പോലീസ് തെളിവെടുപ്പ് നടത്തി....ടാറ്റൂ സെന്ററിലെത്തിയാണ് പോലീസ് തെളിവെടുത്തത്

കുറ്റം നിഷേധിച്ച് സുജീഷ്, തെളിവുണ്ടെന്ന് പോലീസ്... ടാറ്റൂ പീഡനക്കേസില്‍ പ്രതി സുജീഷുമായി പോലീസ് തെളിവെടുപ്പ് നടത്തി....ടാറ്റൂ സെന്ററിലെത്തിയാണ് പോലീസ് തെളിവെടുത്തത്.
മീടു ആരോപണം വന്നതിന് പിന്നാലെ സുജീഷ് ഒളിവില്‍ പോയിരുന്നു. ഇന്നലെ വൈകിട്ട് ഇടുക്കിയില്‍ നിന്നും ഒരു സുഹൃത്തിനൊപ്പം പെരുമ്പാവൂരിലേക്ക് എത്തുമ്പോള്‍ ആണ് ഇയാളെ പോലീസ് പിടികൂടിയത്. സുജീഷിനെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബംഗുളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് സുജീഷിനെതിരെ ഒരു യുവതി സോഷ്യല്‍മീഡിയയിലൂടെ ലൈംഗീകാരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് യുവതി മീടു ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വരികയായിരുന്നു.
"
https://www.facebook.com/Malayalivartha

























