ജീവിത പ്രതിസന്ധികള്‍ തന്നിലെ കലകൊണ്ട് മറികടന്ന് ജനമനസ്സുകള്‍ കീഴടക്കിയ കലാകാരൻ മണ്ണില്‍ നിന്ന് പോയാലും മനസില്‍ നിന്ന് പോവില്ല; ആ മണികിലുക്കം നിലച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷങ്ങള്‍....

മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ആറാണ്ട് പൂര്‍ത്തിയാവുകയാണ്. സംവിധായകന്‍ നാദിര്‍ഷാ, അഭിനേതാക്കളായ ജഗതി, ദിലീപ്, മനോജ് കെ ജയന്‍, ലക്ഷ്മി പ്രിയ, സെന്തില്‍ കൃഷ്ണ, സുബി സുരേഷ്, സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍, എം പി ബെന്നി ബെഹ്നാന്‍ എന്നിവര്‍ മണിയെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മണ്ണില്‍ നിന്ന് പോയാലും മനസില്‍ നിന്ന് പോവില്ലെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നും നമ്മുടെയെല്ലാം ഹൃദയത്തില്‍ മണിച്ചേട്ടന്‍ ജീവിക്കുന്നുവെന്നായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷ് പറഞ്ഞത്. ജീവിത പ്രതിസന്ധികള്‍ തന്നിലെ കലകൊണ്ട് മറികടന്ന് ജനമനസ്സുകള്‍ കീഴടക്കിയ കലാകാരനാണ് മണി. ആ മണികിലുക്കം നിലച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷങ്ങള്‍. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും കലാഭവന്‍ മണി മലയാളി ഹൃദയങ്ങളില്‍ ഒരു മണിമുഴക്കമായി ജീവിക്കുമെന്നും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹ്നാന്‍ പറഞ്ഞു.
നിറഞ്ഞ ചിരിയുമായി എന്നും എന്ന് ജഗതിയുടെ ഫേസ്ബുക്കില്‍ പേജിലൂടെ അനുസ്മരിച്ചു. ചിരിപ്പിച്ചും കരയിച്ചും മലയാളികളുടെ മനസില്‍ ഇടം പിടിച്ച കലാഭവന്‍ മണിയെ സ്വന്തം വീട്ടുകാരനെ പോലെയായിരുന്നു മലയാളികള്‍ കണ്ടത്. അഭിനയവും മിമിക്രിയും ആലാപനവും സന്നിവേശിച്ച അപൂര്‍വം കലാകാരനായിരുന്ന കലാഭവന്‍ മണി 2016 മാര്‍ച്ച് 6 നായിരുന്നു ലോകത്തോട് വിട പറഞ്ഞത്. ഹാസ്യതാരനും സഹതാരവുമായി തുടങ്ങിയ മണി പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി നടന്നു കയറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വില്ലനായും നായകനായും തിളങ്ങിയ മണി ഐശ്വര്യ റായ്‌ക്കൊപ്പവും അഭിനയിച്ചു. നാടന്‍പാട്ടിനെ ജനകീയമാക്കിയവരില്‍ മുന്‍പന്തിയിലാണ് മണിയുടെ സ്ഥാനം. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായാണ് മണിയുടെ തുടക്കം.
സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ മണിയിലെ കലാകാരനെ ഒഴിവാക്കാനാകില്ലെന്ന് മലയാള സിനിമ തിരിച്ചറിഞ്ഞു. ജയറാം, ദിലീപ് എന്നിവരുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായ മണി പതിയെ സീരിയസ് വേഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടെ വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും, കരുമാടിക്കുട്ടന്‍ എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ മണിയുടെ അഭിനയത്തിന്റെ റേഞ്ച് ലോകത്തിന് കാണിച്ച് കൊടുക്കുകയായിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ജഗതി, നെടുമുടി വേണു, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പവും സ്‌ക്രീന്‍ പങ്കിടുമ്പോഴും തന്റെ പ്രകടനം മെച്ചപ്പെട്ടതാക്കാന്‍ മണിയ്ക്ക് കഴിഞ്ഞു. അനന്തഭദ്രത്തിലെ ദിഗംബരന്‍ എന്ന കഥാപാത്രം ചെയ്ത മനോജ് കെ ജയന്റെ പ്രകടനത്തിനൊപ്പം പ്രേക്ഷകര്‍ ഓര്‍മിക്കുന്ന കഥാപാത്രമാക്കി ചെമ്പനേയും മാറ്റിയത് മണിയുടെ അഭിനയപാടവം കൊണ്ട് ഒന്ന് മാത്രമായി വിലയിരുത്തപ്പെട്ടു. അവസാന നാളുകളില്‍ ബാച്ചിലര്‍ പാര്‍ട്ടി, ആമേന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല ആ വിയോഗം.
https://www.facebook.com/Malayalivartha

























