'ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്ത ഇടം നിങ്ങള്‍ സന്ദര്‍ശിച്ച് നോക്കിയിട്ടുണ്ടോ.. മരണത്തിന്‍റെതെന്ന് തോന്നുന്ന ഒരു വൃത്തികെട്ട ഗന്ധം അവിടെ പരന്ന് കിടക്കുന്നുണ്ടാവും.. ആ വീട് അനക്കമില്ലാതേ വിറങ്ങലിച്ച് നില്‍ക്കുന്നുണ്ടാവും.. മരത്തിലാണ് തൂങ്ങിയതെങ്കില്‍ ശ്വാസം വിടാതേ കാറ്റില്‍ ഒരില പോലും അനങ്ങാതേ മരിച്ചവനേക്കാള്‍ മുന്‍പ് മരിച്ചത് പോലെ മരം നില്‍പ്പുണ്ടാവും...' വൈറലായി കുറിപ്പ്
ആത്മഹത്യ എന്ന തോന്നൽ ഉണ്ടാകുമ്പോൾ ആ ഒരു നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞാൽ പിന്നെ എന്തും അതിജീവിക്കാൻ തോന്നും. എന്നാൽ ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്ത ഇടം നിങ്ങള്‍ സന്ദര്‍ശിച്ച് നോക്കിയിട്ടുണ്ടോ? മരണത്തിന്റെ ഗന്ധവും നിശബ്ദതയും തളംകെട്ടി നിൽപ്പുണ്ടാകും ആ ഇടങ്ങളിൽ. ആത്മഹത്യ ചെയ്ത ചങ്ങാതിയെ അവസാനമായി ഒരുനോക്കു കാണാൻ പോയ അനുഭവം പങ്കുവയ്ക്കുകയാണ് സമദ് റഹ്മാൻ കൂടല്ലൂർ.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്ത ഇടം നിങ്ങള്‍ സന്ദര്‍ശിച്ച് നോക്കിയിട്ടുണ്ടോ.. മരണത്തിന്‍റെതെന്ന് തോന്നുന്ന ഒരു വൃത്തികെട്ട ഗന്ധം അവിടെ പരന്ന് കിടക്കുന്നുണ്ടാവും.. ആ വീട് അനക്കമില്ലാതേ വിറങ്ങലിച്ച് നില്‍ക്കുന്നുണ്ടാവും.. മരത്തിലാണ് തൂങ്ങിയതെങ്കില്‍ ശ്വാസം വിടാതേ കാറ്റില്‍ ഒരില പോലും അനങ്ങാതേ മരിച്ചവനേക്കാള്‍ മുന്‍പ് മരിച്ചത് പോലെ മരം നില്‍പ്പുണ്ടാവും..
ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്തത് ആദ്യമായി ഞാന്‍ കാണുന്നത് പതിനെട്ടാം വയസ്സിലാണ്.. ഒപ്പം പഠിച്ചവനായത് കൊണ്ടാവണം ആ കാഴ്ച കാണരുതെന്ന് പറഞ്ഞിട്ടും കൗതുകത്തോടേ കാണാനായി ഞാന്‍ പോയത് .. താന്നികുന്ന് കയറി ചെന്നാല്‍ നിരപ്പില്‍ അവന്റെ ഓടിട്ട വീടാണ് . അല്‍പ്പം മരങ്ങളുണ്ടെങ്കിലും ചെടികളോ പൂക്കളോ ഇല്ലാത്ത ചരല്‍ നിറഞ്ഞ മുറ്റം.. ആളുകള്‍ കാഴ്ച കണ്ട് മൗനം കൊണ്ട് ഒരു സഭ തീര്‍ത്തിരിക്കുന്നു. ഇന്‍ക്വസ്റ്റ് നടത്താന്‍ പോലീസുകാരെത്തിയിട്ടില്ലാത്തത് കൊണ്ട് അയാള്‍ അപ്പോഴും കയറില്‍ തന്നെ തൂങ്ങി നില്‍ക്കുന്നു..
അവന്‍റെ അമ്മയുടേതാണെന്ന് തോന്നുന്നു. ഒരു ഊളിയിട്ട കരച്ചില്‍ തൊട്ടടുത്ത വീട്ടില്‍ നിന്നുയരുന്നുണ്ട്.. ഒന്ന് രണ്ട് പേരുൈ കൂടേ ഞാനും അകത്തേ മുറിയിലേക്ക് കടന്നു. ആദ്യം രണ്ട് കാലുകള്‍ തൂങ്ങി കിടക്കുന്നത് കണ്ടു മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ണ് തുറിച്ച് നാവ് കടിച്ചൊരു ശരീരത്തേ കണ്ടു. കൈകള്‍ തുടയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. ഒരു മിനിറ്റ് തികച്ച് കാണാന്‍ നില്‍ക്കാതെ ആ വീടിന്‍റെ പടിയിറങ്ങി അതിനേക്കാള്‍ വേഗതയില്‍ കുന്നിറങ്ങി വീട്ടിലേക്കോടി. അന്ന് മാത്രമല്ല ഒരാഴ്ചക്ക് വിശപ്പ് തോന്നിയില്ല ഭക്ഷണത്തിന് രുചി തോന്നിയില്ല. ആ ചിത്രം ഓര്‍ക്കുമ്പോഴൊക്കേ ഓക്കാനം വരും.. കാലം പിന്നെയും കടന്നു..
പുഴയില്‍ കുളിക്കാനിറങ്ങിയതാണ് . അപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ അക്കരേയുള്ള റെയില്‍ പാളത്തിലേക്ക് ഓടിയും നടന്നും പോകുന്നത് കണ്ടത്. അവര്‍ക്ക് പിന്നാലേ ഞാനും വെച്ച് പിടിച്ചു. തൂത പാലം എത്തുന്നതിന് മുന്‍പ് വേളികുളമെന്നൊരു ഗ്രാമമുണ്ട്. മലപ്പുറം ജില്ലയിലാണത്. തൂത റെയില്‍ പാലം കടന്നാല്‍ പാലക്കാട് ജില്ലയാണ്. വേളികുളത്ത് പുഞ്ചപ്പാടത്തിനരികിലേ റെയില്‍ പാളത്തില്‍ ഒരു മനുഷ്യന്‍ കിടക്കുന്നത് കണ്ടു. അപ്പോഴും പോലീസുകാര്‍ അവിടെ എത്തിയിട്ടില്ല. അങ്ങിങ്ങായി കുറേ മാംസ കഷ്ണങ്ങള്‍ ചിതറി കിടക്കുന്നു. കാക്കകള്‍ മരത്തിന് മുകളിലിരുന്ന് ഇന്നത്തേ വിഭവസമൃദ്ധമായ സദ്യയുണ്ണാനുള്ള തിരക്കില്‍ ഒച്ച വെച്ച് സന്തോഷിക്കുന്നു. അപ്പോഴാണത് ആ കാഴ്ച കണ്ടത്. തലയുടെ മുക്കാല്‍ ഭാഗവും ചിതറി വികൃതമായൊരു മുഖം. തലയോട്ടിയുടേ ഉള്ളറകള്‍ നമുക്ക് വെക്തമായി കാണാം.
കരിങ്കല്‍ ചീളുകളില്‍ ചവിട്ടിയിട്ട് എനിക്ക് വേദനയറിഞ്ഞില്ല. എന്‍റെ നടത്തത്തില്‍ ബോധമെന്നത് എനിക്കുണ്ടായതില്ല. പുഴയിലിറങ്ങി വെള്ളത്തിലേക്ക് ചാടി അല്‍പ്പ നേരം മുങ്ങാം കുഴിയിട്ട് ഞാനവ്ടേ കിടന്നു.. ആ കാഴ്ചയുടേ സംഘര്‍ഷാവസ്ഥ മാറികിട്ടാന്‍ ദിവസങ്ങളെടുത്തു.. ഒരു വാടകപ്പുരയിലാണ് കണ്ണൂര് കാരനായ ഒരു ആശാരി താമസിച്ചിരുന്നത്. ഭാര്യയോട് പിണങ്ങിയാണത്രേ അയാള്‍ കൂടല്ലൂരിലെത്തിയത്. ഒരു ദിവസം രാവിലെ ആള്‍ക്കൂട്ടം കണ്ട് ചെന്നതാണ് ഞാനവ്ടേ . ചുറ്റും മുളക് പൊടി വിതറി കിടക്കുന്നു അയാളുടേ ബാഗും വസ്ത്രങ്ങളും ചിതറിക്കിടക്കുന്നു. പകലില്‍ പോലും ഇരുട്ട് കുത്തിക്കിടക്കുന്ന ഒരു ചെറിയ മുറിക്കുള്ളില്‍ കാല് നിലത്ത് കുത്തുവാന്‍ വെമ്പല്‍ പൂണ്ട് ഒരു മനുഷ്യന്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നു. അയാള്‍ക്ക് വേണ്ടി കരയാന്‍ പോലും ഒരാള്‍ അവിടെയുണ്ടായിരുന്നില്ല..
കഴിഞ്ഞ ആഴ്ചയിലാണ് പ്രിയ സുഹൃത്തിന്‍റെ മരണം കാണുന്നത്. ഒപ്പം കളിച്ച് വളര്‍ന്ന പ്രിയപ്പെട്ടവനേ കാണാന്‍ പോകാതിരിക്കാനായില്ല.. മുറ്റം നിറയെ ആളുണ്ട്. അവനേ അറിയുന്ന പ്രിയപ്പെട്ടവരാണ്. സ്കൂള്‍ വിട്ട് വരുന്ന മകനേയും കൊണ്ട് വൈകുന്നേരം കുന്ന് കയറി പോകാറുള്ളവനാണ്. ഉപ്പ സ്ഥിരമായി കാത്തിരിക്കാറുള്ള സ്ഥലത്ത് പത്ത് വയസ്സുള്ള മകന്‍ രാത്രി എട്ട് മണിവരേയും കാത്ത് നിന്നു. ഫോണ്‍ സ്വിച്ച് ഓഫാണ് . അവനേയും മകനേയും അറിയുന്ന ഒരാള്‍ മകനെ വീട്ടിലെത്തിച്ചു. ഉപ്പ മറ്റൊരു സ്ഥലത്താണ് താമസം. പതിവ് പോലെ രാവിലെ ചായ കുടിക്കാനാകണം പത്ത് വയസ്സുള്ള മകന്‍ വിളിക്കാന്‍ ചെന്നതാണ് അവനാണ് ആദ്യത്തേ കാഴ്ചക്കാരന്‍.. ആ കാഴ്ചയിലേക്ക് ഞാനൊന്ന് നോക്കി. പിന്നേ അവന്‍റെ മകനിലേക്കും.. കണ്ണുകളില്‍ ഭീതി നിറഞ്ഞ് പ്രതീക്ഷ നഷ്ടപ്പെട്ട മുഖം. എന്തിനാകണം ഈ ക്രൂരതകള്‍ .. സഹിക്കുവാന്‍ കഴിയാതെ ചെയ്ത് പോകുന്നതാത്രേ...
ആത്മഹത്യ ചെയ്യാന്‍ പോകുന്നവന്‍റെ മനസ്സില്‍ ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തിയുടേ അഞ്ച് മിനുറ്റ് നിര്‍ണ്ണായകമാണെന്ന് ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. ആ സമയം മറ്റൊന്നും മനസ്സില്‍ ഉണ്ടാവില്ലത്രേ. അച്ചന്‍ അമ്മ ഭാര്യ മക്കള്‍ . ഇവരൊക്ക ആ അഞ്ചുമിനുറ്റിന് പുറത്ത് നില്‍പ്പാണ്..
അയാളുടേ മരണ സമയം ആയിട്ടില്ലെങ്കില്‍ ആരുടെയെങ്കിലുമൊരു ഫോണ്‍ കാള്‍ . ഒരു ആളനക്കം . എതെങ്കിലുമൊന്നായി അയാളുടേ ശ്രദ്ധ തിരിക്കാനായി ആ സമയത്ത് എത്തപ്പെടുമ്പോഴാണ് അയാള്‍ക്ക് താനെന്ത് അബദ്ദമാണ് ചെയ്ത് പോകുന്നതെന്ന തോന്നലുണ്ടാവുക.. ആത്മഹത്യയില്‍ നിന്ന് തിരിച്ചു വന്ന സുഹൃത്തിനേ കാണുമ്പോഴൊക്കേ ഞാന്‍ ചോദിക്കാറുള്ളത്.. ഇപ്പോഴെന്ത് തോന്നുന്നു എന്നാണ്. അന്ന് ഞാന്‍ മരണപ്പെട്ടിരുന്നെങ്കില്‍ എന്‍റെ കുരുന്നു മക്കളുടേ പുഞ്ചിരികള്‍ അവരുടെ വളര്‍ച്ചകള്‍ ഉയര്‍ച്ചകള്‍ ഒന്നുമെനിക്ക് കാണാനാകുമായിരുന്നില്ല.. അതിനോളം വലുതായതെന്താണ് നമുക്ക് ഭൂമിയിലുള്ളത്.
ഒരോ ആത്മഹത്യക്ക് പിറകിലും നിസ്സാര വിഷയങ്ങളേ ഉണ്ടാകൂ.. സ്വയം പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റുള്ളവരോട് തുറന്ന് പറയാന്‍ തയ്യാറാകണം അവിടെയും പരിഹാരമാകുന്നില്ലെങ്കില്‍.. ഖുര്‍ആനില്‍ സൃഷ്ടാവ് പറഞ്ഞത് പോലെ "ഞെരുക്കത്തിന്‍റെ പുറകിലായി ഒരു എളുപ്പ വഴി നിങ്ങള്‍ക്കുണ്ട്. ക്ഷമിക്കുന്നവന്‍ക്കാണ് അത് കരസ്ഥമാവുക. പ്രതീക്ഷയോടേ ജീവിക്കുക.. നമ്മളേക്കാള്‍ പ്രതിസന്ധി നിറഞ്ഞവര്‍ ഭൂമിയില്‍ ജീവിക്കുന്നുണ്ട്.. നമ്മളെക്കാള്‍ വഞ്ചിതനായവനും അപമാനിതനും ഈ ഭൂമിയില്‍ തല ഉയര്‍ത്തി നടക്കുന്നുണ്ട്.. ആത്മഹത്യ ചെയ്യുന്നവരേ .... നിങ്ങളേ കാണാന്‍ ഒരു ഭംഗിയുമുണ്ടാകുന്നില്ല.. മാത്രമല്ല എന്നേ പോലുള്ളവരുടേ സമുഹത്തിലാണ് നിങ്ങള്‍ തൂങ്ങി നില്‍ക്കുന്നത്.. ആ കാഴ്ചയുടേ മനം പിരട്ടല്‍ മാറാന്‍ ദിവസങ്ങളെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























