കെ.എസ്.ആര്‍.ടി.സി ബസിൽവച്ച് അധ്യാപികയെ അപമാനിച്ച സംഭവം; ഉപദ്രവിച്ച വ്യക്തിക്കും പരാതി പരിഹരിക്കാന്‍ ഇടപെടാതിരുന്ന കണ്ടക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു; അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി ആന്റെണി രാജു

കെഎസ്‌ആര്‍ടിസിയില്‍ ദുരനുഭവം നേരിടേണ്ടി വന്ന അധ്യാപികയെ ഉപദ്രവിച്ച വ്യക്തിക്കും പരാതി പരിഹരിക്കാന്‍ ഇടപെടാതിരുന്ന കണ്ടക്ടര്‍ക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കെഎസ്‌ആര്‍ടിസി ബസില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്ബോഴാണ് അധ്യാപികയെ സഹയാത്രികന്‍ മോശമായി സ്പര്‍ശിച്ചത്. ഉടന്‍ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേള്‍ക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് അധ്യാപിക ചോദിച്ചു. അയാള്‍ സോറി പറഞ്ഞു. എന്നാല്‍ അയാള്‍ പിറകില്‍ തന്നെയുള്ളതിനാല്‍ പേടി തോന്നിയെന്ന് അധ്യാപിക പറഞ്ഞു. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വമുള്ള കണ്ടക്ടര്‍ ഇടപെട്ടിരുന്നില്ല.
ബസില്‍ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ പറഞ്ഞിരുന്നു. കണ്ടക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. തന്നെ മന്ത്രി ആന്‍റണി രാജു വിളിച്ചെന്ന് അധ്യാപിക അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























