'അച്ഛനെയും അമ്മയെയും പോലും കൊല്ലാന്‍ മടിക്കാത്തവരാണ് അവർ'; ആര്‍എസ്‌എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ആര്‍എസ്‌എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അച്ഛനെയും അമ്മയെയും പോലും കൊല്ലാന്‍ മടിക്കാത്തവരാണ് ആര്‍എസ്‌എസുകാരെന്നും അത്ര ക്രൂരമായ ട്രെയിനിങ്ങാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
നിയമവാഴ്ച തകര്‍ക്കുകയാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. ഹരിദാസന്‍റെ കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നും കൊലപാതകത്തിനായി പരിശീലനം സിദ്ധിച്ച സംഘത്തെയാണ് നിയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
'ഒരിക്കലും രക്ഷപ്പെടരുത് എന്ന തരത്തില്‍ നടത്തിയ ആക്രമണമായിരുന്നു. ഒരു കാല്‍ വെട്ടിയെടുത്തു. അരയ്ക്ക് താഴെ ഇരുപതിലധികം വെട്ടുകളുമാണ് ഉണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് നയിക്കത്തക്ക വിധത്തില്‍ സ്ഥലത്ത് പ്രശ്നങ്ങളില്ല. സമാധാനപരമായി ജീവിക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് കൊലപാതകം നടത്തിയത്. വീട്ടുകാരുടെ മുന്നില്‍ വച്ച് കൊല ചെയ്യണമെന്ന ഉദ്ദേശത്തിലാണ് ഭാര്യയുടെയും കുട്ടികളുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് കൊലപ്പെടുത്തിയത്', കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























