പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് യാത്രാമൊഴി നേരാന്‍ പ്രമുഖരുടെ നീണ്ട നിര; അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് യാത്രാമൊഴി നേരാന്‍ മലപ്പുറത്തെത്തിയത് പ്രമുഖരുടെ നീണ്ട നിര. മത -സാമുദായിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ നേതാക്കള്‍ മലപ്പുറം ടൗണ്‍ഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി ഒമ്ബത് മണിയോടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് മൃതദേഹം മലപ്പുറം കുന്നുമ്മലിലെ ടൗണ്‍ഹാളില്‍ എത്തിച്ചത്. സ്പീക്കര്‍ എം.ബി. രാജേഷ്, മന്ത്രിമാരായ വി. അബ്ദുറഹ്മാന്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, എം.പി. രാഘവന്‍, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, എന്‍. ഷംസുദ്ദീന്‍, കെ.ടി. ജലീല്‍, മുഹമ്മദ് മുഹ്സിന്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്ബില്‍, സി.പി.ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, ആര്യാടന്‍ ഷൗക്കത്ത്, ഡി.സി.സി മുന്‍ പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.എസ്.യു നേതാവ് കെ.എം. അഭിജിത്, സുന്നി എ.പി വിഭാഗം നേതാവ് എ.പി. അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍, ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ പി. മുജീബ് റഹ്മാന്, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, ജില്ല പ്രസിഡന്‍റ് സലീം മമ്ബാട്, ജില്ല സെക്രട്ടറി എന്‍.കെ. സദ്റുദ്ദീന്‍, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍, ജില്ല പ്രസിഡന്‍റ് രവി തേലത്ത്, മേഖല പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ടൗണ്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























