'സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്'; വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് വിവാഹ നിശ്ചയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഞായര്‍ രാവിലെ എകെജി സെന്ററില്‍ വച്ച് നടന്നിരുന്നു. പിന്നാലെ ചടങ്ങിന്റെ ചിത്രം പങ്കിട്ട് പ്രണയത്തിന്റെ കുറിപ്പ് പങ്കിടുകയാണ് ആര്യ.
'സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്ബോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്', വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ആര്യാ രാജേന്ദ്രന്‍ വിവാഹ നിശ്ചയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു.
വിവാഹ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് ഇരുവരും ചടങ്ങിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി വി. ശിവന്‍കുട്ടി, വി.കെ.പ്രശാന്ത് എംഎല്‍എ തുടങ്ങിയവരും ചടങ്ങിനെത്തി.
https://www.facebook.com/Malayalivartha

























