വാവ വീണ്ടും..... മൂര്‍ഖന്‍ പാമ്പു കടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടശേഷമുള്ള ആദ്യത്തെ പാമ്പു പിടിത്തം..... ആലപ്പുഴ ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖനെ പിടികൂടാനാണ് വാവ എത്തിയത്

വാവ വീണ്ടും..... മൂര്‍ഖന്‍ പാമ്പു കടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടശേഷമുള്ള ആദ്യത്തെ പാമ്പു പിടിത്തം..... ആലപ്പുഴ ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖനെ പിടികൂടാനാണ് വാവ എത്തിയത്.
വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം . വീടിന്റെ മുറ്റത്തായി രണ്ട് ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് പത്തിവിടര്‍ത്തിയ പാമ്പിനെ കണ്ടത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു. ഉടന്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചു.
രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി.
രണ്ടു വയസുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും വാവ സുരേഷ് .
"
https://www.facebook.com/Malayalivartha

























