തിരുവനന്തപുരം നഗരത്തില്‍ ഓവര്‍ബ്രിഡ്ജില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നതിനു പിന്നാലെ നടക്കുന്ന രണ്ടാമത്തെ കൊലപാതകം .... വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവ് അക്കാര്യം മറച്ചു വച്ച് പ്രണയിച്ച് താലി ചാര്‍ത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, തര്‍ക്കത്തിനും കൊലപാതകത്തിനും ഇടയാക്കിയത് ഗായത്രി ആവശ്യപ്പെട്ട കാര്യം പ്രവീണ്‍ നിരസിച്ചത്....

തിരുവനന്തപുരം നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊലപാതകം.... വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവ് അക്കാര്യം മറച്ചു വച്ച് പ്രണയിച്ച് താലി ചാര്‍ത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, യുവാവ് പിടിയില്‍.
നെടുമങ്ങാട് കാട്ടാക്കട വീരണകാവ് പുതിയപാലം മുറുക്കര വീട്ടില്‍ ഗായത്രിയാണ് (25) കൊല്ലപ്പെട്ടത്. കൊല്ലം പരവൂര്‍ നെടുങ്ങോലം മുതലക്കുളത്ത് കെ.എസ് ഭവനില്‍ പ്രവീണ്‍ (35) പൊലീസില്‍ കീഴടങ്ങി.
മാസങ്ങള്‍ക്കു മുന്‍പാണ് പ്രവീണ്‍ ഗായത്രിയെ താലിചാര്‍ത്തിയത്. തലസ്ഥാനത്തെ ജുവലറിയിലെ മുന്‍ സെയില്‍സ് ഗേളാണ് ഗായത്രി. അവിടെ ഡ്രൈവറായിരുന്നു പ്രവീണ്‍.
പ്രവീണ്‍ തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറി പോകുന്നതിനെ ഗായത്രി എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ശനിയാഴ്ച പകലായിരുന്നു കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രവീണ്‍ സമ്മതിച്ചിട്ടുണ്ട്. പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിലും ഇത്തരത്തിലാണ് മരണമെന്ന് കണ്ടെത്തി.
മുറി പൂട്ടി സ്ഥലംവിട്ട പ്രവീണ്‍ രാത്രിയോടെ ഹോട്ടലിലേക്ക് വിളിച്ച് ഗായത്രി മുറിയില്‍ മരിച്ചുകിടക്കുന്നതായി അറിയിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മുറി തുറന്നത്.
ഓവര്‍ബ്രിഡ്ജില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നതിനു പിന്നാലെ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച പകല്‍ 10.30ഓടെയാണ് പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയ്ക്ക് 2.30ഓടെ ഗായത്രിയുമെത്തിയെന്നാണ് ജീവനക്കാരുടെ വെളിപ്പെടുത്തല്‍.
വൈകിട്ട് 5.30ഓടെ പ്രവീണ്‍ മുറിപൂട്ടി പുറത്തുപോയി. രാത്രി വൈകിയാണ് മരണ വിവരം ഹോട്ടലില്‍ വിളിച്ചു പറഞ്ഞത്. ഹോട്ടലില്‍ നല്‍കിയിരുന്ന തിരിച്ചറിയല്‍ രേഖയില്‍ നിന്ന് ഇരുവരെയും തിരിച്ചറിഞ്ഞ പൊലീസ് പ്രവീണിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പരവൂര്‍ പൊലീസിന് വിവരം കൈമാറി. പരവൂരിലെ വീട്ടിലെത്തിയിരുന്നില്ലെങ്കിലും ഫോണ്‍ പരവൂരില്‍ വച്ചാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് കണ്ടെത്തി. ബന്ധുവീടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രവീണ്‍ ഇ്‌നലെ ഉച്ചയ്ക്ക് പരവൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തമ്പാനൂര്‍ പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
പ്രവീണ്‍ ഇടയ്ക്കിടെ ഗായത്രിയുമായി ഹോട്ടലില്‍ മുറിയെടുക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാള്‍ക്ക് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം തമ്പാനൂരിലെത്തിച്ച പ്രവീണിനെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
അതേസമയം ജുവലറിയില്‍ സെയില്‍സ് ഗേളായിരുന്ന ഗായത്രി അവിടെ ഡ്രൈവറായിരുന്ന പ്രവീണ്‍ വിവാഹിതനാണെന്നറിയാതെ അടുപ്പത്തിലാവുകയായിരുന്നു. ജോലിസ്ഥലത്തെത്തി പ്രവീണിന്റെ ഭാര്യ വഴക്കുണ്ടാക്കിയതോടെ ഗായത്രിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതോടെ പ്രവീണ്‍ ഭാര്യയുമായി പിണങ്ങി.
ജോലി നഷ്ടപ്പെട്ടതോടെ ഗായത്രി വീരണകാവിലെ ഫിറ്റ്‌നസ് സെന്ററില്‍ ട്രെയിനറായി. ശനിയാഴ്ച ഫിറ്റ്‌നസ് സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും മകളെ കാണാതായതോടെയാണ് അമ്മ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി.
ഗായത്രിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പരേതനായ മാരിമുത്തു- സുജാത ദമ്പതികളുടെ മകളാണ് ഗായത്രി.
"
https://www.facebook.com/Malayalivartha

























