അത്രമേല്‍ സ്‌നേഹിച്ചിരുന്നു... വന്‍ ജനത്തിരക്ക് ഉണ്ടായതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പുലര്‍ച്ചെ 2ന് ഖബറടക്കി; പാതിരാത്രിയിലും വന്‍ ജനാവലി കാത്തിരുന്നു; രാവിലെയായാല്‍ ജനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് വിലയിരുത്തി; അതോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

ഒരു സാമുദായിക നേതാവിന് ഇത്രയും വലിയ വിട നല്‍കുന്നത് ഇതാദ്യമായാണ്. മലവെള്ള പാച്ചില്‍ പോലെ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനം ഒഴുകിയെത്തിയിരുന്നു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഇന്ന് രാവിലെ 9ന് വച്ചിരുന്ന ഖബറടക്കം നേരത്തെയാക്കി.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ (74) മൃതദേഹം കബറടക്കി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാമക്കാട് ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
എന്നാല്‍, ജനത്തിരക്ക് നിയന്ത്രണാതീതമായതിനാല്‍ ഇന്നലെ അര്‍ധരാത്രിയോടെ പൊതുദര്‍ശനം നിര്‍ത്തി മൃതദേഹം പാണക്കാട് വീട്ടിലേക്കെടുത്തു. ഈ സമയത്തും ആയിരക്കണക്കിനാളുകള്‍ പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.
അര്‍ബുദ രോഗത്തിനു ചികിത്സയിലിരിക്കെ, ഇന്നലെ ഉച്ചയ്ക്ക് 12.40ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലായിരുന്നു തങ്ങളുടെ അന്ത്യം. രാത്രി 7 മുതല്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ വന്‍ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹമാണ് ഉണ്ടായത്. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാര്‍ദത്തോടുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് ആദരത്തിനുപാത്രമായ വ്യക്തിയായിരുന്നു അദ്ദേഹമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും ഇതര വിഭാഗങ്ങളോടു ജനാധിപത്യപരമായ സമീപനവും നിലപാടുകളില്‍ പാരമ്പര്യത്തിന്റെ അന്തസ്സും കാത്തു സൂക്ഷിച്ച നേതാവാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമൂഹനന്മയ്ക്കുവേണ്ടി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സമീപനം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
മതനിരപേക്ഷ കേരളത്തിലെ സ്‌നേഹസാന്നിധ്യമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ക്രൈസ്തവ സമൂഹവുമായി എന്നും ഹൃദ്യമായ ബന്ധമാണു തങ്ങള്‍ പുലര്‍ത്തിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അനുശോചനം അദ്ദേഹം അറിയിച്ചു.
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു അദ്ദേഹമെന്നു പരിശുദ്ധ ബാവാ പറഞ്ഞു. മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയും തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു.
5 പതിറ്റാണ്ടോളം നീണ്ടുനിന്ന ബന്ധമായിരുന്നു ഹൈദരലി തങ്ങളുമായി ഉണ്ടായിരുന്നതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്കു വേണ്ടി സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാവരുടെയും വേദനയാണെന്ന് കാന്തപുരം പറഞ്ഞു.
അര്‍ബുദ രോഗത്തിനു ചികിത്സയിലിരിക്കെ, ഇന്നലെ ഉച്ചയ്ക്ക് 12.40ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്ടു ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ 22നാണു സാന്ത്വനപരിചരണത്തിനായി അങ്കമാലിയിലെത്തിച്ചത്. ശനിയാഴ്ച ആരോഗ്യനില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഭാര്യയും മക്കളുമുള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ മരണ സമയം അടുത്തുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























