വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവ് അക്കാര്യം മറച്ചുവച്ച് പ്രണയിച്ച് താലി ചാർത്തി; മൂന്ന് ദിവസം മുൻപ് വീട്ടിൽ നിന്നിറങ്ങിയ യുവതിയുടെ കല്യാണം ബന്ധുക്കൾ അറിഞ്ഞത് സ്റ്റാറ്റസ് വഴി! തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതിന് പിന്നിൽ ഗായത്രി ആവശ്യപ്പെട്ട ആ ഒരു കാര്യം, പ്രണയിച്ച് താലി ചാർത്തിയ ഗായത്രിയെ ഷാൾകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പ്രവീൺ, പുറത്തുവരുന്നത് നടുക്കുന്ന കാര്യം....
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കഴുത്ത് ഞെരിച്ച് കാമുകൻ കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇതിനുപിന്നിൽ ഇരുവരും തമ്മിലുണ്ടായ തർക്കമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലംമാറ്റപ്പെട്ട് തമിഴ് നാട്ടിലേക്ക് പോകുന്ന കാമുകൻ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന. മൂന്ന് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ യുവതിയുടെ കല്യാണം കഴിഞ്ഞെന്ന് അരിഞ്ഞത് വാട്സപ്പ് സ്റ്റാറ്റസ് വഴി.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവ് അക്കാര്യം മറച്ചുവച്ച് പ്രണയിച്ച് താലി ചാർത്തിയ ഗായത്രിയെ ഷാൾകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തത്. മരിച്ചെന്ന് ഉറപ്പായതോടെ ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുണ്ടായി. ഇവിടെ നിന്ന് ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസ് ഭാഷ്യം.
കാട്ടാക്കട വീരണകാവ് പുതിയപാലം മുറുക്കര വീട്ടിൽ ഗായത്രിയാണ് (25) കൊല്ലപ്പെട്ടത്. കൊല്ലം പരവൂർ നെടുങ്ങോലം മുതലക്കുളത്ത് കെ.എസ് ഭവനിൽ പ്രവീൺ (35) പൊലീസിൽ കീഴടങ്ങുകയും ചെയ്തു. നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയിൽ ഡ്രൈവറായിട്ടാണ് പ്രവീൺ ജോലി ചെയ്യുന്നത്. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതോടെ എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം.
അതോടൊപ്പം തന്നെ പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റിയിരുന്നു. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും കണ്ടത്. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം പൊലീസിന് ലഭിച്ചിട്ടുമുണ്ട്. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും മൊഴി നൽകി.
https://www.facebook.com/Malayalivartha

























