കാട്ടാക്കടയിൽ പോവുകയാണെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ അറിഞ്ഞിരുന്നില്ല അത് അവസാനയാത്രയാകുമെന്ന്! 12 വർഷം മുമ്പ് അച്ഛൻ മരിച്ചതോടെ ഹോട്ടലുകളിലും വീടുകളിലും ജോലിചെയ്താണ് ആ അമ്മ രണ്ട് പെൺമക്കളെയും വളർത്തിയത്! ഗായത്രിയുടെ മരണവിവരം അറിഞ്ഞതോടെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞ ഇരുവരെയും ബന്ധുക്കളും അയൽവാസികളും ആശ്വസിപ്പിക്കാനാകാതെ നിശ്ചലരായി!

ഗായത്രിയുടെ മരണമറിഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ മുതൽ തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിന് മുമ്പിൽ ജനം തടിച്ചുകൂടിയതോടെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് തടിച്ചുകൂടിയവരെ പിരിച്ചുവിടുകയായിരുന്നു.ഉച്ചയോടെ ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചു. ഡി.സി.പി അങ്കിത് അശോകൻ, കമ്മിഷണർ സ്പർജൻ കുമാർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തി അന്വേഷണം ഏകോപിപ്പിച്ചു. ഇതിനിടെ പ്രവീൺ ഗായത്രിയെ പള്ളിയിൽവച്ച് മിന്നുകെട്ടുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.ഫോട്ടോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റംലഭിച്ച പ്രവീൺ അവിടേക്ക് പോകുന്നതിന് മുന്നോടിയായാണ് ഗായത്രിയുമായി കണ്ടുമുട്ടിയതെന്നാണ് സൂചന. ഇന്നലെ പ്രവീണുമായി നിൽക്കുന്ന ചിത്രങ്ങൾ ഗായത്രി വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറഞ്ഞു.
അതേസമയം വീരണകാവ് അരുവിക്കുഴി ഏഴാമൂഴി സ്വദേശിയായ ഗായത്രിയുടെ (24) മരണത്തിൽ ഞെട്ടൽ മാറാതെയാണ് നാട്ടുകാർ. കാട്ടാക്കടയിൽ പോവുകയാണെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചയോടെയാണ് ഗായത്രി വീട്ടിൽ നിന്നിറങ്ങിയത്. തിരികെ വരാത്തതിനാൽ മാതാവ് സുജാതയും വിദ്യാർത്ഥിയായ സഹോദരി ജയശ്രീയും ശനിയാഴ്ച വൈകിട്ട് 7ഓടെ കാട്ടാക്കട പൊലീസിൽ പരാതി നൽകി. മകളെ കാണാനില്ലെന്നും മകളുടെ ഫോണിൽ നിന്ന് ഭീഷണിയുടെ സ്വരത്തിൽ യുവാവ് സംസാരിച്ചെന്നും അവർ പൊലീസിനോട് പറഞ്ഞു. ഗായത്രിക്ക് ഫോൺ കൈമാറാൻ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറായില്ലെന്നും, മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ സമീപിച്ചത്.
എന്നാൽ ഉഴപ്പൻ മട്ടിൽ പരാതി വാങ്ങിയശേഷം നോക്കാമെന്ന് പറഞ്ഞ് പൊലീസ് പറഞ്ഞയയ്ക്കുകയായിരുന്നെന്ന് സഹോദരി പറഞ്ഞു. ഗായത്രിയുടെ മരണവിവരം അറിഞ്ഞ ഇരുവരെയും ബന്ധുക്കളും അയൽവാസികളും ഏറെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. പിതാവ് മാരിയപ്പൻ 12 വർഷം മുമ്പാണ് മരിച്ചത്. സുജാത ഹോട്ടലുകളിലും വീടുകളിലും ജോലിചെയ്താണ് രണ്ട് പെൺമക്കളെയും വളർത്തിയത്. ബി.എഡിന് പഠിക്കുന്ന ജയശ്രി എം.എസ്സിക്ക് മൂന്നാം റാങ്ക് നേടിയിരുന്നു. സഹോദരിയുടെ പഠനത്തിനും ഗായത്രി തന്റെ വരുമാനത്തിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുകാർക്ക് കൈമാറിയ ഗായത്രിയുടെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഗായത്രിയും പ്രവീണും ഇതേ ഹോട്ടലിൽ കഴിഞ്ഞ 18നും റൂമെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഹോട്ടലുകാരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
https://www.facebook.com/Malayalivartha

























