കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കപരിഹാരത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് നടത്താനിരുന്ന രണ്ടാം ഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ച നാളത്തേക്ക് മാറ്റി

കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കപരിഹാരത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് നടത്താനിരുന്ന രണ്ടാം ഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ച നാളത്തേക്ക് മാറ്റി.
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്നാണിത്. ഭാരവാഹികളുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധന വരുത്തി പരാതിക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇരു നേതാക്കളും നടത്തുന്നത്.
എന്നാല്‍ ഇപ്പോഴും ചില കേന്ദ്രങ്ങളില്‍ നിന്ന് ദേശീയ നേതൃത്വത്തിന് പരാതി പോകുന്നുണ്ടെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച കാസര്‍കോട്, വയനാട് ,കണ്ണൂര്‍ ജില്ലകളിലെ നടപടികള്‍ മാത്രമാണ് തീര്‍ക്കാനായത്.
ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഇപ്പോള്‍ മുന്‍തൂക്കം എ ഗ്രൂപ്പിനാണ്. ചെറിയ വിട്ടുവീഴ്ച ചെയ്യാന്‍ അവര്‍ തയ്യാറാണെങ്കിലും വലിയ വെട്ടിനിരത്തലുണ്ടായാല്‍ എതിര്‍ക്കാനാണ് അവരുടെ നീക്കം.
https://www.facebook.com/Malayalivartha























