ഗായത്രിയുടെ പിതാവ് മാരിയപ്പൻ 20 വർഷം മുൻപേ മരിച്ചു; മാരിയപ്പൻ മരിക്കുമ്പോൾ ഗായത്രിക്ക് അഞ്ചും രണ്ടാമത്തെ മകൾക്ക് രണ്ടു വയസ്സും പ്രായം; സുജാത വീട്ടു ജോലിക്കു പോയും കൂലിപ്പണി ചെയ്തുമാണ് മക്കളെ വളർത്തിയെടുത്തത്; രാത്രി വൈകിയും മകളെ കാണാതായപ്പോൾ ആ അമ്മ ചെയ്തത്; ഒരുമിച്ച് കഴിയാനായിരുന്നു ആഗ്രഹമെങ്കിൽ മകളെ കൊലപ്പെടുത്തിയത് എന്തിനാ? മകളുടെ ദുർവിധിയിൽ തകർന്ന് അമ്മ സുജാത

ഒരുമിച്ച് കഴിയാനായിരുന്നു ആഗ്രഹമെങ്കിൽ മകളെ കൊലപ്പെടുത്തിയത് എന്തിനാണെന്ന വിങ്ങലുമായി കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിയുടെ അമ്മ സുജാത . ഗായത്രിയുടെ മരണം വിശ്വസിക്കാനാകുന്നില്ല ഇപ്പോഴും അമ്മ സുജാതയ്ക്കും ഏക സഹോദരി ജയശ്രീക്കും. സുജാതയുടെ ഭർത്താവ് മാരിയപ്പൻ 20 വർഷം മുൻപേ മരിച്ചു. മാരിയപ്പൻ മരിക്കുമ്പോൾ ഗായത്രിക്ക് അഞ്ചും രണ്ടാമത്തെ മകൾക്ക് രണ്ടു വയസ്സുമായിരുന്നു പ്രായം.
മക്കളെ സുജാത വളർത്തിയത് വീട്ടു ജോലിക്കു പോയും കൂലിപ്പണി ചെയ്തുമാണ് . സഹപ്രവർത്തകനുമായി മകൾക്ക് അടുപ്പമുള്ള കാര്യം സുജാതയ്ക്ക് അറിയാമായിരുന്നു. രാത്രി വൈകിയും മകളെ കാണാതായപ്പോൾ ഗായത്രിയുടെ ഫോണിലേക്കു വിളിച്ചപ്പോൾ ഫോണെടുത്തത് പ്രവീണായിരുന്നു. ഗായത്രി കൂടെയുണ്ടെന്നായിരുന്നു മറുപടി.
രാത്രി പത്തോടെ കാട്ടാക്കട സ്റ്റേഷനിലെത്തി സുജാത പരാതി കൊടുക്കുകയും ചെയ്തു . തുടർന്നുള്ള തിരച്ചിലിലാണു മകളെ ഹോട്ടലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പ്രതിക്കെതിരെ ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം രംഗത്ത് വന്നിരിക്കുന്നു. ഗായത്രിയുടെ അമ്മ സുജാത പറയുന്നത് പ്രവീൺ ഭീഷണിപ്പെടുത്തിയെന്നാണ്. കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ പ്രവീൺ ഫോണെടുത്തു.
ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞ അയാൾ മോശമായി സംസാരിക്കുകയും ചെയ്യും. മകളെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. പക്ഷേ പൊലീസ് കാര്യമായി അന്വേഷിക്കുകയും ചെയ്തില്ല . മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞു .
പക്ഷേ കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു. തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വരികയും ചെയ്തു . നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha

























