രാത്രി ടോയ്ലറ്റിൽ പോകാൻ കട്ടിലിൽ നിന്ന് തറയിൽ കാൽവച്ചപ്പോൾ പാമ്പിനെ ചവിട്ടുകയും കടിയേൽക്കുകയും ചെയ്തു; അമ്മയെ രക്ഷിക്കാൻ മകൻ ബൈക്കിലിരുത്തി പേരൂർക്കട ഗവ. ആശുപത്രിയിൽ പോയി; അവർ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് അയച്ചു; മെഡിക്കൽ കോളേജിൽ സംഭവിച്ചത് അനാസ്ഥ; പിജി ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല; ഏതുപാമ്പാണെന്ന് അറിയാതെ കുത്തിവയ്ക്കാൻ കഴിയില്ല; ഐസിയു ഒഴിവില്ല; ആന്റിവെനം കൊടുത്തത് ഒരു രാത്രി കഴിഞ്ഞിട്ട്; മെഡിക്കൽ കോളേജിലെ പിജി ഡോക്‌ടർമാരുടെ തോന്ന്യവാസത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാമ്പു കടിയേറ്റ വീട്ടമ്മയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഡോക്‌ടർന്മാരുടെ അനാസ്ഥ കാരണം ജീവൻ നഷ്ടമായി. വട്ടിയൂർക്കാവ് വെള്ളൈക്കടവ് ചാത്തന്തറ ഗോപികഭവനിൽ ഗോപിനാഥന്റെ ഭാര്യ ഷീല യ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പാമ്പുകടിയേറ്റിട്ടും വേണ്ടുന്ന ചികിത്സ കിട്ടിയില്ല. മെഡിക്കൽ അഞ്ചാംതിയതി രാത്രി 12 മണിക്കാണ് സംഭവം. ഷീലയ്ക്ക് വീട്ടിൽവച്ച് പാമ്പുകടിയേറ്റു.
വീടിന്റെ പണി നടക്കുന്നത് കൊണ്ട് അതിനടുത്ത് ചെറിയ ഷെഡിലായിരുന്നു താമസിച്ചത്. രാത്രി ടോയ്ലറ്റിൽ പോകാൻ കട്ടിലിൽ നിന്ന് തറയിൽ കാൽവച്ചപ്പോൾ പാമ്പിനെ ചവിട്ടി. അപ്പോഴേക്കും അതിന്റെ കടിയേറ്റു. ഭർത്താവിനേയും മക്കളേയും വിളിച്ചുണർത്തിയ ഷീല കാൽ വിരലിനു സമീപം മുറിവ് കണ്ടു . കാലിൽ തുണി കെട്ടി മകൻ ഗോകുൽ ഷീലയെ ബൈക്കിലിരുത്തി പേരൂർക്കട ഗവ. ആശുപത്രിയിൽ കൊണ്ട് പോയി.
പേരൂർക്കട ആശുപത്രി അധികൃതർ ഉടനെ ആംബുലൻസ് വരുത്തി മെഡിക്കൽ കോളേജിലേക്ക് അയച്ചു ബന്ധുക്കളിൽ ചിലർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുകയുണ്ടായി . ആംബുലൻസിൽ നിന്ന് സ്ട്രക്ചറിൽ കാഷ്വാലിറ്റിയിലേക്ക് എത്തിച്ച ഷീലയെ അവിടെയുള്ള പി.ജി ഡോക്ടർമാർ തിരിഞ്ഞുനോക്കിയതുപോലുമില്ല . പാമ്പുകടിയേറ്റെന്നും വേഗം ചികിത്സ നൽകണമെന്നും പറഞ്ഞപ്പോൾ ഏതുപാമ്പാണെന്ന് അറിയാതെ കുത്തിവയ്ക്കാൻ കഴിയില്ലെന്ന മറുപടിയായിരുന്നു കിട്ടിയത്.
മൂർഖൻ തന്നെയാണ് കടിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോൾ പാമ്പിനെ കാണാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞുവത്രേ . ഇതിനകം തന്നെ ഷീലയുടെ സ്ഥിതി ഗുരുതരമായി. കാലിൽ കടിയേറ്റ ഭാഗത്തിന് മുകളിലേക്ക നീലനിറം വന്നു. ഐസിയുവിലേക്ക് മാറ്റാൻ റെഡ് സോണിൽ ഉണ്ടായിരുന്ന രണ്ട് പിജി ഡോക്ടർമാരോട് പറഞ്ഞു. പക്ഷേ കേൾക്കാതെ ഫോൺ ചെയ്തുകൊണ്ടിരുന്നു .
ഷീല തല വേദന കൊണ്ട് പുളയുകയായിരുന്നു ഈസമയം . ബന്ധുക്കൾ ബഹളം വച്ചതോടെ ഐസിയു ഒഴിവില്ലെന്ന മറുപടി നൽകി. പൾസ് നോക്കുകയോ രക്തം പരിശോധിക്കുകയോ ചെയ്തില്ല. ഏഴാംവാർഡിലേക്ക് കൊണ്ടുപോകാൻ ലിഫ്റ്റ് ആദ്യം നൽകിയില്ല. ഏഴാം വാർഡിൽ ഡ്യൂട്ടിക്ക് ജൂനിയർ പി.ജി ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഐസിയുവിലേക്ക് മാറ്റാതെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നതെന്നും ചോദിച്ചു. ഷീലയുടെ ബോധം നഷ്ടമായി.
സ്ഥിതി ഗുരുതരമായപ്പോൾ വാർഡിന് അടുത്തുള്ള മുറിയിലേക്ക് മാറ്റി. ഇപ്പോൾ ഐസിയു കിട്ടിയെന്ന് പറഞ്ഞ് ഐസിയുവിലേക്ക് കൊണ്ടുപോയി എന്നും ബന്ധുക്കൾ പറയുന്നു. പാമ്പുകടിയേറ്റാൽ എത്രയും വേഗം നൽകേണ്ട ആന്റിവെനം കൊടുത്തത് രാവിലെ ആറുമണിക്ക് ശേഷം സീനിയർ ഡോക്ടർമാർ വന്നതിന് ശേഷം മാത്രമായിരുന്നു. ചികിത്സ വൈകിയത് കൊണ്ട് യാതൊരു ഫലവും ലഭിക്കാതെ രാത്രിയോടെ ഷീല മരിച്ചു.
https://www.facebook.com/Malayalivartha

























