കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരെ പണിമുടക്കേണ്ടത് ആവശ്യം തന്നെ. പക്ഷേ രണ്ട് ദിവസത്തില്‍ ഒന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍, ലീവ് സറണ്ടര്‍, ക്ഷാമബത്ത കുടിശിക തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പണിമുടക്കിനായി മാറ്റി വയ്ക്കാന്‍ കഴിയുമോ? വൈറലായി കുറിപ്പ്
വരുന്ന 28, 29 തീയതികളില്‍ തൊഴിലാളി സംഘടനകള്‍ക്കൊപ്പം സര്‍വീസ് സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് രണ്ട് ദിവസത്തെ പണിമുടക്ക്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇങ്ങനെ ഒന്നും രണ്ടും ദിവസത്തെ വാര്‍ഷിക പണിമുടക്കുകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരെ പണിമുടക്കേണ്ടത് ആവശ്യം തന്നെ. പക്ഷേ രണ്ട് ദിവസത്തില്‍ ഒന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍, ലീവ് സറണ്ടര്‍, ക്ഷാമബത്ത കുടിശിക തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പണിമുടക്കിനായി മാറ്റി വയ്ക്കാന്‍ കഴിയുമോ? എന്ന് ചോദിക്കുകയാണ് ബിനു രാജ് എന്ന യുവാവ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
2004ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് കേരളത്തിലും പങ്കാളിത്ത പെന്‍ഷന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് 2012 ആഗസ്റ്റ് 21ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കി. തുടര്‍ന്ന് 2013 ജനുവരി എട്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തി. ആറ് ദിവസം നീണ്ട പണിമുടക്ക് പിന്‍വലിച്ചത് സര്‍ക്കാര്‍ ചില ഉറപ്പുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്. ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്നത് കൊണ്ട് തന്നെ പണിമുടക്ക് പരാജയമായിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങിപ്പോകാനും രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. വരുന്ന ബജറ്റില്‍ അതിന്റെ പ്രഖ്യാപനമുണ്ടാവും. രാജസ്ഥാന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അതായത് ഉമ്മന്‍ചാണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത തെറ്റ് മറ്റ് രണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അതത് സംസ്ഥാനങ്ങളില്‍ തിരുത്തുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും മുമ്പേ നടന്ന സംസ്ഥാനമാണ് ബംഗാള്‍. അവിടെ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനവും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ മടക്കിക്കൊണ്ടു വരുമെന്നാണ്. അങ്ങനെ എങ്ങാനും സംഭവിച്ചാല്‍ പിന്നെ ഇപ്പോള്‍ വളരെ ഊര്‍ജ്ജസ്വലമായി നടന്നു വരുന്ന ഉത്തര്‍പ്രദേശ് -കേരള താരതമ്യ പഠനം നിര്‍ത്തേണ്ടി വരും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കുമെന്നാണ് പറഞ്ഞിരുന്നത്. പുന:പരിശോധന ബുദ്ധിപരമായ ഒരു വാചകമാണ്. പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല എന്ന് ചുരുക്കം. പുന:പരിശോധന ഇനിയും തീര്‍ന്നിട്ടില്ല എന്ന് തോന്നുന്നു. കേരളത്തിന്റെ പുന:പരിശോധനാ മോഡല്‍ അസം, ആന്ധ്ര, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളും സ്വീകരിച്ചിട്ടുണ്ട്.
വരുന്ന 28, 29 തീയതികളില്‍ തൊഴിലാളി സംഘടനകള്‍ക്കൊപ്പം സര്‍വീസ് സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് രണ്ട് ദിവസത്തെ പണിമുടക്ക്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇങ്ങനെ ഒന്നും രണ്ടും ദിവസത്തെ വാര്‍ഷിക പണിമുടക്കുകള്‍ നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരെ പണിമുടക്കേണ്ടത് ആവശ്യം തന്നെ. പക്ഷേ രണ്ട് ദിവസത്തില്‍ ഒന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കല്‍, ലീവ് സറണ്ടര്‍, ക്ഷാമബത്ത കുടിശിക തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പണിമുടക്കിനായി മാറ്റി വയ്ക്കാന്‍ കഴിയുമോ?
https://www.facebook.com/Malayalivartha

























