തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൂറുമാറ്റം തടയാന്‍ മുന്‍കരുതല്‍ നടപടികളുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഉന്നത നേതാക്കളെ നിരീക്ഷകരായി അയച്ചു; തൂക്കുസഭകള്‍ വരികയാണെങ്കില്‍ എത്രയും വേഗം സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാൻ നിർദ്ദേശം

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൂറുമാറ്റം തടയാന്‍ മുന്‍കരുതല്‍ നടപടികളുമായി കോണ്‍ഗ്രസ്. 2017ല്‍ ഗോവയില്‍ കേവല ഭൂരിപക്ഷം നേടിയിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അബദ്ധം ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഉന്നത നേതാക്കളെ നിരീക്ഷകരായി അയച്ചിട്ടുണ്ട്. തൂക്കുസഭകള്‍ വരികയാണെങ്കില്‍ എത്രയും വേഗം സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനും പെട്ടെന്ന് തീരുമാനമെടുക്കാനുമാണ് നേതാക്കളെ നിയോഗിച്ചിരിക്കുന്നത്. പതിവില്‍ നിന്ന് ഭിന്നമായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നിരവധി യോഗങ്ങളും നടന്നിരുന്നു.
https://www.facebook.com/Malayalivartha

























