രാജ്യം കോവിഡ് മുക്തമായോ... ജനങ്ങള്‍ക്ക് പുല്ല് വില നല്‍കുന്ന തീരുമാനങ്ങളാണ് ചില സംസ്ഥാനങ്ങള്‍ എടുത്തിരിക്കുന്നത്; മാസ്‌ക്, സാമൂഹിക അകലമടക്കമുള്ളവ തുടരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

രാജ്യം കോവിഡ് മുക്തമായെന്നാണ് പല സംസ്ഥാങ്ങളുടെയും തീരുമാനങ്ങളിലൂടെ പുറത്തുവരുന്നത്. ഈ സംസ്ഥാനങ്ങളുടെ പുതിയ തീരുമാനം രാജ്യത്തെ വീണ്ടും വലിയ ദുരന്തത്തില്‍ കൊണ്ടെത്തിക്കുമോ എന്ന സംശയത്തിലാണ് ജനങ്ങള്‍. ചില സംസ്ഥാനങ്ങളില്‍ മാസ്‌ക്ക് വേണ്ട നിയന്ത്രണങ്ങള്‍ വേണ്ട എന്നൊക്കെ പറയുമ്പോഴും കോവിഡ് പൂര്‍ണമായി മാറിയിട്ടില്ലായെന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചവര്‍ക്ക് അറിയാം. ദുരന്ത നിവാരണ നിയമത്തില്‍ നിന്നും കേന്ദ്രം കോവിഡിനെ ഒഴിവാക്കിയതാണ് ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാന്‍ പ്രധാന കാരണം.
ദുരന്ത നിവാരണ നിയമത്തില്‍ നിന്നും കോവിഡിനെ ഒഴിവാക്കിയതോടെ പ്രോട്ടോക്കോളുകള്‍ പിന്തുടരണമോ വേണ്ടയോ എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് ആരോഗ്യ മന്താലയത്തിന്റെ നിര്‍ദ്ദേശത്തില്‍ ഉണ്ടെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമായി പറയുന്നില്ല.
പൂര്‍ണമായി മാസ്‌ക് ഉപേക്ഷിക്കാറായിട്ടില്ലെന്ന് ഐസിഎംആറും ഉം ഐഎംഎയും പറയുന്നു. രാജ്യത്ത് കോവിഡ് അതിതീവ്രമായി പടര്‍ന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ഡല്‍ഹിയും തെലങ്കാനയും. മാസ്‌ക് നിര്‍ബമല്ലെന്ന തീരുമാനത്തില്‍ ആദ്യമെത്തിയതും ഈ സംസ്ഥാനങ്ങളാണ്. ബംഗാളും യുപിയും പഞ്ചാബും ഹിമാചലും സര്‍വ നിയന്ത്രണങ്ങളും പിന്‍വലിച്ചു.
രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ മാസ്‌കിന് പങ്കുണ്ടെന്നും പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ സംഘടനകള്‍ പറയുന്നു.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് മാറ്റുന്നതടക്കം കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് കേരളവും സജീവ ചര്‍ച്ചകള്‍ നടക്കുകയാണ്.ഘട്ടം ഘട്ടമായി മാസ്‌ക് മാറ്റുന്നത് ചര്‍ച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദര്‍ പറയുമ്പോള്‍, ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതിയുടെ ഭാഗമായവര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന അഭിപ്രായം.
ആളുകള്‍ മാസ്‌ക് എങ്കിലും വച്ചാല്‍ ആത്രയും രോഗബാധിതരുടെ എണ്ണം കുറഞ്ഞു കിട്ടും. ഇന്ന് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 939 ആണ്. മഹാരാഷ്ട്രയുടെ 4 ജില്ലകളില്‍ മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിക്കാത്തത്. എന്നാല്‍ ഈ ജില്ലകളില്‍ ഇപ്പോഴും കോവിഡ് ബാധിതര്‍ ഉണ്ട്. കോവിഡുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമപ്രകാരം കേസ് എടുക്കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതു ചര്‍ച്ചയില്‍ വന്നെങ്കിലും അല്പംകൂടി കാത്തിരിക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ജൂണില്‍ വീണ്ടും അടുത്ത കോവിഡ് തരംഗം വരാന്‍ സാധ്യതയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് മാസ്‌ക് ഒഴിവാക്കുന്നതില്‍ തിടുക്കപ്പെട്ടുള്ള തീരുമാനം വേണ്ടെന്നു വച്ചത്.
https://www.facebook.com/Malayalivartha























