'ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണല്ലൊ. ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാൻ. അത് നടന്നില്ല. ആ പകയാണ് ദിലീപിനോട്. എല്ലാം സഹിക്കാൻ ദിലീപിനും കുടുബത്തിനും കരുത്ത് ഉണ്ടാകട്ടെ.... ഇവറ്റകളുടെ ഒടുക്കത്തെ കളിക്ക് എന്തായാലും ഒരു അന്ത്യം ഉണ്ടാകുമല്ലൊ! നടിയെ പൾസർ സുനി ആക്രമിക്കാൻ ഉപയോഗിച്ച കാർ ക്രൈം ബ്രാഞ്ചിന് വേണ്ട...' എഴുത്തുകാരൻ കെപി സുകുമാരൻ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് ദിനംപ്രതി നിർണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. അത്തരത്തിൽ നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് എന്നുതന്നെ പറയാം. സംഭവം നടന്ന് അഞ്ച് വര്ഷം പിന്നിടുമ്പോഴും ലഭ്യമായ ഈ സമയത്തിനുള്ളില്‍ തന്നെ കിട്ടാവുന്നത്ര തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിച്ച് കേസ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി നിരവധി തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ദിലീപിനെ കുറിച്ച് എഴുത്തുകാരന്‍ കെപി സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദിലീപിനെതിരെ ഇപ്പോൾ നടക്കുന്നത് ശുദ്ധ ചെറ്റത്തരമെന്ന് എഴുത്തുകാരൻ കെപി സുകുമാരൻ കുറിക്കുകയാണ്. ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.'എന്ത് പോക്രിത്തരമാണ് ഈ ക്രൈം ബ്രാഞ്ച് കാട്ടിക്കൂട്ടുന്നത്. എന്തൊരു പക വീട്ടലാണിത്. ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണല്ലൊ. ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാൻ. അത് നടന്നില്ല. ആ പകയാണ് ദിലീപിനോട്. എല്ലാം സഹിക്കാൻ ദിലീപിനും കുടുബത്തിനും കരുത്ത് ഉണ്ടാകട്ടെ. ഇവറ്റകളുടെ ഒടുക്കത്തെ കളിക്ക് എന്തായാലും ഒരു അന്ത്യം ഉണ്ടാകുമല്ലൊ. നടിയെ പൾസർ സുനി ആക്രമിക്കാൻ ഉപയോഗിച്ച കാർ ക്രൈം ബ്രാഞ്ചിന് വേണ്ട. ബലാൽസംഗം ഷൂട്ട് ചെയ്ത മൊബൈലും ക്രൈം ബ്രാഞ്ചിന് വേണ്ട. ഇവറ്റകളോട് നാണമില്ലേ എന്ന് ചോദിച്ചിട്ട് ഫലമില്ല' എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
എന്ത് പോക്രിത്തരമാണ് ഈ ക്രൈം ബ്രാഞ്ച് കാട്ടിക്കൂട്ടുന്നത്. എന്തൊരു പക വീട്ടലാണിത്. ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണല്ലൊ. ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാൻ. അത് നടന്നില്ല. ആ പകയാണ് ദിലീപിനോട്. എല്ലാം സഹിക്കാൻ ദിലീപിനും കുടുബത്തിനും കരുത്ത് ഉണ്ടാകട്ടെ. ഇവറ്റകളുടെ ഒടുക്കത്തെ കളിക്ക് എന്തായാലും ഒരു അന്ത്യം ഉണ്ടാകുമല്ലൊ. നടിയെ പൾസർ സുനി ആക്രമിക്കാൻ ഉപയോഗിച്ച കാർ ക്രൈം ബ്രാഞ്ചിന് വേണ്ട. ബലാൽസംഗം ഷൂട്ട് ചെയ്ത മൊബൈലും ക്രൈം ബ്രാഞ്ചിന് വേണ്ട. ഇവറ്റകളോട് നാണമില്ലേ എന്ന് ചോദിച്ചിട്ട് ഫലമില്ല.
നാണം ഉണ്ടെങ്കിൽ ഇമ്മാതിരി ചെറ്റത്തരം ചെയ്യില്ലല്ലൊ.
നടിയെ ആക്രമിച്ച എന്നാണ് ഇപ്പോൾ മാധ്യമങ്ങളിൽ വാർത്ത വരുന്നത്. അപ്പോൾ വെറും അക്രമമേയുള്ളൂ? ബലാൽസംഗം ഇല്ലേ? സംഗതി നടിയെ പീഡിപ്പിച്ചു എന്ന കേസിൽ ഇനി അന്വേഷണം ചുരുക്കം ദിവസങ്ങളേയുള്ളൂ. അന്വേഷണത്തിൽ ദിലീപിനെതിരെ തെളിവൊന്നും ഇല്ല. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ തെളിവുണ്ടാകൂ. ക്വട്ടേഷൻ കൊടുത്ത് പീഡിപ്പിക്കുന്നത് ലോകത്ത് ആദ്യമാണ് പോലും. എന്നാൽ ഇമ്മാതിരി ഒരു കേസാണ് ലോകത്ത് ആദ്യം. എന്തിനാണ് ക്വട്ടേഷൻ കൊടുത്തത്?
ആക്രമിക്കാനോ പീഡിപ്പിക്കാനോ ബലാൽസംഗം ചെയ്യാനോ അതെല്ലാം കൂടി ഷോർട്ട് മൂവി ചിത്രീകരിക്കാനോ?
എന്തായാലും ആ കേസിൽ ദിലീപിനെ വെറുതെ വിടുകയാണെങ്കിൽ പിന്നെയും ദിലീപിനെ വേട്ടയാടാനാണ് ബാലചന്ദ്രകുമാർ എന്ന ഒരു റേപ്പ് പ്രതിയെ മുന്നിൽ നിർത്തി അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നൊരു കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നത്.
ഇങ്ങനെയൊരു കേസ് ഉണ്ടാക്കി സർക്കാരിന്റെ പണവും കോടതിയുടെ വിലപ്പെട്ട സമയവും ആണ് ക്രൈം ബ്രാഞ്ച് കളയുന്നത്, ഇതിനു ചോദിക്കാനും പറയാനും സർക്കാരിൽ ആരുമില്ലേ? ഇങ്ങനെയൊരു വധഗൂഢാലോചന നടന്നിരിക്കും എന്ന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോ? എന്തൊരു നാണം കെട്ട നാറിയ ഏർപ്പാടാണിത്?
https://www.facebook.com/Malayalivartha



























