പിണറായിയെ പഞ്ഞിക്കിട്ട് കെ സുരേന്ദ്രനും വിഡി സതീശനും...ഒപ്പം സർക്കാരിന് തലവേദനയായി മാവോയിസ്റ്റുകളും .. സിൽവർലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം എന്ന് മുഖ്യമന്ത്രി പറയുന്നത് വെറും പൊള്ളയായ വാഗ്ദാനം.. ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും ജനങ്ങളെ പറ്റിക്കുന്നു എന്ന് കെ.സുരേന്ദ്രൻ പറയുമ്പോൾ സി പി എം കാലത്തിനു പിന്നിൽ നടക്കുന്ന പിന്തിരിപ്പൻ പാർട്ടി എന്ന് വി ഡി സതീശൻ

പിണറായിയെ പഞ്ഞിക്കിട്ട് കെ സുരേന്ദ്രനും വിഡി സതീശനും...ഒപ്പം സർക്കാരിന് തലവേദനയായി മാവോയിസ്റ്റുകളും .. സിൽവർലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം എന്ന് മുഖ്യമന്ത്രി പറയുന്നത് വെറും പൊള്ളയായ വാഗ്ദാനം.. ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും ജനങ്ങളെ പറ്റിക്കുന്നു എന്ന് കെ.സുരേന്ദ്രൻ പറയുമ്പോൾ സി പി എം കാലത്തിനു പിന്നിൽ നടക്കുന്ന പിന്തിരിപ്പൻ പാർട്ടി എന്ന് വി ഡി സതീശൻ
സി പി എം കാലത്തിനു പിന്നിൽ നടക്കുന്ന പിന്തിരിപ്പൻ പാർട്ടി എന്ന് വി ഡി സതീശൻ . വികസനമെന്ന പേരിൽ നടത്തുന്ന കോപ്രായങ്ങൾ പരിസ്ഥിതിയെ തകർക്കുന്നത് .. സിൽവർലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം എന്ന് മുഖ്യമന്ത്രി പറയുന്നത് വെറും പൊള്ളയായ വാഗ്ദാനം.. ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും ജനങ്ങളെ പറ്റിക്കുന്നു എന്ന് കെ.സുരേന്ദ്രനും
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കൊപ്പം പ്രതിപക്ഷവും സര്‍ക്കാരിനെതിരെ സമരമുഖത്തുണ്ട്. ഇതിനൊപ്പം ശക്തമായ പിന്തുണയുമായി മാവോയിസ്റ്റുകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ് . വയനാട് പുതുപ്പാടി മട്ടിക്കുന്നില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചാണ് മാവോസ്റ്റുകള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്
സിൽവർലൈൻ പദ്ധതിയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹ്യ ആഘാതങ്ങളും എന്തായിരിക്കും എന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സിൽവർലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും വീണ്ടും കബളിപ്പിക്കുന്നത് എന്നാണു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിക്കുന്നത്
വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനിക രീതിയാണ് ലോകമെമ്പാടും സ്വീകരിക്കുന്നത് . എന്നാൽ കേരളത്തിൽ വികസനമെന്നപേരിൽ നടത്തുന്നത് പരിസ്ഥിതിയെ തകര്‍ക്കുന്ന പ്രക്രിയകളാണ് എന്ന് വി ഡി സതീശനും അഭിപ്രായപ്പെട്ടു. . സിപിഐഎം കാലത്തിനു പിന്നേ നടക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്
സിൽവർ ലൈൻ പദ്ധതി നടപ്പിൽ വരുമ്പോൾ ഉണ്ടായേക്കാവുന്ന സാമൂഹ്യ ആഘാതത്തെ കുറിച്ച് സർക്കാർ ഡിപിആർ എംസമർപ്പിച്ചിരുന്നു എങ്കിലും ഇത് അപൂർണ്ണമാണെന്ന് റെയിൽ മന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ് . തെറ്റായ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നല്‍കിയ ഒരു അബദ്ധ പഞ്ചാംഗമാണ് കെ റെയിലിന്റെ ഡിപിആര്‍ എന്ന് വി ഡി സതീശൻ പറയുന്നു .
ഭൂമിയേറ്റെടുക്കലിന് ഇപ്പോഴത്തെ ഡിപിആറിൽ പറയുന്നതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ കണക്കാക്കേണ്ടി വരും. അങ്ങനെയാവുമ്പോൾ സിൽവർലൈനിന്റെ ആകെ ചിലവ് ഇനിയും ഏറെ വർദ്ധിക്കും. മോഹന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കാം മാത്രമാണ് ഇതെന്നാണ് കെ സുരേന്ദ്രൻ ആരോപിച്ചത്
പാർട്ടി അടിമകളായ സിപിഎം പ്രവർത്തകരെ ഉപയോഗിച്ച് സിൽവർലൈൻ വിരുദ്ധ സമരത്തിൽ ആശങ്കകുഴപ്പമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന കെ റെയില്‍ പദ്ധതിയെ ജനഹിതത്തോടൊപ്പം നിന്ന് എതിര്‍ക്കുന്ന കോണ്‍ഗ്രസാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് സതീശന്‍ പറഞ്ഞു.
ആദിവാസി മേഖലയിലടക്കം സര്‍ക്കാര്‍ സില്‍നര്‍ലൈനിന് കല്ല് നാട്ടിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കെറെയില്‍ മുന്നേറുന്നതിനിടെ മാവേയിസ്റ്റുകള്‍ കൂടി ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ഒന്നാം വാർഷികം ആഘോഷിക്കാൻ നിൽക്കുന്ന സര്‍ക്കാരിന്റെ കാര്യം പരുങ്ങലിലാകും എന്ന് തീർച്ച
https://www.facebook.com/Malayalivartha



























