Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

പ്രമാദമായ പല കേസുകളിലും പൊലീസ് സേനക്ക് മുതൽക്കൂട്ടായത് ഡോ. രമയുടെ നിർണായക കണ്ടെത്തലുകൾ; കോടതികളിലെ ക്രോസ് വിസ്താരത്തിൽ പതറാതെ, തെളിവുകളുടെ പിൻബലത്തിൽ നിലപാടുകളിൽ ഉറച്ചു നിന്നു അഭയ കേസ് ഉൾപ്പെടെ പല കേസുകളിലും പ്രോസിക്യൂഷനു വേണ്ടി തെളിവുകൾ നിരത്തി! ജഗദീഷിന്റെ ഭാര്യയായിരുന്നിട്ടും കേരളം ചര്‍ച്ച ചെയ്ത നിരവധി കേസുകളുടെ ഭാഗമായിരുന്നിട്ടും മാധ്യമങ്ങളിലോ പൊതുവേദികളിലോ വന്നില്ല.... എന്നാൽ ആ കാര്യം മാത്രം പറഞ്ഞിരുന്നില്ല എന്ന് നടൻ ജഗദീഷ്

03 APRIL 2022 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

  ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവം... അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും

നടന്റെ ഭാര്യ എന്നറിയപ്പെടയുന്നതിൽ നിന്നും സ്വന്തം നേട്ടങ്ങളിലൂടെ അറിയപ്പെടുകയും താരപ്രഭയുടെ വെള്ളിവെളിച്ചത്തിൽ നിന്നും അകന്ന് നിന്ന് ജഗദീഷ് എന്ന നടന്റെ നെടുംതൂണായ ഡോ. രമയുടെ മരണം ഏവർക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു ഡോക്ടര്‍ രമ. പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ചയാണ് മരിച്ചത്. എന്നാൽ തന്റെ പ്രിയതമയുടെ മരണത്തിന്റെ വേദനയിൽ നിന്ന് ജഗദീഷ് പൂർണ്ണമായും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. പ്രിയപ്പെട്ടവളെക്കുറിച്ച് പറയാൻ അവസരം കിട്ടിയപ്പോഴൊക്കെ ജഗദീഷ് അഭിമാനത്തോടെ സംസാരിക്കുമായിരുന്നു. ജഗദീഷിന്റെ ജീവിതത്തിലെ നിറനിലാവായിരുന്നു ഡോ. രമ. ആ നിലവാണ് ജഗദീഷിന് രമയുടെ മരണത്തോടെ നഷ്ടമായത്.

ജഗദീഷിന്റെ ഭാര്യ എന്നതിലുപരി ഫൊറൻസിക് മേഖലയ്ക്കും അതുപോലെ കേരള പോലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും അവസാന പ്രതീക്ഷയും അത്താണിയുമായിരുന്നു ഡോക്ടർ രമയെന്ന് എടുത്തുപറയേണ്ട ആവശ്യമില്ല. ഫൊറന്‍സിക് രംഗത്ത് ഏറ്റവും ആത്മാര്‍ഥമായി കേസുകളെ സമീപിച്ചിരുന്നത് ആരെന്ന് ചോദിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരൊറ്റ ഉത്തരമേ ഉള്ളൂ, ഡോ.പി. രമ. പ്രതിസന്ധികളും നൂലാമാലകളും ഏറെയുള്ള പ്രമാദമായ കേസുകളില്‍ വ്യക്തവും സുദൃഢവുമായ ഫൊറന്‍സിക് ദൗത്യം അവർ നിര്‍വഹിക്കുകയാണ് ചെയ്തിട്ടുള്ളത്.

അങ്ങനെ സങ്കീർണമായ കേസുകളിൽ സൂക്ഷ്മമായ പരിശോധനയും വ്യക്തതയും പുലർത്തുന്നതായിരുന്നു ഡോ. പി. രമയുടെ പ്രത്യേകത. പ്രമാദമായ പല കേസുകളിലും അവരുടെ നിർണായക കണ്ടെത്തലുകളാണ് പൊലീസ് സേനക്ക് മുതൽക്കൂട്ടായത്. കോടതികളിലെ ക്രോസ് വിസ്താരത്തിൽ പതറാതെ, തെളിവുകളുടെ പിൻബലത്തിൽ നിലപാടുകളിൽ ഉറച്ചു നിന്നു അഭയ കേസ് ഉൾപ്പെടെ പല കേസുകളിലും പ്രോസിക്യൂഷനു വേണ്ടി തെളിവുകൾ നിരത്തിയതു രമ ആയിരുന്നു.

എന്നാൽ കേസ് സംബന്ധിച്ച കാര്യങ്ങൾ തന്നോടു പോലും ചർച്ച ചെയ്തിരുന്നില്ലെന്നു ജഗദീഷ് പറയുന്നു. അതു കൊണ്ടു തന്നെ ഏതൊക്കെ കേസുകളിൽ അവർ പ്രധാന പങ്ക് വഹിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്നു പറയാൻ കഴിയില്ല. കൊലക്കേസുകളിൽ മരണ കാരണം പോലുള്ള പ്രധാന വിവരങ്ങൾ തന്നോടു കൃത്യമായി പറഞ്ഞിട്ടില്ല. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാവുന്നത് ഈ കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും വാദിച്ച അഭിഭാഷകർക്കും ആണെന്ന് ജഗദീഷ് പറഞ്ഞു.

പുരുഷൻമാരുടെ കുത്തകയായിരുന്ന ഫൊറൻസിക് മേഖലയിലേക്ക് 1985ൽ ആണ് ഡോ.രമ എത്തിയത്.വിരലിൽ എണ്ണാവുന്ന വനിതകൾ മാത്രമാണ് അന്ന് ഈ രംഗത്ത് ഉണ്ടായിരുന്നത്. സർവീസിലെ ഏറിയ കാലവും തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്തത്. അവരുടെ ശാസ്ത്രീയ കണ്ടെത്തലുകളും ഉറച്ച നിലപാടുകളും കോടതികളുടെ പ്രശംസ നേടിയിരുന്നു.

ഓരോ കേസും കൃത്യമായി പഠിച്ചാണ് കോടതിയിൽ എത്തിയിരുന്നത്. ഇത് അഭിഭാഷകർക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല.പല കേസുകളിലും ഡോ.രമയുടെ കണ്ടെത്തലുകൾ നിർണായകമായി. വർക്കല സലിം കൊലക്കേസിൽ പൊലീസിനെ സഹായിച്ചതു രമയുടെ കണ്ടെത്തലാണ്. സലീമിനെ കഷണങ്ങളായി വെട്ടി നുറുക്കി ഉപേക്ഷിച്ച കേസിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ രമയുടെ റിപ്പോർട്ടുകൾ സഹായിച്ചു. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് രമയുടെ കണ്ടെത്തലുകൾ ആയിരുന്നു.


അക്കു എന്ന യുവാവിന്റെ കൊലപാതകമാണ് മറ്റൊരു കേസ്. അക്കു കൊല്ലപ്പെട്ടത് ട്രെയിൻ തട്ടിയല്ലെന്നും തലയ്ക്കേറ്റ അടി കാരണമാണെന്നും രമ കണ്ടെത്തി. സ്പിരിറ്റ് മാഫിയ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. മേരിക്കുട്ടി കൊലക്കേസ് തെളിഞ്ഞതും രമയുടെ ഫൊറൻസിക് വൈദഗ്ധ്യത്തിലൂടെയാണ്. അഭയ കേസിലെ പ്രതി സിസ്റ്റർ സ്റ്റെഫിയെ അറസ്റ്റ് ചെയ്തു മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജനായിരുന്ന രമയുടെ കണ്ടെത്തലുകൾ കേസിൽ നിർണായകമായി.

അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഡോ.രമയുടെ വീട്ടിലെത്തിയാണ് മജിസ്ട്രേട്ട് മൊഴിയെടുത്തത്. അസുഖത്തെ തുടർന്നു വീട്ടിൽ കഴിയുകയായിരുന്നു രമ.പ്രോസിക്യൂഷന് എന്നും കരുത്തായിരുന്നു ഡോ.രമയുടെ റിപ്പോർട്ടുകൾ എന്ന് ഹൈക്കോടതിയിലെ അഭിഭാഷകനായ അജിത് കുമാർ ഫെയ്സ് ബുക് കുറിപ്പിൽ അനുസ്മരിച്ചിരുന്നു.


അങ്ങനെ ഏതാനും കൊലക്കേസുകളിൽ ഫൊറൻസിക് വിദഗ്ധ എന്ന നിലയിൽ സാക്ഷിയായി താൻ അവരെ കണ്ടിട്ടുണ്ട്. വളരെ അർപ്പണബോധമുള്ള ഫൊറൻസിക് വിദഗ്ധയായിരുന്നു അവർ. കോടതിയിൽ ഹാജരാകുന്നതിനു മുൻപ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിക്കും. അവരുടെ തെളിവുകൾ ഖണ്ഡിക്കുക എളുപ്പമല്ലായിരുന്നു.

എല്ലായ്പ്പോഴും അവർ പ്രോസിക്യൂഷന് ഒപ്പം നിന്നു. പ്രോസിക്യൂഷന്റെ കേസ് ദുർബലമാകാതെ നോക്കേണ്ടതു ഫൊറൻസിക് വിദഗ്ധരുടെ കടമ ആണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അവർ തെളിവുകൾ ഹാജരാക്കിയത്. വിചാരണക്കോടതിയിലെ ജഡ്ജിമാർ ഡോ.രമയുടെ തെളിവുകൾക്കു വലിയ മതിപ്പ് നൽകിയിരുന്നു. ആത്മാർഥതയും പ്രഫഷനൽ മികവും ഒരേ പോലെ ഒത്തിണങ്ങിയ വനിത ആയിരുന്നു അവർ. അഭയ കേസിൽ അവർ ഒരുപാട് വിമർശനങ്ങൾ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോൾ സാക്ഷിയായി ഹാജരാകാൻ വിധി അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോർട്ട്, മറ്റൊരു ഡോക്ടർ മുഖാന്തരം കോടതി സ്വീകരിച്ചുവെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി.

രമയുടെ നിര്യാണത്തെതുടർന്ന് ഹൈകോടതി അഭിഭാഷകൻ അജിത്കുമാർ, അഭയകേസിലെ പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ, മുൻമന്ത്രി കെ.ടി. ജലീൽ എന്നിവരുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളും അവരുടെ ജോലിയോടുള്ള ആത്മാർഥത വ്യക്തമാക്കുന്നതാണ്.


ജഗദീഷിന്റെ ഭാര്യയായിരുന്നിട്ടും കേരളം ചര്‍ച്ച ചെയ്ത നിരവധി കേസുകളുടെ ഭാഗമായിരുന്നിട്ടും മാധ്യമങ്ങളിലോ പൊതുവേദികളിലോ ഡോ. രമയുടെ പേര് വരണമെന്നോ, അല്ലെങ്കിൽ പ്രശസ്തിയോ ആഗ്രഹിച്ചില്ല. രമയ്ക്ക് മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽ‌ക്കാനായിരുന്നു എന്നും താൽപര്യം. ഇതേക്കുറിച്ച് ജഗദീഷ് ഒരിക്കല്‍ മനോരമയിലെ ടെലിവിഷൻ ഷോയിൽ പറഞ്ഞതും ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.

'ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതിലും സിനിമാപ്രസിദ്ധീകരണങ്ങളില്‍ ഫോട്ടോ അച്ചടിച്ചുവരുന്നതിലും എനിക്ക് എത്രത്തോളം താത്പര്യമുണ്ടോ, രമയ്ക്ക് ഇക്കാര്യത്തില്‍ അത്രത്തോളം താത്പര്യമില്ലായ്മയുണ്ട്'. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ട് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചു. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. എന്നായിരുന്നു.

 

ജഗദീഷിന്റെ സഹപ്രവർത്തകരുമായും രമയ്ക്ക് അടുത്ത ബന്ധം ഉണ്ട്. വർഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും ഈ വിടവാങ്ങൽ വളരെ പെട്ടന്നായിരുന്നുവെന്നും നടി മേനക സുരേഷ്.ഡോ രമയെ കുറിച്ച് ചോദിച്ചപ്പോൾ വാക്കുകൾ ഇടറി കൊണ്ടായിരുന്നു അവതാരികയായ മീര അനിലും മുകേഷും സംസാരിച്ചത് ഭാര്യയുടെ മരണത്തോടെ ജഗദീഷിന്റെ ജീവിതത്തിൽ വരുന്ന മാറ്റം ആലോചിക്കുമ്പോൾ സങ്കടം തോന്നുവെന്നായിരുന്നു മറ്റ് സഹപ്രവർത്തകർ പറഞ്ഞത്.

പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്ന രമ, വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. മൂന്നു വർഷം മുൻപ് സർവീസിൽനിന്നു സ്വയം വിരമിച്ചിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലായി ഒട്ടേറെ ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു രമ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (5 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (5 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (6 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (6 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (7 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (7 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (7 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (7 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (7 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (8 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (8 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (8 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (8 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (9 hours ago)

Malayali Vartha Recommends