ഒറ്റമൂലി വൈദ്യനെ ഒന്നേ കാൽ വര്‍ഷത്തോളം തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, മുഖ്യ പ്രതിയുടെ ലക്ഷ്യം മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കിയുള്ള വിൽപ്പന, ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ കൊലപ്പെട്ട വൈദ്യന്റെ മൃതദേഹം വെട്ടിനുറുക്കി കവറുകളിലാക്കി പുഴയില്‍ തള്ളി, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള തെരച്ചില്‍ ഊർജ്ജിതം, നാളെ നേവിയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍

ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി ചാലിയാര്‍ പുഴയില്‍ നാളെയും തെരച്ചില്‍ തുടരും.സ്കൂബ സംഘത്തിന്‍റെ സഹായത്തോടെ പോലീസ് പരിശോധന തുടങ്ങിയത്.ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളിലാക്കി പുഴയില്‍ തള്ളിയെന്നാണ് മുഖ്യപ്രതി ഷൈബിനും കൂട്ടാളികളും പൊലീസിനോട് വെളിപ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. വൈദ്യനെ കൊന്ന് വെട്ടിനുറുക്കി കവറുകളിലാക്കി എടവണ്ണ സീതി ഹാജി പാലത്തില്‍ നിന്ന് പുഴയിലേക്ക് തള്ളിയെന്നാണ് പ്രതികളുടെ മൊഴി. നാളെ നേവിയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ തുടരും. കേസില്‍ ഡിജിറ്റല്‍ തെളിവുകളുള്‍ പലതും കിട്ടിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടാത്തതാണ് വെല്ലുവിളി.
2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു.
മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. നിലമ്പൂരിലെ വീട്ടിൽ ഒന്നേ കാൽ വര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























