കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട, 1500 കോടി രൂപ വിലവരുന്ന 220 കിലോ ഹെറോയിന്‍ പിടികൂടി, മലയാളികളും തമിഴ്നാട് സ്വദേശികളുമടക്കം ഇരുപത് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ഹെറോയിന്‍ പിടികൂടിയത് കോസ്റ്റ് ഗാര്‍ഡും ഡിആര്‍ഐയും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ...!
കൊച്ചിയില്‍ 1500 കോടി രൂപ വിലവരുന്ന 220 കിലോ ഹെറോയിന്‍ പിടികൂടി. തമിഴ്നാട്ടില്‍ നിന്നുള്ള മീന്‍ പിടുത്ത ബോട്ടില്‍ നിന്നും അഗതിക്കടുത്തുള്ള പുറങ്കടലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ബോട്ടില്‍ ഉണ്ടായിരുന്ന മലയാളികളും തമിഴ്നാട് സ്വദേശികളുമടക്കം 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കോസ്റ്റ് ഗാര്‍ഡും ഡിആര്‍ഐയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha