Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കുന്നു! സെക്രട്ടേറിയറ്റ് പൊളിറ്റിക്കൽ ഫ്രീ കാമ്പസാകും... സഖാക്കൾ നിക്കറിൽ മുള്ളി തുടങ്ങി...

20 MAY 2022 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രവർത്തനം പിണറായി സർക്കാർ നിരോധിക്കും.മുഖ്യമന്ത്രിയുടെ മുന്നിലുള്ള നിർദ്ദേശം തൃക്കാക്കര തെരഞ്ഞടുപ്പ് കഴിഞ്ഞാലുടൻ നടപ്പിലാക്കും. ലക്ഷകണക്കിന് രൂപ ശമ്പളം വാങ്ങിയ ശേഷം രാഷ്ട്രീയ പ്രവർത്തനം നടത്തി ജോലി ചെയ്യാതെ മുങ്ങുന്നവരെ നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനം.

സെക്രട്ടേറിയറ്റ് അടക്കി ഭരിച്ചിരുന്ന ഇടതു യൂണിയൻ നേതാവിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി കഴിഞ്ഞ ദിവസം തൻെറ ഓഫീസിൽ വിളിച്ചു വരുത്തി ശാസിച്ചുവെന്ന വിവരം പുറത്തുവിട്ടത് സി പി എം നേതാക്കൾ തന്നെയാണ്. സ്ഥലം മാറ്റങ്ങളിലും നിയമനങ്ങളിലും റോൾ എടുത്തു നിന്ന യൂണിയൻ നേതാവിനെയാണ് ശശി തൻ്റെ ഓഫീസിൽ വിളിച്ചു വരുത്തി മുള്ളിച്ചത്.

ചീഫ് സെക്രട്ടറി തലത്തിൽ വളരെ മുമ്പേ ഉയർന്ന നിർദ്ദേശമാണ് ഇപ്പോൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.സർക്കാർ ഓഫീസുകളിൽ രാഷ്ട്രീയ പിൻബലത്തിൻെറ പേര് പറഞ്ഞ് ഒരു വലിയ ശതമാനം ജോലി ചെയ്യാതിരിക്കുകയാണെന്നാണ് കണ്ടെത്തൽ. രാഷ്ട്രിയ സ്വാധീനത്തിൻെറ പേരു പറഞ്ഞുള്ള കൊള്ളയടിയാണ് നടക്കുന്നത്. ഐ.എ.എസുകാരോട് പോലും അപമര്യാദയായി പെരുമാറുന്ന യൂണിയൻ സ്വാധീനമുള്ള ഉദ്യോഗസ്ഥരുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനെതിരെ വകുപ്പു മേധാവികൾ തന്നെ സർക്കാരിന് പരാതി നൽകിയിട്ടുണ്ട്. യൂണിയൻ കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇത്തരത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും ഐ എ എസുകാർ പറയുന്നു.

ആദ്യ ശുദ്ധികലശം നടക്കാൻ പോകുന്നത് സെക്രട്ടേറിയറ്റിൽ തന്നെയാണ്. ഇതിൻ്റെ ആദ്യപടിയായി സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ പഞ്ചിംഗ് നിർബന്ധമാക്കി. ബോഡി സ്കാൻ ഉൾപ്പെടെ നടപ്പിലാക്കാനാണ് നീക്കം. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തു വന്നെങ്കിലും സർക്കാർ അതൊന്നും കേട്ട മട്ട് പോലും നടക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരെ ഒതുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി തന്നെയാണ് എടുത്തത്. മുഖ്യമന്ത്രി പറഞ്ഞാൽ പോലും സെക്രട്ടേറിയറ്റിൽ ഒന്നും നടക്കുന്നില്ല എന്നതാണ് സെക്രട്ടേറിയറ്റിലെ അവസ്ഥ.

സെക്രട്ടേറിയറ്റിലെ പോസ്റ്ററുകളും ഫ്ലക്സുകളും നീക്കിയത് ഇതിൻെറ ആദ്യപടിയാണ്. ഇനി സെക്രട്ടറിയറ്റിൽ പോസ്റ്റർ ഒട്ടിച്ചാൽ 500 രൂപ പിഴ നൽകേണ്ടി വരും. സെക്രട്ടറിയറ്റിൽ നോട്ടീസ് വിതരണവും നിർത്തി. സി പി എം നേതാക്കൾ പത്തി മടക്കി സെക്രട്ടറിയറ്റ്ബി കാനുളളിൽ ഒളിച്ചിരിക്കുകയാണ് ഇപ്പോൾ. കോൺഗ്രസും ബിജെപിയും സർക്കാർ തീരുമാനങ്ങൾ അംഗീകരിച്ച മട്ടിലാണ്.

ചുവപ്പുനാടക്കുരുക്ക് അഴിക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തി ആറ് വര്‍ഷം തികയുമ്പോൾ പിണറായി വിജയൻ സര്‍ക്കാരിന്റെ മുന്നിലെ പ്രധാന വെല്ലുവിളികളിൽ ഒന്ന് കെട്ടിക്കിടക്കുന്ന സര്‍ക്കാര്‍ ഫയലുകളാണ്. അദാലത്തുകൾ നടത്തിയും പരമാവധി ഇ സേവനങ്ങൾ ലഭ്യമാക്കിയും പ്രശ്നപരിഹാരത്തിന് നടത്തിയ ശ്രമങ്ങളും വേണ്ടത്ര വിജയം കണ്ടിട്ടില്ല. ഭരണ നിര്‍വ്വഹണത്തിന് സിഎം ഡാഷ്ബോര്‍ഡിന്റെ പ്രഥമിക ചര്‍ച്ചകൾ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം അടിയന്തരമായി ഹാജരാക്കാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

കാലങ്ങളോളം കെട്ടിക്കിടക്കുന്ന ഫയലുകകളും അവയിൽ കുരുങ്ങിക്കിടക്കുന്ന ജീവിതങ്ങളും നിരവധിയാണ്. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഉദ്യോഗസ്ഥ അലംഭാവം തുടച്ചു നീക്കുക ഇടത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമായിരുന്നു. സീറ്റിൽ ആളുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ സേവനങ്ങൾ ഓൺലൈനാക്കി ലഘൂകരിക്കാനും അടക്കം എല്ലാം പദ്ധതികൾ പലതുവന്നു. മെഗാ അദാലത്തുകൾ മുതൽ ഉദ്യോഗസ്ഥ വിന്യാസത്തിൽ വരെ മാറ്റങ്ങൾ പരീക്ഷിച്ചു. എന്നിട്ടും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്ന ഫയലുകളുടെ നീക്കത്തിന് പ്രതീക്ഷിച്ച വേഗമില്ല.

സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20000 ഫയളാണ്. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്താൽ പകുതിയോളം വസ്തു വ്യവഹാരങ്ങളും കെട്ടിട നിര്‍മ്മാണ തര്‍ക്കവും അപ്പീലുകളും. ജീവനക്കാരുടെ സര്‍വ്വീസ് വിഷയങ്ങൾ മാത്രം 20 ശതമാനത്തോളം വരും. അത്യാവശ്യ ഫയലുകൾ മാത്രമാണ് മൂന്ന് മാസത്തിലൊരിക്കൽ നടത്തുന്ന ഫയൽ അദാലത്തുകളിൽ പരിഗണിക്കുന്നത്.

കൊവിഡിന് 1.98 ലക്ഷം ഫയലുകൾ പരിഗണിച്ച മെഗാ അദാലത്തിൽ തീര്‍പ്പാക്കിയത് 68,000 ഫയൽ മാത്രമാണ്. ഫയൽ നീക്കത്തിന് തടസം അത് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ തട്ടുകളാണെന്ന് തിരിച്ചറിഞ്ഞ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ വിന്യാസം പൊളിച്ചെഴുതി. കൊവിഡ് ഭീഷണി അകന്ന് ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടം തീര്‍പ്പാകാതെ കുമുഞ്ഞ് കൂടിയ ഫയലുകളുടെ എണ്ണം അടിയന്തരമായി എടുക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് കഴിഞ്ഞ ദിവസമാണ്.

സെക്രട്ടേറിയറ്റിലെ 44 പ്രധാന വകുപ്പുകൾ ഓഗസ്റ്റ് 22 നകം ഓൺലൈൻ സര്‍വ്വീസിലേക്ക് മാറണമെന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ട്. 600 ഓളം സേവനങ്ങൾ ഇതിനകം ഡിജിറ്റലായി. സെക്രട്ടേറിയറ്റിന് പുറത്തുള്ള 300 ഓളം സര്‍ക്കാര്‍ ഓഫീസുകൾ കൂടി ഓൺലൈനാകുന്നതോടെ സിഎം ഡാഷ്ബോര്‍ഡിലേക്ക് മാറ്റം സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. ഗുജറാത്ത് മോഡലിന്റെ നല്ല വശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനം.

എല്ലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക്ക് പഞ്ചിംഗ് മെഷീൻ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാൻ സര്‍ക്കാര്‍ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഫയൽ നീക്കം കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കാനും സ്വീകരിക്കുന്ന നടപടികൾ ഭരണനിര്‍വ്വഹണത്തിൽ എന്ത് ഗുണമുണ്ടാക്കുമെന്നാണ് ഇനി അറിയാനുള്ളത്.

യൂണിയൻ പ്രവർത്തനം ഇല്ലാതാക്കുന്നതിൻ്റെ ആദ്യപടിയാണ് കെ.എസ്.ഇ.ബി യിൽ നടന്നത്. രാഷ്ട്രീയ പ്രവർത്തനം കെ എസ് ഇ ബി യുടെ പടിക്ക് പുറത്തായി. ചെയർമാൻ ബി.അശോകിനെ സർക്കാർ കയറൂരി വിട്ടു. കെ എസ്.ആർ റ്റി സി യിലാണ് ഇനി ശുദ്ധികലശം നടക്കാൻ പോകുന്നത്.

ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പോലും ലംഘിച്ച് രണ്ടു ദിവസത്തെ ശമ്പളം ഉപേക്ഷിച്ച് ജോലി ചെയ്ത സർക്കാർ ജീവനകാർക്കാണ് കൈയോടെ പണി കിട്ടിയിരിക്കുന്നത്. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേ ന്ദ്ര സർക്കാർ
തീരുമാനിച്ചിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ല.

മൂന്ന് ശതമാനം ഉയര്‍ത്താനാണ് കേന്ദ്രം തീരുമാനിച്ചത്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതോടെ ഇത് 34 ശതമാനം ആകും. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് പുതുക്കിയ ഡിഎ ലഭിച്ചു. ക്ഷാമമബത്ത ഉയര്‍ത്തിയത് രാജ്യത്തെ 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പ്രയോജനപ്രദമായി.

ഏഴാം ശമ്പള കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രമന്ത്രിസഭാ യോഗം ഇപ്പോള്‍ ക്ഷാമബത്ത ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാകും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ഡിഎ അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ലഭിക്കാനുള്ള രണ്ടു ശതമാനവും ജൂലൈ മുതല്‍ ലഭിക്കേണ്ട മൂന്നു ശതമാനവും ഉള്‍പ്പെടെ അഞ്ചു ശതമാനം കുടിശ്ശികയാണ് നിലവിലുള്ളത്.സംസ്ഥാന സർക്കാർ ജീവനകാർക്ക് കഴിഞ്ഞ ഒരു വർഷമായി ഡി എ ലഭിക്കുന്നില്ല.

കഴിഞ്ഞ വർഷം ജനുവരി മുതൽ ലഭിക്കാനുള്ള രണ്ടു ശതമാനവും ജൂലൈ മുതൽ ലഭിക്കേണ്ട മൂന്ന് ശതമാനവും ഉൾപ്പെടെ അഞ്ചു ശതമാനം കുടിശികയാണ് നിലവിലുള്ളത്. ഇതിന് പുറമേ മൂന്ന് ശതമാനം കൂട്ടി കിട്ടാനുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച മൂന്ന് ശതമാനം കൂടിയാവുമ്പോൾ സംസ്ഥാന ജീവനകാർക്ക് പതിനൊന്ന് ശതമാനം കുടിശിക വരും. ഇത് എന്ന് കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കെ റയിലിന് ഒഴികെ സംസ്ഥാന സർക്കാരിൻ്റെ കൈയിൽ നയാ പൈസ ബാക്കിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

പതിനൊന്ന് ശതമാനം ക്ഷാമബത്ത സംസ്ഥാന സർക്കാർ ജീവനകാർക്ക് അടുത്ത കാലത്തൊന്നും കിട്ടാൻ പോകുന്നില്ല. കിട്ടിയാൽ തന്നെ പി.എഫിൽ ലയിപ്പിക്കുമെന്നാണ് ധനമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ജീവനക്കാരുടെ സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. പെൻഷൻ പ്രായം ഇത്തവണ വർധിപ്പിക്കുമെന്ന് ജീവനക്കാർ കരുതിയിരുന്നെങ്കിലും അതും നടന്നില്ല.

എന്നിട്ടും ജീവനകാർക്കുള്ള ഇടതു സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് . ഇതിന് പുറമേയാണ് ചെങ്കൊടി ഉൾപ്പെടെയുള്ള കൊടികൾ വിലക്കി സർക്കാർ ഉത്തരവിറക്കിയത്. ചുരുക്കത്തിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും സർക്കാർ ജീവനക്കാരോടുള്ള കലിപ്പ് തീരുന്നില്ല. എത്രയും വേഗം സർക്കാർ സംവിധാനം രാഷ്ട്രീയ മുക്തമാക്കാമോ അത്രയും വേഗം അത് നിർവഹിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

സി എം ഡാഷ് ബോർഡ് പോലുള്ള നടപടികൾ അതിൻ്റെ തുടക്കം മാത്രമാണ്. സർക്കാരിനെ കാർന്നു തിന്നുന്ന പുഴുവായി ജീവനക്കാരുടെ യൂണിയനുകൾ മാറിയതോടെയാണ് സർക്കാർ അവർക്ക് എതിരായി മാറിയത്. ഇടതുപക്ഷ ത്തിന് മാത്രമേ ഇത്രയും കർശനമായി നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു. കാരണം അവർക്കാണ് സർക്കാർ ഓഫീസുകളിൽ മുൻതൂക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തെ കാണാനെത്തിയ സിപിഎം യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി ആട്ടി പുറത്താക്കിയിട്ട് അധികനാളായിട്ടില്ല. ഇനി ഇത്തരക്കാർക്കെതിരെ നടപടി വരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (7 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (7 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (7 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (7 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (8 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (8 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (8 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (8 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (9 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (9 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (9 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (10 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (10 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (10 hours ago)

Malayali Vartha Recommends