Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!

ആന്റണി രാജുവിനെ തള്ളി ധനമന്ത്രി വെടിപൊട്ടിച്ചു... ആനത്തലവട്ടം കൊരവള്ളിക്ക് പിടിച്ചു... ​ഗതാ​ഗത മന്ത്രിക്ക് വെള്ളിടി വെട്ടി... ഇനി നിവർത്തിയില്ല! രാജിക്ക് ഒരുങ്ങും...

20 MAY 2022 06:19 PM IST
മലയാളി വാര്‍ത്ത

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെ തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ രം​ഗത്ത് എത്തിയ വാർത്തയാണ് ലഭിക്കുന്നത്. സിപിഎം സിപിഐ മന്ത്രിമാർ ​ഗതാ​ഗത മന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്.

കെഎസ്ആർടിസിയിൽ കഴിഞ്ഞ തവണ ശമ്പളം മുടങ്ങിയത് ജീവനക്കാരുടെ സമരം കാരണമല്ലെന്നും ഖജനാവിൽ പണമില്ലാതിരുന്നത് മൂലമാണെന്നും ധനമന്ത്രി പറഞ്ഞിരിക്കുകയാണ്. എല്ലാ മാസവും ശമ്പളം നൽകുന്നതിന് വേണ്ടി 30 കോടി കെഎസ്ആർടിസിക്ക് നൽകാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ തവണ ശമ്പളം മുടങ്ങിയത് ജീവനക്കാർ സമരം ചെയ്തത് മൂലമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അതിന് വിരുദ്ധമായി ഒരു നിലപാടാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. എന്തായാലും ഇവർ തമ്മിലുള്ള പോര് അതിരൂക്ഷമാകുന്ന സാഹചര്യമാണ് നലവിലുള്ളത്.

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.

ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സിഐടിയു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന നിലപാടാണ് സിഐടിയു മുന്നോട്ടുവെക്കുന്നത്.

ഗതാഗതമന്ത്രി ആന്റണി രാജുവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ആനത്തലവട്ടം ആനന്ദൻ രം​ഗത്ത് എത്തിയിരുന്നു. കെഎസ്ആർടിസിയെ സർക്കാർ സഹായിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കി. സർക്കാർ സഹായം തേടുന്നത് ഒരു കുറവായിട്ടാണ് ചിലർ കരുതുന്നത്. ആ കുറവ് സിഐടിയുവിന് ഇല്ല. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നടത്തുന്ന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഉറപ്പാക്കുന്ന തരത്തിൽ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണം എന്നതാണ് ധർണയുടെ പ്രധാന ആവശ്യം. കേന്ദ്രസർക്കാർ പൊതുമേഖാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുമ്പോൾ അതിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

ആ സാഹചര്യത്തിൽ മന്ത്രി ഒരു പൊതുമേഖലാസ്ഥാപനത്തെ പൂർണമായും കൈവിട്ടത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. എങ്ങനെ കെഎസ്ആ‍ർടിസിയെ സംരക്ഷിക്കാമെന്നതിന് ഒരു ബദൽനയം സിഐടിയു രൂപീകരിച്ച്​ അത് അടുത്തമാസം സർക്കാരിന് സമർപ്പിക്കും. ഇടതുപക്ഷ സർക്കാരിന് യോജിച്ച പ്രസ്താവനയല്ല മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ന് വൈകുന്നേരം മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിനായി മാനേജ്മെന്റ് 50 കോടി രൂപ ഓവർ ഡ്രാഫ്ട് എടുത്തിരുന്നു. സർക്കാർ സഹായത്തിന് കാത്തിരിക്കാതെ ശമ്പള വിതരണം ചെയ്യാനായിരുന്നു നേരത്തെ കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം. അധിക ധനസഹായത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കും പ്രതീക്ഷയേറുന്നത്.

30 കോടി രൂപ സർക്കാരിൽ നിന്നും നേരത്തേ ലഭിച്ചിരുന്നു. ഇതു കൂടി ചേർത്താണ് ഇന്ന് മുതൽ ശമ്പള വിതരണം നടത്താൻ ​ഗതാ​ഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് ശമ്പളം വിതരണം ചെയ്യുക. ഇന്ന് വൈകിട്ട് തുടങ്ങുന്ന ശമ്പള വിതരണം നാളെ വൈകിട്ടോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

എന്തായാലും കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതിന് മുൻപ് എങ്കിലും ഒരു മാസത്തെ ശമ്പളം കിട്ടുമല്ലോ എന്ന താൽക്കാലിക ആശ്വാസത്തിലാണ് ജീവനക്കാർ. ഹൈദരാബാദിലുള്ള ധനമന്ത്രി നാളെ 11 മണിയോടെ കേരളത്തില്‍ എത്തും. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് ഇന്നലെ തന്നെ കത്ത് നല്‍കിയിരുന്നു. അഡീഷണല്‍ തുക അനുവദിക്കുന്നത് കടമാണോ ധനസഹായമാണോ വേണ്ടതെന്ന് ധനവകുപ്പ് തീരുമാനിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (14 minutes ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (25 minutes ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (32 minutes ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (1 hour ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (1 hour ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (2 hours ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (2 hours ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (3 hours ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (3 hours ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

Malayali Vartha Recommends