Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!

ജീവിക്കണോ എങ്കില്‍ കൊച്ചി നഗരത്തിലെ സ്ഥലും വിറ്റ് ഓടിക്കോ വന്‍ ദുരന്ത മുന്നറിയിപ്പ്; കൊച്ചിക്ക് സംഭവിക്കാന്‍ പോകുന്നത്; മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

20 MAY 2022 08:37 PM IST
മലയാളി വാര്‍ത്ത

നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെന്നും എറണാകുളത്തെ സ്ഥലം വിറ്റ് മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധിയെന്നും മുരളി തുമ്മാരുകുടി. കുറച്ചു ചാലുകീറി, കനാലുകള്‍ ഒക്കെ വൃത്തിയാക്കി ഒന്നോ രണ്ടോ പമ്പിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന ചിന്ത മാറുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എന്‍ജിനീയറിംഗ് പരിഹാരം കൊണ്ട് കൊച്ചിയില്‍ വെള്ളക്കെട്ട് ഒഴിവാകുകയില്ലെന്നും മുരളി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വെള്ളത്തിലാകുന്ന കൊച്ചി മഴക്കാലം തുടങ്ങിയിട്ടില്ല. എറണാകുളം കുളമായി തനി സ്വഭാവം കാണിച്ചു തുടങ്ങി.
ഈ മഴക്കാലത്ത് ഇനിയും അനവധി ദിവസങ്ങളില്‍ വെള്ളം കെട്ടും, ജനജീവിതം സ്തംഭിക്കും, രോഗം പകരും.
ഇനിയുള്ള ഓരോ വര്‍ഷവും ഇത് കൂടിക്കൂടി വരും. വര്‍ഷത്തില്‍ പത്തു ദിവസം എന്നത് അമ്പതും നൂറുമാകും.
ഇതിനൊരു പരിഹാരമില്ലേ ഡോക്ടര്‍?
ഉണ്ട്
കുറച്ചു ചാലുകീറി, കനാലുകള്‍ ഒക്കെ വൃത്തിയാക്കി ഒന്നോ രണ്ടോ പമ്പിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന ചിന്ത മാറുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതൊക്കെ ചെയ്ത് തല്‍ക്കാലം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം
പക്ഷെ പഴയത് പോലെ ജീവിക്കാവുന്ന നഗരമല്ല കൊച്ചി എന്നും എന്‍ജിനീയറിംഗ് പരിഹാരം കൊണ്ട് കൊച്ചിയില്‍ വെള്ളക്കെട്ട് ഒഴിവാകുകയില്ലെന്നും ജനങ്ങളെ ബോധവല്‍ക്കരിച്ചേ പറ്റൂ. ഇതെത്ര കയ്‌പേറിയ വാര്‍ത്തയാണെങ്കിലും.
കാലാവസ്ഥ വ്യതിയാനം കൊച്ചിയെ മുകളില്‍ നിന്നും കടലില്‍ നിന്നും ശ്വാസം മുട്ടിക്കുകയാണ്.
മഴ കൂടുതല്‍ സാന്ദ്രതയില്‍ പെയ്യുന്നു എന്നത് ഇനി പതിവാകും
കടലിന്റെ ജലനിരപ്പ് പതുക്കെ ഉയരും
സാധാരണ മഴയില്‍ ഒഴുകിപ്പോകാന്‍ പോലും പറ്റുന്ന ഓടകളും കനാലും ഇല്ലാത്തിടത്ത് മുന്‍പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഒരുമിച്ച് നടന്നാല്‍ പിന്നെ വെള്ളം എവിടെ പോകും?
അത് പൊങ്ങികൊണ്ടേ ഇരിക്കും. ഇന്നു കയറുന്നതില്‍ കൂടുതല്‍ നാളെ കയറും. പൊങ്ങുന്നതനുസരിച്ചു വെള്ളം പരക്കും. ഇന്നെത്താത്തിടത്ത് നാളെ എത്തും.
ഇത് കുറച്ചു കൊണ്ടു വരന്ണമെങ്കില്‍ വലിയ മഴ ചെയ്യുന്ന മണിക്കൂറില്‍ വെള്ളത്തിന് ഒഴുകിപ്പോകുന്നതിന് മുന്‍പ് കെട്ടിക്കിടക്കാന്‍ കുറച്ചു സ്ഥലം കൊടുക്കണം.
പക്ഷെ എറണാകുളം നഗരത്തില്‍ സെന്റിന് ദശ ലക്ഷങ്ങള്‍ ആണ് വില. അവിടെ വെള്ളത്തിന് പരക്കാനായി ആരും ഒരു സെന്റും കൊടുക്കില്ല. പോരാത്തതിന് കെട്ടിടം നിര്‍മ്മിക്കാത്ത സ്ഥലം ഉണ്ടെങ്കില്‍ അതും നിര്‍മ്മിച്ചെടുക്കും. കനാലുകള്‍ വീതി കുറച്ച് റോഡിന് വീതി കൂട്ടി സ്ഥല വില കൂട്ടും. അപ്പോള്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉണ്ടാകും. വെള്ളം വീണ്ടും പൊങ്ങും.
സര്‍ക്കാരിന് ഒരു കാര്യം ചെയ്യാം. എറണാകുളത്തെ ജനറല്‍ ആശുപത്രി മുതല്‍ പോലീസ് കമ്മീഷണറേറ്റ് വരെയുള്ള കെട്ടിടങ്ങള്‍ ഒക്കെ അവിടെനിന്നും എടുത്ത് ജില്ലയില്‍ മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കാം. ഈ സ്ഥലം ഇടിച്ചു നിരത്തി തടാകമാക്കാം.കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് ഉള്‍പ്പടെ എവിടെയൊക്കെ അത്യാവശ്യം സ്ഥലമുണ്ടോ അതൊക്കെ കുഴിച്ചു കുളമാക്കി പരസ്പരം ബന്ധിപ്പിക്കാം. ഹൈക്കോടതി മുതലുള്ള കോടതികള്‍ക്കും ഇതൊക്കെ ചെയ്യാം. ഇവയൊന്നും ഇനി അവിടെയിരിക്കേണ്ട പ്രത്യേക കാര്യമൊന്നുമില്ല. ഹൈക്കോടതിയും ആശുപത്രിയും ബൈപ്പാസിനിപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങളോടെ പുനസ്ഥാപിക്കാം. നഗരത്തിലെ വെള്ളം കുറിച്ചൊക്കെ ഇങ്ങോട്ട് വരട്ടെ. മഴ കഴിയുമ്പോള്‍ പറഞ്ഞുവിടാം. എറണാകുളത്തിന്റെ നാലിലാന്നെങ്കിലും വീണ്ടും കുളമാക്കിയാല്‍ ബാക്കി സ്ഥലം ഉപയോഗിക്കാന്‍ പറ്റും.
സുനാമി തൊട്ട് വെള്ളക്കെട്ട് വരെ ഭീഷണിയുള്ള സ്ഥലത്ത് ഇത്തരം ക്രിട്ടിക്കല്‍ സ്ഥാപനങ്ങള്‍ കൊണ്ടു വച്ചത് അല്ലെങ്കില്‍ തന്നെ ശരിയല്ല. പോരാത്തതിന് തിരക്കുള്ള നഗരത്തിന്റെ മെട്രോ ചെല്ലാത്ത അറ്റത്ത് തന്നെ വേണോ ആശുപത്രി?
ഒഴിവാകുന്ന സ്ഥലത്തിന്റെ ഒരു ഭാഗം പുനര്‍നിര്‍മ്മാണത്തിന് അനുമതി കൊടുത്തും നന്നായിവരുന്ന നഗത്തിലെ ബാക്കിയുള്ള സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും ഒക്കെ കുറച്ച് വിന്‍ഡ്ഫാള്‍ ടാക്‌സ് കൊണ്ടുവന്നും ഈ പദ്ധതിക്കുള്ള പണം കണ്ടുപിടിക്കാം. പണമല്ല വിഷനാണ് പ്രധാനം.
സ്‌പോഞ്ച് നഗരങ്ങള്‍ എന്നാണ് ഇത്തരം പദ്ധതികളെ വിളിക്കുന്നത്. ഇതൊന്നും പക്ഷെ കേരളത്തില്‍ നടപ്പാവില്ല. എതിര്‍ക്കാന്‍ ഒരു പദ്ധതിയും നോക്കി ആളുകള്‍ ഇരിക്കുന്ന നാടല്ലേ. ഏറെ മുന്‍കുട്ടി ചിന്തിച്ച് പ്ലാന്‍ ചെയ്യുന്ന ഒരു രീതി ഈ കോലോത്ത് ഇല്ല. വെള്ളം പൊങ്ങികൊണ്ടേ ഇരിക്കും. വിഷു വരും വര്‍ഷം വരും ആളുകള്‍ സ്ഥലം വിട്ടു പോകും. നഗരംക്ലൈമറ്റ് സെന്‍ട്രല്‍ പ്രവചിച്ച പോലെ ഏറെഭാഗം വെള്ളത്തിലാകും.
സ്‌നേഹം കൊണ്ടു പറയുകയാണ്, ഇറ്റ്‌സ് ഇന്‍ക്യൂറബിള്‍. എറണാകുളത്തെ സ്ഥലം വിറ്റു മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (12 minutes ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (23 minutes ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (30 minutes ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (1 hour ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (1 hour ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (2 hours ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (2 hours ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (3 hours ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (3 hours ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

Malayali Vartha Recommends