Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!

അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു. നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു. അതിനു ശേഷമാണ് ഞാനൊന്നു മുകളിലേക്ക് പോയത്. അപ്പോള്‍ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ടു

20 MAY 2022 10:13 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് കഴിഞ്ഞ മാസമാണ്. ഭാര്യ രമയുടെ വേർപാടുണ്ടാക്കിയ വേദനയിൽ നിന്നും നടൻ ഇപ്പോഴും മുക്തനായിട്ടില്ല. പല വേദികളിലും രമയെ കുറിച്ച് വാചാലനാവാറുള്ള ആളായിരുന്നു ജഗദീഷ്. എന്നാൽ ആ വേർപാട് ജഗദീഷിനെ തകർത്ത് കളഞ്ഞു.

 

ഇപ്പോൾ ഭാര്യയുടെ ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടൻ.എല്ലാ ദിവസവും വെളുപ്പിനെ നാല് മണിയ്ക്ക് രമ ഉണരും. നേരേ ഹെൽത്ത് ക്ലബ്ബിലേക്ക് പോയ ശേഷം തിരിച്ചെത്തി രാവിലത്തെ ഭക്ഷണവും ഉച്ചഭക്ഷണവും തയാറാക്കി ടിഫിൻ പാക്ക് ചെയ്യും. രമക്ക് ജോലി കിട്ടിയപ്പോൾ ഞാനൊരു സ്കൂട്ടർ വാങ്ങിയിരുന്നു. രമയെ കൊണ്ടു വിട്ടിട്ട് ഞാൻ കോളേജിലേക്ക് പോകുകയായിരുന്നു പതിവ്.

 

സർവീസിൽ കയറുമ്പോൾ രമ അസിസ്റ്റൻറ് പൊലീസ് സർജനായിരുന്നു. പിന്നീട് ഡെപ്യൂട്ടി പൊലീസ് സർജനും പൊലീസ് സർജനുമായി. കേസ് സംബന്ധിച്ച് കോടതിയിൽ മൊഴി കൊടുക്കാൻ പോകേണ്ടി വരാറുണ്ട്. അതിനാൽ പോസ്റ്റുമോർട്ടം വിവരങ്ങൾ അന്നന്നു തന്നെ കംപ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കുമായിരുന്നു.വൈകിട്ട് അത്താഴം തയാറായാൽ കുളിച്ചു ലിവിങ് റൂമിൽ വരും. അസുഖം വരുന്നതു വരെ വീട്ടിൽ ജോലിക്കാരെ നിർത്താൻ രമ സമ്മതിച്ചിരുന്നില്ല. ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോൾ പറഞ്ഞ മറുപടി വല്ലായ്മയുണ്ടാക്കി.

 

അന്ന് രമ ഗർഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോർട്ടം ചെയ്തു, ടേബിളിൽ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളിൽ ജനിക്കും മുൻപേ മരിച്ചു പോയ കുഞ്ഞുജീവൻ രമയെ അന്ന് അസ്വസ്ഥയാക്കുകയായിരുന്നു.

മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടുമായിരുന്നു. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണിച്ചു കൊടുത്തിട്ടുണ്ട്. രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു, ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബർ റൂം, പോയങ്ങു പ്രസവിക്കും…’ എന്നായിരുന്നു രമ നൽകിയ മറുപടി.

 

‘രോഗത്തിന്റെ കാര്യം പറഞ്ഞ് ഇടയ്ക്കു സങ്കടപ്പെടുമായിരുന്നു. ‘ഞാന്‍ ചെയ്ത കര്‍മം വച്ച് എനിക്ക് ഇങ്ങനെയൊരു അസുഖം വരേണ്ട കാര്യമില്ല’ എന്നൊരിക്കല്‍ പറഞ്ഞു. ‘തീരെ ചെറിയ കുട്ടികള്‍ക്കൊക്കെ മാരകരോഗങ്ങ ള്‍ വരുന്നത് എന്തു തെറ്റ് ചെയ്തിട്ടാണ്’ എന്നു ചോദിച്ചെങ്കിലും കേട്ട ഭാവം നടിച്ചില്ല. അപ്പോള്‍ എനിക്കൊരു തമാ ശ തോന്നി.

 

‘മരണത്തിനു ശേഷം നമുക്ക് ഒരുമിച്ച് കാണാന്‍ പറ്റില്ല’ എന്ന് രമയോടു പറഞ്ഞു. അവള്‍ ചോദ്യഭാവത്തി ല്‍ നോക്കി. ‘നീ സ്വര്‍ഗത്തിലും ഞാന്‍ നരകത്തിലും ആയിരിക്കില്ലേ’ എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചെങ്കിലും അവള്‍ ചിരിക്കാതെ മൗനമായി ഇരുന്നു. ആ മൗനത്തിന്റെ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. രമയുടെ വേര്‍പാടോടെ നഷ്ടപ്പെട്ടത് എന്റെ ലോകമാണെന്ന് ജഗദീഷ് പറയുന്നു.

രണ്ടു വര്‍ഷത്തിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. മിക്കവാറും കിടപ്പു തന്നെ. ലിവിങ് റൂമില്‍ തന്നെയാണ് രമയുടെ കട്ടില്‍. കൊച്ചുമക്കളൊക്കെ ബെഡില്‍ കയറി കിടക്കും. ഞങ്ങള്‍ വഴക്കു പറയുമ്പോള്‍ രമ അവരെ കെട്ടിപ്പിടിക്കും. മരുന്നുകള്‍ മുടക്കിയില്ല, മൂന്നു ദിവസത്തിലൊരിക്കല്‍ ഫിസിയോതെറപ്പിസ്റ്റ് വീട്ടില്‍ വന്ന് എക്‌സര്‍സൈസ് ചെയ്യിച്ചു. ഇതിനിടെ നെടുമുടി വേണു ചേട്ടനും കെപിഎസി ലളിത ചേച്ചിയുമൊക്കെ പോയത് വലിയ വിഷമം ആയി.

 

അന്നു രാവിലെയും നല്ല ഉത്സാഹത്തിലായിരുന്നു. നെഞ്ചിനുള്ളില്‍ കഫം കുറുകുന്ന ഒച്ച കേട്ട് വായിലൂടെ ട്യൂബ് ഇട്ടു കഫം എടുത്തു. അതിനു ശേഷമാണ് ഞാനൊന്നു മുകളിലേക്ക് പോയത്. അപ്പോള്‍ തന്നെ താഴെനിന്ന് സഹായിയുടെ വിളി കേട്ടു. ഇറങ്ങിവരുമ്പോള്‍ കാണുന്നത് രമ കട്ടിലിലേക്ക് മയങ്ങി വീഴുന്നതാണ്. മോളും ഭര്‍ത്താവും കൂടി വന്നു നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആണ് മരണകാരണമെന്നും ജഗദീഷ് വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (12 minutes ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (23 minutes ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (30 minutes ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (1 hour ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (1 hour ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (2 hours ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (2 hours ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (3 hours ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (3 hours ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

Malayali Vartha Recommends