Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മോനേ മതി ഇങ്ങ് പോര് ലഹരിക്കടത്തില്‍ ബിനീഷിനെ പൂട്ടി സുപ്രീം കോടതി.. ജാമ്യം റദ്ധാക്കും?

20 MAY 2022 09:43 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ബിനീഷ് കോടിയേരി വീണ്ടും ജയിലിലേയ്ക്ക് പോകാനൊരുങ്ങുകയാണ്. ജാമ്യം നേടി പുറത്തിറങ്ങിയ ബിനീഷിന് ഇനി അധികനാള്‍ പുറത്ത് തുടരാനാകില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനുള്ള കുരുക്ക് അങ്ങ് സുപ്രീം കോടതിയില്‍ മുറുകിക്കഴിഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ വിടാതെ പിന്തുടന്‍ന്ന ഇഡി കൂടുതല്‍ തെളിവ് ശേഖരിച്ച് സുപ്രീം കോടതിയിലിട്ട് ബിനീഷിനെ പൂട്ടാനുള്ള തന്ത്രമാണ് ഒരുക്കിയത് അത് ഇപ്പോള്‍ ക്ലൈമാക്‌സിനോട് അടുത്തിരിക്കുകയാണ്. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയ അച്ഛന്‍ കോടിയേരിയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലഹരി ഇടപാടിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമാണ് ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ ഹര്‍ജിയിലാണ് ബിനീഷിന് സുപ്രീം കോടതിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ബിനീഷിന് നോട്ടീസ് അയച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദിച്ചു. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇ.ഡിയുടെ വാദം. ഐ.ഡി.ബി.ഐ., എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ ചോദ്യംചെയ്യലിന് ഇതുവരെയും ഹാജരായിട്ടില്ലെന്നും ഇ.ഡി. ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. പറഞ്ഞിരുന്നു. 2020 ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ 28ന് ഉപാധികളോടെ ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി.

എന്നാല്‍ ചെയ്യാത്തത് ചെയ്‌തെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ തവണ ജാമ്യത്തിന് ശ്രമിക്കുമ്പോഴെല്ലാം ബിനീഷ് വാദിച്ചിരുന്നത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിന്റെ ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചിരുന്നു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടല്‍ എന്ന നിലപാടിലായിരുന്നു ബിനീഷ്. എന്‍സിബി പ്രതി ചേര്‍ക്കാത്തതിനാല്‍ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങള്‍ക്കിടെയായിരുന്നു കോടതി ബിനീഷിന് ജാമ്യം.

ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ബിനീഷ് നാട്ടിലേക്ക് മടങ്ങിയെങ്കിലും അന്നുമുതല്‍ തന്നെ ബിനീഷിനെതിരെ അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനും സുപ്രീം കോടതിയില്‍ പൂട്ടാനുമുള്ള നീക്കങ്ങള്‍ ഇഡി തുടങ്ങിയിരുന്നു. അതേസമയം അക്കൗണ്ടിലെത്തിയ മൂന്നേമുക്കാല്‍ കോടിയുടെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷിന് കഴിഞ്ഞിരുന്നില്ല. പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ബിനീഷിന് എതിരായ എന്‍സിബി അന്വേഷണവും പുരോഗമിക്കുന്നുണ്ട്. രാജ്യം വിട്ട് പോകരുതെന്നുള്ള ഉപാധി സുപ്രീം കോടതി മുന്നോട്ട് വച്ചിരുന്നു.


2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴ് ലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.

കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നില്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് അടച്ചു..! ഖുറംഷഹർ കാലനെ ഇറക്കി ഇറാൻ സൂപ്പര്‍സോണിക് ഇറക്കി അമേരിക്ക യുദ്ധം പൊട്ടാൻ നിമിഷം..! വിറച്ച് ലോകം  (13 minutes ago)

മം​ഗളൂരുവിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (30 minutes ago)

ചക്രവാതച്ചുഴി, ന്യൂനമര്‍ദം നാളെ മുതൽ കൊടും മഴ...! ദേ ഈ ജില്ലകളില്‍ മഴയോട് മഴ ALERT ഇങ്ങനെ...!  (57 minutes ago)

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (1 hour ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (1 hour ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (2 hours ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (2 hours ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (2 hours ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (3 hours ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (3 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (4 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (4 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (4 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends