അമിതമായ അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരണമടഞ്ഞു..... വീട്ടില്‍ നിന്നു പതിവുപോലെ ജോലിക്കു പോയ അശ്വതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി

അമിതമായ അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരണമടഞ്ഞു.....അശ്വതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി.
കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തു വന്നിരുന്നത്.
മരുന്ന് ഉളളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. അപ്പോള്‍ രക്തസമ്മര്‍ദമാകട്ടെ വളരെ കുറഞ്ഞ നിലയിലുമായിരുന്നു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭര്‍ത്താവ്.
"
https://www.facebook.com/Malayalivartha

























