Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!

'സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാന്‍ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ... രണ്ടും ഒരേ മാനസിക നിലയിലുള്ള വൈകൃതങ്ങളാണ്. പൂരപറമ്പില്‍ പെണ്ണിന്റെ കൈയില്‍ നിന്നും തല്ല് കിട്ടിയിട്ടും ബോബി ചെമ്മണ്ണൂര്‍ നന്നായില്ലല്ലോ..' ബോബി ചെമ്മണ്ണൂരിനെതിരെ സിന്‍സി അനില്‍

21 MAY 2022 07:42 AM IST
മലയാളി വാര്‍ത്ത

പ്രമുഖ ജ്വല്ലറി വ്യവസായിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ബോബി ചെമ്മണ്ണൂരിന്റെ ലൈംഗീക അതിക്രമ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കോളജ് പഠനകാലത്ത് തന്നെ പൂരപ്പറമ്പില്‍ മുട്ടിയുരുമ്മിയും 'ജാക്കി വെച്ചും' (ഒരു ലൈംഗിക അതിക്രമ രീതിയെ പറയുന്ന വാക്ക്) നടന്നതിനേക്കുറിച്ച് ബോബി ചെമ്മണ്ണൂര്‍ പറയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കിട്ടുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണ് എന്നാണ് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


സിൻസി അനിൽ കുറിച്ചത് ഇങ്ങനെ...

തൃശ്ശൂർ പൂരത്തിന് വേഷം മാറി പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും.... എന്നാൽ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിന്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടതാണ്....

പൊതുമധ്യത്തിൽ താൻ ചെയ്തത് ലൈംഗിക അതിക്രമം ആണെന്നുള്ള കേവല ബോധ്യം പോലുമില്ലാതെ ഇത്രയും മോശമായൊരു കാര്യം അയാൾ അവതരിപ്പിക്കുമ്പോൾ എന്നെ അതിശയിപ്പിക്കുന്നത് ആ വീഡിയോക്ക് താഴെയായി അയാൾക്ക് കിട്ടുന്ന സ്വീകാര്യത എത്രത്തോളം ആണെന്നുള്ള തിരിച്ചറിവാണ്.

Sex education series കണ്ടവർക്കറിയാം Aimee Gibbs എന്ന കഥാപാത്രം ബസ്സിനുള്ളിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ ട്രോമയിൽ നിന്ന് പഴയ നിലയിലേക്ക് തിരിച്ചു വരാൻ എത്രമാത്രം

ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും.... സമാന സാഹചര്യത്തിൽ ഇത്തരം അതിക്രമങ്ങൾ നേരിട്ട അതിന്റെ ട്രോമയിൽ കഴിയുന്ന സ്ത്രീകൾക്ക് നേരെ പ്രിവിലേജിന്റെ പുറത്തുള്ള കടന്നാക്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ആ പ്രസ്താവന. "ഇപ്പോൾ ജാക്കി വെക്കേണ്ട ആവശ്യമില്ല; ആവശ്യത്തിന് കിട്ടുന്നുണ്ട്" എന്ന് കൂടി കൂട്ടിച്ചേർക്കപ്പെടുമ്പോൾ അതിനെ കയ്യടിച്ച് ആഘോഷിക്കുന്ന പൊതുമധ്യത്തിൽ ഇത് സധൈര്യം തുറന്നു പറഞ്ഞ അയാളുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഓരോ മനുഷ്യരെയും പേടിയോടെ അല്ലാതെ എനിക്ക് നോക്കി കാണാൻ ആവുന്നില്ല എന്നതാണ് സത്യം...!!!
കടപ്പാട് Sandra Soman

എന്റെ ഒരു കമന്റ്‌ നു തന്ന മറുപടിയാണിത്..അവിടെയും mass മറുപടി എന്ന് പറഞ്ഞു കൈയടിക്കാനും ആളുകളെ കണ്ടു.... എത്ര ഉളുപ്പില്ലാതെ ആണ് ഇവറ്റകൾ സ്ത്രീകൾക്ക് എതിരെ ഉള്ള ലൈംഗിക അക്രമണങ്ങളെ നിസ്സാരവൽക്കരിക്കുന്നത്.... ഈ പോസ്റ്റ്‌ നു അടിയിൽ പൊങ്കാല ഇടനിരിക്കുന്നവരോടാണ്...
സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാൻ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ...രണ്ടും ഒരേ മാനസിക നിലയിലുള്ള വൈകൃതങ്ങളാണ്.
പൂരപറമ്പിൽ പെണ്ണിന്റെ കൈയിൽ നിന്നും തല്ല് കിട്ടിയിട്ടും ലങ്ങേരു നന്നായില്ലല്ലോ സിവനെ ...


അതേസമയം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്...

''മൈ ഡിയര്‍ ഫ്രണ്ട്സ്, ഞാന്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിഞ്ഞ് പൂരം എക്സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്സിബിഷന്‍ കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം.'

അതോടൊപ്പം തന്നെ ബോബി ചെമ്മണ്ണൂര്‍ ചെയ്തതുപോലെ ഞങ്ങളും ചെയ്തിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് വീഡിയോയുടെ കമന്റ് ബോക്‌സിലെത്തിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ 'സത്യസന്ധവും ധീരവുമായ തുറന്നുപറച്ചില്‍' നടത്തിയെന്ന തരത്തിലാണ് ഒരു വിഭാഗമാളുകള്‍ നിലവിൽ പ്രതികരിക്കുന്നത്. അതായത് പൂരപ്പറമ്പില്‍ തങ്ങളും ഇത് ചെയ്തിട്ടുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്യുകയുണ്ടായി. നടന്‍മാരായ അരുണ്‍ പുനലൂര്‍, സൂരജ് സണ്‍ എന്നിവരും ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് കമന്റ് ചെയ്തിട്ടുമുണ്ട്.

 

അതേസമയം ബോബി ചെമ്മണ്ണൂര്‍ താന്‍ ചെയ്ത ഒരു ലൈംഗീക അതിക്രമത്തേക്കുറിച്ച് വീമ്പിളക്കിയെന്നും ഗുരുതരമായ ഒരു കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിച്ചെന്നും ചൂണ്ടിക്കാട്ടിയുള്ള പ്രതികരണങ്ങളും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്. പൂരപ്പറമ്പില്‍ ഇത്തവണ ലൈംഗീക അതിക്രമം നടത്താതിരുന്നത് സ്ത്രീകള്‍ പ്രതികരിക്കുമെന്ന് കരുതിയല്ലേയെന്ന് സിന്‍സി അനില്‍ ചോദിക്കുകയുണ്ടായി. പഴയകാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ടെന്നും തനിക്ക് അനുഭവമുണ്ടെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി എന്നത്. എന്നിരുന്നാൽ തന്നെയും പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (14 minutes ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (25 minutes ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (32 minutes ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (1 hour ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (1 hour ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (2 hours ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (2 hours ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (3 hours ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (3 hours ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (3 hours ago)

Malayali Vartha Recommends