ലോഡ്ജ് മുറിയിൽ യുവാവിനെ തഞ്ചത്തിൽ എത്തിച്ച് നഗ്നനാക്കി ഷോക്കടിപ്പിച്ചു; ജനനേന്ദ്രിയം കൈകൊണ്ട് ഞെരിച്ച് കട്ടിലിൽ കിടത്തി നഗ്നചിത്രങ്ങൾ പകർത്തി:- ക്രൂരപീഡനത്തിന്റെ കാരണം മാലിന്യം പുരയിടത്തിന് സമീപം കളയുന്നതിനെ ചൊല്ലിയുണ്ടായ തർക്കം

യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വാഴമുട്ടം സ്വദേശികളായ ഫിറോസ് (35), സജീർ (40), മനു(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഴമുട്ടം മഞ്ചു നിവാസിൽ മന്മഥനെ (38)ആണ് തിങ്കളാഴ്ച ഉച്ചയോടെ സൗഹൃദം സ്ഥാപിച്ചെത്തിയ പ്രതികൾ ജീപ്പിൽ കയറ്റി ലോഡ്ജിൽ എത്തിച്ചത്. തുടർന്ന് മദ്യം നൽകിയ ശേഷം ക്രൂര മർദ്ദനത്തിനിരയാക്കുകയിരുന്നു. പ്രതികൾ തമ്മിലെ തർക്കമാണ് മർദ്ദനത്തിലേയ്ക്ക് മാറിയത്.
വീട്ടിലെ മാലിന്യം മന്മഥൻ യുവാക്കളുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ കൊണ്ടിടുമായിരുന്നു. ഇത് വിലക്കിയെങ്കിലും മന്മഥൻ വീണ്ടും മാലിന്യം പുരയിടത്തിന് സമീപം കളയുകയും, ഇത് ഭക്ഷിക്കാനെത്തിയ നായ്ക്കൾ പ്രതികളുടെ വീട്ടിലെത്തി ആടുകളെ ആക്രമിക്കുകയും ചെയ്തു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് പിന്നിൽ. വഴക്ക് അവസാനിപ്പിക്കാനെന്ന വ്യാജേന ഇവർ മന്മഥന്റെ വീട്ടിൽ എത്തി. പിന്നീട് ഫിറോസിന്റെ ജീപ്പിൽ കയറ്റി മനുവിന്റെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചായിരുന്നു ക്രൂരമായി പീഡിപ്പിച്ചത്.
ആദ്യം ഭീഷണിപ്പെടുത്തിയ പ്രതികൾ പിന്നീട് മന്മഥനെ കുടിപ്പിച്ച ശേഷം മർദ്ദിച്ച് അവശനാക്കുകയായിരുന്നു. വിവസ്ത്രനാക്കിയ ശേഷം കൈയിൽ ഷോക്കടിപ്പിക്കുകയും കൈകൊണ്ട് ജനനേന്ദ്രിയം ഞെരിക്കുകയും ചെയ്തു. അവശനായി കട്ടിലിൽക്കിടന്ന മന്മദന്റെ നഗ്നചിത്രം പകർത്തിയ പ്രതികൾ തിരികെ വീട്ടിലെത്തിക്കുകയും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് പോലീസ് പറയുന്നു.
ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മന്മഥൻ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെത്തി ചികിത്സ തേടി. തുടർന്ന് തിരുവല്ലം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരേ വധശ്രമത്തിനും സമൂഹമാധ്യമങ്ങളിൽ യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു. എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രൻ, എസ്.ഐ. കെ.ആർ.സതീഷ്, ഗ്രേഡ് എസ്.ഐ. സതീഷ് കുമാർ സിനീയർ സി.പി.ഒ. ബിജു, ഷൈജു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha