Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് അമ്മമാരുടെ വിജയം.... കോട്ടൺഹിൽ സ്കൂളിലെ വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വിൻസന്റിനെ സ്ഥലം മാറ്റി.... മോശം പെരുമാറ്റം, സ്വജനപക്ഷപാതം, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ചും ഒരു വിഭാഗം അധ്യാപകരുടെ പരാതിയും രക്ഷിതാക്കളുടെ പ്രതിക്ഷേധവും സ്ഥലമാറ്റത്തിന് പ്രധാന കാരണം!! ഇനി തലപ്പത്ത് പിവി ഷാമി.. ആശ്വാസത്തിൽ രക്ഷിതാക്കൾ... സംഭവ ബഹുലമായ വിഷയങ്ങൾക്ക് സമാപനമോ?!

03 AUGUST 2022 12:12 PM IST
മലയാളി വാര്‍ത്ത

കോട്ടൺഹിൽ സ്കൂളിലെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വിൻസന്റിനെ മാറ്റി. പിഎംജി സിറ്റി സ്‌കൂളിലെ ഹെഡ്മിസ്ട്രസായ പിവി ഷാമിയ്ക്കാണ് പുതിയ ചുമതല. കുളത്തൂപ്പുഴ ഗവ. എച്ച്എസിലേക്കാണ് വിൻസന്റിനെ മാറ്റിയത്. വിൻസന്റിനെതിരെ ഒരു വിഭാഗം അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. സ്കൂളിലെ റാങ്കിംഗ് വിഷയവും അതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ പ്രതിഷേധവും സ്ഥാന മാറ്റത്തിന് കാരണമായിരുന്നു .

 

 

 

 

 

കൂടാതെ, എച്ച് എമ്മിനും അദ്ദേഹത്തോട് അടുപ്പമുള്ള രണ്ട് അധ്യാപകർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള പരാതി സ്കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരുന്നു. എച്ച്എമ്മിനെതിരെ മോശം പെരുമാറ്റം, സ്വജനപക്ഷപാതം, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ചും ഒരു വിഭാഗം അധ്യാപകർ പരാതി നൽകിയിരുന്നു.ട്രഷററായ ഹെഡ്മാസ്റ്റർ കഴിഞ്ഞ 10 മാസത്തെ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നായിരുന്നു പരാതി. ഇന്നലെ രാവിലെയാണ് വിൻസന്റിനെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ സ്ഥാനത്തു നിന്ന് മാറ്റിയതായി ഉത്തരവ് പുറത്തിറങ്ങുന്നത്. പിന്നാലെ ഉച്ചയോടെ പിവി ഷാമി ചുമതലയേറ്റു.കോട്ടൺഹിൽ സ്‌കൂളിലെ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വിൻസെന്റിനെ മാറ്റി.

 

 

 

 

 

 

 

എന്നാൽ സ്ഥലമാറ്റം സംബന്ധിച്ചുള്ള ഉത്തരവിൽ മാറ്റി നിയമിക്കുന്നു എന്നു മാത്രമാണുള്ളത്. സ്കൂളിലെ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾ ചെറിയ ക്ലാസിലെ വിദ്യാർത്ഥികളെ ഉപദ്രവിച്ചെന്ന പരാതി വേണ്ടരീതിയിൽ വിൻസന്റ് കൈകാര്യം ചെയ്തില്ലെന്ന് ഒരു വിഭാഗം അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പരാതി ഉന്നയിച്ചിരുന്നുപരാതിയിൽ ഡിഡിഇ സ്‌കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

 

 

 

 

 

 

മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോട്ടൺഹിൽ സ്കൂളിൽ നിന്നും ഉയർന്ന പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിടും എന്നിങ്ങനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ ഡിഡിഇ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ളിലുണ്ടായ ചെറിയൊരു പ്രശ്നത്തെ അനാവശ്യമായി പർവതീകരിച്ചതാണ് പ്രധാന പ്രശ്നമെന്ന് ഡിഡിഇയുടെ റിപ്പോർട്ടിൽ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (3 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (16 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (33 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends