പിണറായി നോക്കുകുത്തി തലസ്ഥാനത്ത് അഴിഞ്ഞാടി തീവ്രവാദികള്‍; നിയന്ത്രണം ഏറ്റെടുത്ത് കേന്ദ്ര ഏജന്‍സികള്‍

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തീവ്രവാദ മുന്നറിയിപ്പുകള്‍ക്ക് പുല്ലു വിലയാണോ നല്‍കുന്നത്. കേരളാ പോലീസും പിണറായിയും ഇതൊന്നും അറിയാത്തതാണോ അതോ അറിഞ്ഞുകൊണ്ട് മനപൂര്‍വം മറച്ചു വയ്ക്കുന്നതാണോ എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം എന്‍ഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂര്‍ക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദ്ദിഖ് ബച്ച എന്ന തീവ്രവാദി എത്തിയിരുന്നു. ഇതൊന്നും കേരളാ പോലീസ് അറിയുന്നില്ല. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുകയാണ് ഇവരുടെ ദൗത്യം എന്നാല്‍ ജനങ്ങളുടെ മെക്കിട്ട് കേറുന്ന കേരളാ പോലീസിനെയും സമ്പന്നന്റെ വിവാഹത്തിന് പാറാവ് കാക്കുന്നതിനുമൊക്കെയാണ് ഇപ്പോള്‍ കേരളാ പോലീസിനെ ഉപയോഗിക്കുന്നത്. ഈ പിണറായി ആഭ്യന്തരം ഭരിക്കുന്നതു കൊണ്ടാണ് ഈ പ്രശ്‌നം എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്.
ഭീകരന്‍ തലസ്ഥാനത്ത് എത്തിയ കാര്യം കേരളാ പോലീസ് അറിഞ്ഞില്ലെങ്കിലും. രാജ്യത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനല്ലേ. അവര്‍ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ പരിശോധന. ഭീകരന്‍ എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേരള അതിര്‍ത്തിയില്‍ വേണ്ടത്ര പരിശോധനകള്‍ ഉണ്ടാകാത്തതിനാല്‍ മലയോര മേഖല തീവ്രവാദികളുടെ ഗ്രീന്‍ ചാനലാകുന്നു എന്നാണ് കേന്ദ്ര സംഘം വിലയിരുത്തുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിര്‍ത്തി വഴിയാണ് സാദ്ദിഖ് ബച്ച കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചും മൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാം. ഇവിടെങ്ങും കാര്യമായ പരിശോധന ഇല്ല. എന്തെങ്കിലുമൊക്കെ സംഭവിച്ചത് ശേഷമേ അല്ലെങ്കിലും ഈ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉണരുകയുള്ളൂ. നമ്മുടെ മുന്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബഹ്‌റ പടിയിറങ്ങും മുമ്പ് ഇതിനെക്കുറിച്ചെല്ലാം കൃത്യമയി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോളത്തെ ഡിജിപി അനില്‍ കാന്ത് ചിത്രത്തില്‍ പോലും വരുന്നില്ല. ഇതൊക്കെ നിരീക്ഷിക്കാന്‍ കേരളാ പോലീസിന് എന്തെങ്കിലും സംവിധാനമുണ്ടോ അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോ എന്നതൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും ഡിജിപിയ്ക്ക് ഒന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാാം. അഭ്യന്തരം പാവക്കളിയാണെന്ന് പ്രതിപക്ഷം വളരെ കൃത്യമായി പറയുന്നുണ്ട്. അതുപോലെ തന്നെയാകുകയാണ് ഡിജിപിയുടെ കാര്യവും.
ഭീകരരുടെ സാനിധ്യം വളരെ ഗൗരവമേറിയ വിഷയമാണ്. കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതികള്‍ ഉപയോഗിച്ചതും സാദ്ദിഖ് ബച്ചയുടെ അതേ മാര്‍ഗമാണെന്നാണ് വിവരം. കളിയിക്കാവിള ആക്രമണത്തിന്റെ സൂത്രധാരന്‍ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്ത് വെള്ളറടതെങ്കാശി റൂട്ടിലാണ്. അവരില്‍ നിന്നും തോക്കും കണ്ടെടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബോംബു കണ്ടെടുത്തതും തീവ്രവാദ പരിശീലനം നടന്നുവെന്ന് വ്യക്തമായതുമായ പത്തനംതിട്ട പാടം, കോന്നി വനമേഖലകളും ഈ റൂട്ടിലാണ്. അതിന് പിന്നാലെ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെടുത്തതും ഈ റൂട്ടിലാണ്. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസ് ഇതുവരെയും ഈ മേഖലയില്‍ കൃത്യമായ പരിശോധന നടത്താന്‍ തയ്യാറായിട്ടില്ല. സാദ്ദിഖ് ബച്ച താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മഞ്ചാടി മൂട്ടിലും കല്ലുമലയിലുമൊക്കെ ഇയാള്‍ക്ക് പ്രാദേശിക തലത്തില്‍ സഹായം ലഭിച്ചിരുന്നു. ഇയാളുടെ വിവരങ്ങള്‍, ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കേരളാ പോലീസിന് അറിയിപ്പു നല്‍കിയിട്ടും പരിശോധന ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.
എന്തായാലും എന്‍ഐഎ വളരെ ഗൗരവത്തോടെയാണ് ഈ കാര്യങ്ങളെ സമീപിക്കുന്നത്. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള 14 പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 14 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ഫെബ്രുവരിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഐസിഎഎംഎ സാതിക് എന്ന സതിക് ബാച്ചയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഐഎ ഞായറാഴ്ച കേരളത്തില്‍ പരിശോധന നടത്തിയത്.
കര്‍ണാടകയില്‍ നിന്നുള്ള ഒരു മദ്രസ വിദ്യാര്‍ത്ഥിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഫറൂഖ് എന്ന വിദ്യാര്‍ത്ഥി ഒരു സോഷ്യല്‍ മീഡിയ ആപ്പ് വഴി പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചത്. ഫാറൂഖിനെ കസ്റ്റഡിയിലെടുത്ത വിവരം സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡ സ്ഥിരീകരിച്ചു. ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ ഒരു മൊഡ്യൂളുമായി സോഷ്യല്‍ മീഡിയ ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായും വൃത്തങ്ങള്‍ പറയുന്നു. വൈകുന്നേരം ഫാറൂഖിനെ ദാറുല്‍ ഉലൂം ദയൂബന്ദ് അധികൃതര്‍ക്ക് കൈമാറിയെന്ന് ദാറുല്‍ ഉലൂം ദേവ്ബന്ദ് മേധാവി അബ്ദുള്‍ കാസിം നൊമാനി പറഞ്ഞു.
https://www.facebook.com/Malayalivartha