ജോലി സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം, അനുവാദമില്ലാതെ വീട്ടമ്മയുടെ ചിത്രങ്ങളെടുത്ത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണി, നാലു വര്‍ഷത്തോളം പണവും സ്വര്‍ണ്ണവും കൈക്കലാക്കിയയാൾ പിടിയില്‍

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയയാൾ പിടിയില്‍. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി രഞ്ജിത്ത് രാജന്‍ (37) നെയാണ് മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
താല്‍കാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ഇവരുടെ ചിത്രങ്ങൾ ബലമായി എടുത്തു.ഇത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഇയാള്‍ പണം വാങ്ങുകയായിരുന്നു.
ഇതിന്റെ പേരില്‍ ഇയാള്‍ വീട്ടമ്മയുടെ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ മാരായ എസ് എന്‍ സുമതി, ടി കെ കൃഷ്ണകുമാര്‍, എ എസ് ഐ കെ എം സന്തോഷ്‌കുമാര്‍, എസ് സി പി ഒ മാരായ അനില്‍കുമാര്‍, മിഥുന്‍ തമ്പി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























