ഗണിതാധ്യാപകന്റെ ലീലാവിലാസങ്ങള്‍... ആറ് വര്‍ഷത്തിന് ശേഷം ആധ്യാപകന് 79 വര്‍ഷം കഠിനതടവും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച ഗണിതാധ്യാപകന് 79 വര്‍ഷം കഠിനതടവും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇയാള്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസ്മുറിയില്‍ ലൈംഗികപീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. പെരിങ്ങോം ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ്(50)ശിക്ഷിച്ചത്.
തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മുജീബ് റഹ്മാന്റേതാണ് വിധി. 2014 ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാള്‍ അഞ്ചു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു എന്നാണ് കേസ്.
അതില്‍ ഒരു വിദ്യാര്‍ത്ഥി വിചാരണവേളയില്‍ കൂറു മാറുകയും ബാക്കിയുള്ള നാല് കേസുകളില്‍ വിചാരണ നടപ്പാക്കുകയും ആണ് ചെയ്തത്.
കേസില്‍ ഇയാള്‍ക്ക് പുറമെ മൂന്ന് പ്രതികള്‍ ഉണ്ടായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിച്ചില്ല എന്നതായിരുന്നു അവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ അവരെ കോടതി വെറുതെ വിട്ടു. പോക്‌സോ നിയമപ്രകാരം വിവിധ വകുപ്പുകളില്‍ 7 വര്‍ഷം വീതമാണ് ശിക്ഷ. 2014 ഫെബ്രുവരി 21 ന് എ.ഇ.ഒ അന്വേഷണം നടത്തി ഗോവിന്ദന്‍ നമ്പൂതിരിയെ സസ്‌പെന്റ് ചെയ്തിരുന്നു. 23 നാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























