ആര് മറന്നാലും ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റില്ല… സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കോന്നിയില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും ഒറ്റപ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുകയും ചെയ്ത മൂന്നു പ്ലസ്ടു വിദ്യാര്‍ഥിനികളുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മരിച്ച ആതിരയുടെയും രാജിയുടെയും ബന്ധുക്കളാണ് ഹര്‍ജി നല്‍കിയത്.
മരണത്തിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തെക്കുറിച്ച് ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നു ബന്ധുക്കള്‍ ആരോപിച്ചു.
കുട്ടികളുടെ മരണകാരണം കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സ്‌കൂളില്‍നിന്നു കുട്ടികള്‍ മടങ്ങിവരാതായപ്പോള്‍ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചിരുന്നെങ്കിലും ഇവരെ കണ്ടെത്തുന്നതില്‍ പോലീസിനു വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. ആതിരയെയും രാജിയെയും ഒറ്റപ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും രാജിയെ ഗുരുതരാവസ്ഥയില്‍ കാണുകയും ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയിലായി രാജിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും ഒരാഴ്ചയ്ക്കുശേഷം മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha