Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...


ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്... വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍, ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് ദർശനം


സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്


വൃശ്ചികം ഒന്ന്... മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു.... ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...

ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

17 DECEMBER 2025 11:31 AM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്. ഭക്തരുടെ വാഹനം അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പൊലീസ് നിർദേശം നൽകിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ....

കഠിനമായ വ്രതാനുഷ്ഠാനങ്ങളും ദീർഘമായ കാൽനടയാത്രയും കഴിഞ്ഞ് അയ്യപ്പദർശനം നേടി നിർവൃതിയോടെ ഓരോ ഭക്തനും മലയിറങ്ങുമ്പോൾ, ശരീരവും മനസ്സും അതിയായ ക്ഷീണത്തിലായിരിക്കും. മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രകൾ നടത്തുകയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുകയും ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാൻ സാദ്ധ്യതയുള്ളതാണ്.

ഉറക്കക്കുറവ്, ശരീരവേദന, മാനസിക ക്ഷീണം എന്നിവ ഡ്രൈവിങ്ങിനെ ബാധിക്കും. മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യാവസ്ഥയിലായിരിക്കുമ്പോൾ മാത്രമേ ഡ്രൈവിംഗ് നടത്താവൂ എന്നത് ഓരോ ഡ്രൈവറുടെയും പ്രധാന ഉത്തരവാദിത്തമാണ്. സ്വന്തം ജീവൻ മാത്രമല്ല, കൂടെ യാത്ര ചെയ്യുന്നവരുടെയും മറ്റ് വഴിയാത്രക്കാരുടെയും ജീവനും ഡ്രൈവറുടെ ജാഗ്രതയിൽ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ഇത്തരം തീർത്ഥയാത്രകളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, ആവശ്യമായ വിശ്രമവും ഉറക്കവും എടുത്തതിന് ശേഷം മാത്രം യാത്ര തുടരുക, ആവശ്യമെങ്കിൽ യാത്ര ഇടവേളകളായി വിഭജിക്കുക, കൂടെയുള്ളവരും യാത്ര മുഴുവൻ ഉറങ്ങാതെ ജാഗ്രതയോടെ ഡ്രൈവറോടൊപ്പം സജീവമായി ഇരിക്കണം. ഡ്രൈവറുമായി സംസാരിച്ച് ജാഗ്രതയിൽ നിലനിർത്തുക, ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഉടൻ വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക, ഇത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.

ഒരു നിമിഷത്തെ അശ്രദ്ധയും അമിത ആത്മവിശ്വാസവും വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കാം. ഭക്തിയോടെ തുടങ്ങിയ യാത്ര സുരക്ഷയോടെ അവസാനിപ്പിക്കുകയാണ് യഥാർത്ഥ അയ്യപ്പസ്മരണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...  (19 minutes ago)

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു മരണം.... നിരവധി പേർക്ക് പരുക്ക്  (53 minutes ago)

ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷനും ദാർശനികനുമായ സ്വാമി ഭജനാനന്ദ അന്തരിച്ചു  (57 minutes ago)

ചാലയിലെ സ്വർണക്കവർച്ച കേസിലെ പ്രതികൾ ഒളിപ്പിച്ചുവച്ച സ്വർണം അന്വേഷകസംഘം കണ്ടെത്തി... വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ  (1 hour ago)

യുവേഫ നേഷൻസ് ലീഗിൽ നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ജർമനി...  (1 hour ago)

ഇന്ത്യാ ഇന്‍റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശ്രദ്ധേയമായി എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്  (1 hour ago)

​ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്  (1 hour ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്... വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍, ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് ദർശനം  (2 hours ago)

ശബരിമല മണ്ഡലകാല തീര്‍ഥാടനം... വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (2 hours ago)

അക്‌വാന്‍ ആഞ്ഞടിക്കുമോ?; ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം രൂപപ്പെട്ടു  (2 hours ago)

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം  (2 hours ago)

കർമ്മരംഗത്ത് പുതിയ ഉണർവ്വും ആത്മവിശ്വാസവും കൈവരുന്ന സുദിനമാണിത്; ഉച്ചയ്ക്ക് ശേഷം ദീർഘകാല പദ്ധതികൾക്ക് അനുകൂലമായ സാഹചര്യമൊരുങ്ങും.  (3 hours ago)

ഷിംല ജില്ലയിലെ റാംപൂർ സബ് ഡിവിഷനിലെ ഗൗര-റാംപൂർ ലിങ്ക് റോഡിൽ പഷാഡ വളവിന് സമീപം കാർ നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം... അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചിയിൽ ലോറി ഇടിച്ച് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം  (3 hours ago)

പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി കൽപ്പാത്തിയിൽ ദേവരഥ സം​ഗമം നടന്നു..  (3 hours ago)

Malayali Vartha Recommends