വിലയിടിവ്... ഏത്തവാഴ കർഷകർ ദുരിതത്തിൽ...

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു... വില വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. അതോടെ ജില്ലയിലെ ഏത്തവാഴ കർഷകർ ദുരിതത്തിലായി . പ്രതീക്ഷയോടെ ഏത്തവാഴ കൃഷി നടത്തിയ ജില്ലയിലെ നല്ലൊരു വിഭാഗം കർഷകരാണ് വിലയിടിവിൻറെ പ്രതിസന്ധിയിൽ ഇപ്പോൾ സങ്കടക്കടലിലായിരിക്കുന്നത്.
ഉൽപാദിപ്പിച്ച വാഴക്കുലകൾ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് അവർ. വാഴക്കുലകൾ പലയിടത്തും കിടന്ന് നശിക്കുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു.
കൃഷിവകുപ്പിൻറെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങേണ്ടിവരുമെന്നും അവർ പരാതിപ്പെടുന്നു. ആഘോഷ വേളകളിൽ ഉപയോഗം വർധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും നഷ്ടപ്പെട്ടെന്ന് കർഷകർ .
https://www.facebook.com/Malayalivartha



























