Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

29 NOVEMBER 2025 05:45 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി കരിയര്‍ അധിഷ്ഠിത പരിശീലന സ്ഥാപനമായ ടെക്ബൈഹാര്‍ട്ടുമായി സഹകരിച്ച് ടെക്നോപാര്‍ക്കില്‍ ഏജന്‍റിക് എഐയെക്കുറിച്ച് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന വര്‍ക്ക് ഷോപ്പ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു. ടെക്ബൈഹാര്‍ട്ട് എഐ ഡയറക്ടര്‍ ഡോ. അനീസ് മുഹമ്മദും പരിപാടിയില്‍ പങ്കെടുത്തു.

സീനിയര്‍ എഐ ഡെവലപ്പര്‍മാരായ ടിറ്റു എ, അലക്സ് വി അജിത് എന്നിവരുടെ നേതൃത്വത്തില്‍ അത്യാധുനിക എഐ ആപ്ലിക്കേഷനുകള്‍, പ്രായോഗിക സാങ്കേതിക വിദ്യകള്‍, വ്യവസായവുമായി ബന്ധപ്പെട്ട കേസ് സ്റ്റഡികള്‍ എന്നിവയെക്കുറിച്ച് ശില്‍പ്പശാല ചര്‍ച്ചചെയ്തു.
ഡിസംബര്‍ 12 മുതല്‍ 14 വരെ കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ 'ഹാക്ക് 2025 ഇമാജിന്‍' എന്ന് പേരിട്ടിരിക്കുന്ന പാന്‍-ഇന്ത്യന്‍ ഹാക്കത്തോണില്‍ അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് അവരുടെ ആശയം വികസിപ്പിക്കുന്നതിനായി 25 ലക്ഷം രൂപ വീതം ഗ്രാന്‍റ് നല്‍കുമെന്ന് അനൂപ് അംബിക ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

പ്രശ്നം മനസ്സിലാക്കുക, വ്യക്തമായ ആശയം സൃഷ്ടിക്കുക, അത് നടപ്പിലാക്കുക എന്നിവയാണ് ഏജന്‍റിക് എഐയുടെ മൂന്ന് പ്രധാന പ്രവര്‍ത്തനങ്ങളെന്ന് ഡോ. അനീസ് മുഹമ്മദ് പറഞ്ഞു. അതിനായി മോഡല്‍ കോണ്‍ടെക്സ്റ്റ് പ്രോട്ടോക്കോള്‍ (എംസിപി), ഏജന്‍റ്-ടു-ഏജന്‍റ് (എ2എ) എന്നിവ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിധ്വനി ടെക്നിക്കല്‍ ഫോറം കണ്‍വീനര്‍ രാഹുല്‍ ചന്ദ്രന്‍, പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, ടെക്നോപാര്‍ക്കിലെ 40-ഓളം കമ്പനികളില്‍നിന്നുള്ള 200-ഓളം ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു. ലക്ഷ്യങ്ങള്‍ പിന്തുടരാനും തീരുമാനങ്ങള്‍ എടുക്കാനും ലോകവുമായി സംവദിക്കാനുമാകുന്ന പരിവര്‍ത്തനാത്മക എഐ സിസ്റ്റമായ ഏജന്‍റിക് എഐയെക്കുറിച്ച് പ്രായോഗിക അനുഭവം വര്‍ക്ക് ഷോപ്പ് നല്‍കി. തത്സമയ ഹാന്‍ഡ്സ്-ഓണ്‍ പ്രവര്‍ത്തനങ്ങളും ഡെമോകളും ഉള്‍ക്കൊള്ളുന്ന ഏകദിന പ്രായോഗിക സെഷനായിരുന്നു വര്‍ക്ക് ഷോപ്പിന്‍റെ പ്രധാന സവിശേഷത. ഐടി സമൂഹത്തിലെ സഹ പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും എഐയുടെ വിവിധ പ്രൊഫഷണല്‍ ആപ്ലിക്കേഷനുകള്‍ മനസ്സിലാക്കാനും പങ്കെടുത്തവര്‍ക്ക് പരിപാടി സഹായകമായി.

സഹ-സംഘാടകരായ ടെക്ബൈഹാര്‍ട്ട് ട്രിവാന്‍ഡ്രം എഡബ്ല്യുഎസ്, എഐ, എംഎല്‍, സൈബര്‍ സുരക്ഷ, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ മേഖലകളില്‍ കരിയര്‍ അധിഷ്ഠിത പരിശീലനം വാഗ്ദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (37 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (47 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends