" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

കണ്ണൂർ പാനൂരിൽ വീണ്ടും സംഘർഷ ഭീഷണി ഉയരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കൊലവിളി സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ സിപിഎം സൈബർ ഗ്രൂപ്പായ ‘റെഡ് ആർമി’ ചർച്ചാകേന്ദ്രമാകുന്നു. ‘നൂഞ്ഞബ്രം സഖാക്കൾ’ എന്ന അക്കൗണ്ടിലൂടെ വന്ന പോസ്റ്റുകളിലാണ് ഗുരുതരമായ ഭീഷണി പരാമർശങ്ങൾ ഉള്ളത്. സിപിഎം സ്തൂപം തകർത്തവർക്കെതിരെ പ്രതികാരമുണ്ടാകുമെന്ന സൂചനകളും പോസ്റ്റുകളിൽ കാണപ്പെടുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ലെന്നാണ് എഫ്ബി പോസ്റ്റില്‍ പറയുന്നത്. പാനൂർ പാറാട് മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുമ്പോൾ എരിരീതിയിൽ എണ്ണയൊഴിക്കുകയാണ് സിപിഎം സൈബർ ഗ്രൂപ്പുകൾ. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾക്ക് പോസ്റ്റ് ചെയ്തതിനൊപ്പം ഭീഷണി ഇങ്ങനെ " പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല." നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയും കൊലവിളിയുണ്ട്. ഇന്നലെ വിജയാഹ്ലാദത്തിനിടെ പാറാടുള്ള സിപിഎം സ്തൂപം ലീഗ് പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഇവരെ കബറടക്കുമെന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണി. ഇതിനിടെ, പിണറായിയിൽ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. വെണ്ടുട്ടായി കനാൽ കരയിൽ വച്ചുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് ഗുരുതരമായി പരുക്കേറ്റത്.
പൊട്ടിയത് ബോംബല്ല പടക്കമാണെന്നാണ് പൊലീസ് പറയുന്നത്. ഉഗ്രശേഷിയുള്ള നാടൻ പടക്കമാണ് പൊട്ടിയതെന്നാണ് വിവരം. വിപിൻരാജിന്റെ വീടിനു സമീപത്ത് വച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്നാണ് ആദ്യം വിവരം പുറത്തു വന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. വിപിൻ രാജിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനാൽ കരയിലെ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതിയാണ് വിപിൻ രാജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കിലോമീറ്റർ അകലെയാണ് സ്ഫോടനം.
അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്. ബോംബ് കൈകാര്യം ചെയ്യുന്നതിനിടയാണ് സിപിഎം പ്രവർത്തകന് പരിക്കേറ്റത്. ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകനായ വിപിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലുത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം പാനൂരില്‍ സിപിഎം സൈബർ ഗ്രൂപ്പുകള്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ സിപിഎം ആയുധം താഴെ വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























