അന്വേഷണത്തിനൊടുവിൽ ... വിദേശത്തു നിന്നെത്തി പ്രതിശ്രുത വധുവിനെ കാണാൻ പോയ യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...

രണ്ട് ദിവസമായി കാണാതായ യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെ (34) യാണ് അവശനിലയിൽ കണ്ടെത്തിയത്.
എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. ദുബായിൽ നിന്ന് ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് വിഷ്ണു വീട്ടിലെത്തിയത്. ഏഴരയോടെ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധുക്കൾക്ക് വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് ബന്ധുക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അന്വഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിൽ യാത്ര ചെയ്യുന്ന വിഷ്ണുവിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വിഷ്ണു മാവേലിക്കര കരയമട്ടം ഭാഗത്തുനിന്ന് തിരിയുന്ന ദൃശ്യങ്ങളുണ്ട്. തുടർന്ന് രാജേഷും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പിൽ ബൈക്കും സമീപത്ത് അവശനിലയിൽ വിഷ്ണുവിനെയും കണ്ടെത്തിയത്. ചെട്ടികുളങ്ങരയിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനത്തിലുള്ളത്. വിഷ്ണുവിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























