സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍

നടിയെ അക്രമിച്ച കേസില്‍ വീണ്ടും ട്വിസ്റ്റ് വരാന്‍ സാധ്യത. വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സർക്കാർ ഉടൻ അപ്പീൽ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതി മാർട്ടിന്‍റെ വീഡിയോയ്ക്ക് എതിരെ സർക്കാർ നടപടി എടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ തയറാക്കി. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.
കേസിലെ 6 പ്രതികൾക്കും 20 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. എന്നാൽ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതി. അത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ എന്നിവർ 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. എല്ലാ പ്രതികളും നാല്‍പത് വയസിൽ താഴെ പ്രായമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ആർക്കുമില്ല. ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ആദ്യം പുറത്തിറങ്ങുക കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ആയിരിക്കും. വിധി കേട്ട് രണ്ടാം പ്രതി മാര്‍ട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. ജഡ്ജി വാദം കേള്‍ക്കുന്ന സമയത്തും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാര്‍ട്ടിൻ കോടതിയിൽ സംസാരിച്ചത്.
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനു പിന്നാലെ, എട്ട് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തെക്കുറിച്ച് പ്രതികരണവുമായി അതിജീവിത. ഈ വിധിയില്‍ തനിക്കത്ഭുതമില്ലെന്നും പലപ്പോഴായി വിചാരണകോടതിയില്‍ തന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും നടി കുറിച്ചു. 'നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരല്ലെന്ന തിരിച്ചറിവിന് നന്ദി. പ്രതികളില്‍ ഒരാളുടെ കാര്യം വരുമ്പോള്‍ മാത്രം കേസ് കൈകാര്യം ചെയ്തു വന്ന രീതിയില്‍ മാറ്റം സംഭവിക്കുന്നത് വ്യക്തമായിരുന്നു എന്നും അവര്‍ കുറിച്ചു. കേസില്‍ 6 വരെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.
ഈ വിധി, തൻ്റെ വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ചതെന്നും പരിഹസിച്ചവർക്ക് സമർപ്പിക്കുന്നുവെന്ന് അവർ സമൂഹമാധ്യമത്തിൽ നടി കുറിച്ചു. വിധി വന്നതിന് ശേഷമുള്ള അതിജീവിതയുടെ ആദ്യ പ്രതികരണമാണിത്.
"എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ... ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു,". ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെന്നും, എന്നാൽ തനിക്ക് ഇതിൽ അത്ഭുതമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു, എന്ന് പറഞ്ഞ നടി അധിക്ഷേപകരമായ കമൻ്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് ആക്രമിക്കുന്നവരോട്, അത് തുടരാനും പറയുന്നുണ്ട്. നിങ്ങൾ അത് തുടരുക അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത് എന്നായിരുന്നു അവര്‍ പറഞ്ഞത്.
'അതുപോലെ ഒന്നാംപ്രതി എൻ്റെ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എൻ്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്‌ചെയ്‌ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.'
വിചാരണക്കോടതിയിലെ നടപടിക്രമങ്ങളെക്കുറിച്ചും കേസ് കൈകാര്യം ചെയ്ത രീതികളെക്കുറിച്ചും അതിജീവിത കുറിപ്പിൽ പറയുന്നുണ്ട്. '2020-ൻ്റെ അവസാനം തന്നെ കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസിൻ്റെ ഗതി മാറിയത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു. ഈ സാഹചര്യത്തിൽ, വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഹർജികൾ നിഷേധിക്കപ്പെടുകയായിരുന്നു.' അവര്‍ കുറിച്ചു.
വിശ്വാസം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളായി കുറിപ്പിൽ പറയുന്ന കാര്യങ്ങൾ:
ഈ കേസിൽ എൻ്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല.
ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.
ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു. അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് - അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.
മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്‌തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപ്പെട്ടത്.
ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്‌ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതി ഭാഗം ഇതേ ജഡ്‌ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.
എൻ്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.
ഈ കേസിൻ്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു.
അതേസമയം അതിജീവിത നീതി ലഭിച്ചില്ലെന്ന് പറയുമ്പോൾ, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാൻ കഴിയുമെന്ന് നടൻ പ്രേംകുമാർ പറഞ്ഞു. ഈ കേസിൽ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണ്. ദിലീപും, പ്രോസിക്യൂഷനും, അതിജീവിതയും ഗൂഢാലോചന ആരോപിക്കുന്നു. ആർക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടത്. എന്താണ് ഗൂഢാലോചന, ആരാണ് ഗൂഢാലോചന നടത്തിയത് എന്നത് കൃത്യമായി കണ്ടെത്തണം. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ് കോടതി വിധിച്ചിരുന്നു. 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുവദിക്കണം.
അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന് കാരണം ഈ പ്രതികളാണെന്നും നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ് പ്രതികളുടെ ശിക്ഷ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ പറഞ്ഞു.
എന്നാൽ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാൻ കുറച്ചു കൂടി സമയം പ്രൊസിക്യൂഷൻ തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ.
എല്ലാവരും കൂടെ ചെയ്ത കുറ്റകൃത്യമാണ് കൂട്ടബലാത്സംഗത്തിൽ കലാശിച്ചത് ശിക്ഷയുടെ കാര്യത്തിൽ ഒരു വേർതിരിവും പാടില്ല എല്ലാവർക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരും തമ്മിൽ കണക്ട് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, പരമാവധി ശിക്ഷ നൽകാനുള്ള സാധ്യത ഇവിടെ ഇല്ലെന്നാണ് പൾസർ സുനി അഭിഭാഷകൻ പറഞ്ഞത്. അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ല. ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യാൻ ആവില്ലെന്ന് പൾസറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
പ്രതികൾക്ക് പറയാനുള്ളതും കോടതി കേട്ടു. വീട്ടിൽ അമ്മ മാത്രമെ ഉള്ളൂ എന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പൾസർ സുനി കോടതിയിൽ പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിനും ഭാര്യയും 2 ചെറിയ കുട്ടികളുമുണ്ടെന്ന വാദം മണികണ്ഠനും മുന്നോട്ട് വെച്ചു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് മാത്രമാണ് വിജീഷ് അഭ്യർഥിച്ചത്.
നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്നും വിധിന്യായത്തിൽ പറയുന്നു. അവസരങ്ങൾ നിഷേധിച്ചതിന് ഏതെങ്കിലും സംഭവങ്ങൾ എടുത്തുപറയാൻ നടിക്ക് സാധിച്ചിട്ടില്ല. മലയാള സിനിമയിൽനിന്ന് പുറത്താക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല. വർഷം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ആരോപണം വിശ്വാസയോഗ്യമല്ല.
ദിലീപ് ഭീഷണിപ്പെടുത്തിയെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു അതിജീവിതയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. എന്നാൽ ഇതിന് സാക്ഷികളില്ല. ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും വിധിന്യായത്തിൽ പറയുന്നു. അതേസമയം, കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
അതിനിടെ, കോടതി വിധിയിൽ പ്രതികരിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കോടതി വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ തനിക്ക് ഒട്ടും അത്ഭുതമില്ല എന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. തന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുകയാണ്.
പ്രസ്തുത ജഡ്ജിയിൽ നിന്ന് കേസ് മാറ്റണമെന്നുള്ള എല്ലാ ഹരജികളും നിഷേധിക്കപ്പെട്ടു. 2020ന്റെ അവസാനം തന്നെ ചില അന്യായങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്ന് മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായ കാര്യമാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി
കേസിലെ ഒന്നാംപ്രതി പൾസർ സുനി തന്റെ പേഴ്സനൽ ഡ്രൈവറായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരോട് അത് ശുദ്ധനുണയാണെന്നും നടി പറയുന്നു. പൾസർ സുനി തന്റെ പേഴ്സനൽ ഡ്രൈവറോ ജീവനക്കാരനോ ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ ആയിരുന്നില്ല. 2016ൽ താൻ വർക്ക് ചെയ്തിരുന്ന സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽനിന്ന് നിയമിക്കപ്പെട്ട ഒരാൾ മാത്രമാണ്.
നിയമത്തിന്റെ മുമ്പിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല എന്നാണ് നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ തിരിച്ചറിയുന്നുവെന്നും അതിജീവിത കുറിച്ചു. തന്നെ അധിക്ഷേപിക്കുന്ന നുണക്കഥകൾ പ്രചരിപ്പിക്കുന്നവർ അത് തുടരുകയെന്നും കുറിപ്പിൽ പറയുന്നുണ്ട്. പോരാട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നടൻ ദിലീപ് കഴിഞ്ഞ ദിവസം ശബരിമലയിലെത്തി. പുലര്‍ച്ചെയാണ് നടൻ സന്നിധാനത്ത് എത്തിയത്. രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫിസിലേക്ക് പോവുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് താരം ശബരിമലയിലെത്തുന്നത്. പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി ദർശനത്തിനായി സന്നിധാനത്ത് എത്തി.
അതേസമയം ദിലീപ് നായകനായെത്തുന്ന ‘ഭഭബ’ ഡിസംബർ 18ന് റിലീസ് ചെയ്യും. വലിയ ബജറ്റിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു.
ഇക്കഴിഞ്ഞദിവസമാണ് ദിലീപ് സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. രാവിലെ ശബരിമല ദർശനം പൂർത്തിയാക്കി നാട്ടിൽ എത്തിയ ദിലീപ് വൈകിട്ടോടെ ആണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്. ദിലീപിനെ കണ്ടതോടെ വന്നു കെട്ടിപ്പിടിച്ചും ഉമ്മവച്ചുമാണ് ആരാധകരും സുഹൃത്തുക്കളും സ്വീകരിക്കുന്നത്. കണ്ണുകൾ നിറഞ്ഞൊഴുകിയാണ് ദിലീപ് അവിടെ നിന്നതും. കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണുനീർ അടക്കാൻ പാടുപെടുന്ന ദിലീപിനെ കണ്ടതോടെ ആരാധകർക്ക് അത് വേദന ആയി. പെട്ടെന്ന് ദിലീപ് കരയും എന്ന് പ്രതീക്ഷിക്കാത്ത പോലെ ആയിരുന്നു ഓരോ ആളുകളുടെയും പ്രതികരണം.
ഒരു പക്ഷെ ഈ മനുഷ്യൻ നിരപരാധി ആണെങ്കിൽ എന്ത് മാത്രം വേദന സഹിച്ചിട്ടുണ്ടാകും; കണ്ടപ്പോ സങ്കടം തോന്നുന്നുവെന്ന് ആണ്ഓരോ ആളുകളും കുറിച്ചത്. ദിലീപ് കണ്ണുകൾ നിറഞ്ഞുകൊണ്ട് ആളുകളോട് സംസാരിക്കുന്നത് കണ്ടിട്ട് അഭിപ്രായങ്ങൾ നിരവധിയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മികച്ച നടൻ എന്നും മനുഷ്യൻ എന്നും ഉള്ള അഭിപ്രായങ്ങൾ പങ്കിടുന്നതോടൊപ്പം സഹതാപതരംഗം ആണ് താരത്തിന് ലഭിച്ചത്. എറണാകുളത്തപ്പൻ ക്ഷേത ഉത്സവവുമായി ബന്ധപെട്ടുകൊണ്ട് ദിലീപ് മുഖ്യ അതിഥി ആയിരുന്നു. എന്നാൽ എതിർപ്പ് ശക്തം ആയതിനെ തുടർന്ന് അദ്ദേഹത്തെ പരിപാടിയിൽ നിന്നും മാറ്റുകയായിരുന്നു.
ഒരുപക്ഷേ പൊതുസമൂഹത്തിൽ നിന്നും കിട്ടുന്ന അവഗണന കൊണ്ടാകണം ഇത്രയും ഇമോഷണൽ ആകുന്നത് എന്നൊരു സംസാരം കൂടി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
രണ്ടുദിവസത്തിനുള്ളിൽ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ഭ ഭ ബയുടെ റിലീസ് ആണ്. മോഹൻലാൽ പങ്കിടുന്ന പോസ്റ്റുകൾക്ക് നേരെയും പ്രതിഷേധം ശക്തമാണ്. ചിത്രം കാണില്ല എന്ന് അവർത്തിച്ചുകൊണ്ടാണ് ചിലർ പോസ്റ്റിൽ കമന്റുകൾ പങ്കിടുന്നതും.
ധനഞ്ജയ് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത് ഫാഹിം സഫറും നൂറിൻ ഷെരീഫും എഴുതിയ കഥയാണ് ഭഭ ബ. ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ കോമഡി ത്രില്ലർ ചിത്രം കൂടിയാണ് ഇത്.
സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് കാലമായാൽ, ദിലീപ് അമ്മയുടെ ഒപ്പം പോളിങ് ബൂത്തിലേക്ക് എത്തുന്ന കാഴ്ചയുണ്ട്. മറ്റു കുടുംബാംഗങ്ങൾ ആരും ഇല്ലെങ്കിലും അമ്മ മസ്റ്റ് ആണ്. നടക്കാൻ അത്ര വേഗമില്ലാത്ത അമ്മയെ ദിലീപ് ഒരു കൈത്താങ്ങു നൽകി അവിടേയ്ക്ക് കൂട്ടികൊണ്ടുവരുന്ന ദൃശ്യം പലപ്പോഴും മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ഇത്തവണ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഭാര്യ കാവ്യാ മാധവനൊപ്പമാണ് ദിലീപ് വോട്ട് ചെയ്യാനെത്തിയത്. പത്മനാഭൻ പിള്ളയ്ക്കും സരോജത്തിനും പിറന്ന മൂന്നു മക്കളിൽ മൂത്ത മകനാണ് ദിലീപ്. അനൂപിനെ കൂടാതെ ദിലീപിന് ഒരു അനുജത്തി കൂടിയുണ്ട് .
ഇക്കഴിഞ്ഞ എട്ടുവർഷങ്ങൾക്ക് ഇടയിൽ ദിലീപ് ഏറ്റവുമധികം മാനസിക സമ്മർദം കുറഞ്ഞ കാലത്തിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കാലം കൂടിയായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസിൽ, എട്ടാം പ്രതിയായിരുന്ന ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ കേസിൽ വെറുതെവിടുകയായിരുന്നു. അതിനു ശേഷം പിന്നെയും വിവാദങ്ങൾ വിട്ടുമാറിയില്ല എങ്കിലും, ഭാര്യക്കൊപ്പം വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ദിലീപ് വോട്ട് ചെയ്യൽ മുടക്കിയില്ല. പക്ഷേ അമ്മ കൂടെയില്ലതെ പോയി. അമ്മയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് ദിലീപ് തന്നെ മാധ്യമങ്ങളോട് പറഞ്ഞു
ഇതിനിടയിൽ ദിലീപിന്റെ ശബരിമല ദർശനവും വാർത്തയായി മാറി. താനൊരു അയ്യപ്പ ഭക്തനെന്ന് ദിലീപ്. ഇവിടെ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമ്മയെ കുറിച്ച് ദിലീപ് പറഞ്ഞത്.
ഇതിനിടയിൽ ദിലീപിന്റെ ശബരിമല ദർശനവും വാർത്തയായി മാറി. താനൊരു അയ്യപ്പ ഭക്തനെന്ന് ദിലീപ്. ഇവിടെ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമ്മയെ കുറിച്ച് ദിലീപ് പറഞ്ഞത്. "ഞാനൊരു അയ്യപ്പ ഭക്തനാണ്. പോയവർഷം ഞാനിവിടെ വന്നപ്പോൾ ഒരു ചെറിയ വിവാദം ഉയർന്നിരുന്നു. ഇക്കുറി ഞാൻ വഴിപാടു ബുക്ക് ചെയ്ത ശേഷമാണ് മലകയറിയത്." ദിലീപ് പറഞ്ഞു. രാവിലെ എട്ടര മണിക്ക് പമ്പയിൽ എത്തിയ ദിലീപ്, കാൽനടയായി മലയേറി. സ്റ്റാഫ് ഗേറ്റിലൂടെ കയറി ദിലീപ് ദർശനം നടത്തി
ഹൃദയം വിങ്ങുന്ന വേദനയുമായാണ് ദിലീപ് ഇക്കുറി ശബരിമലയിൽ എത്തിയത്. ഈ സന്ദർശനം പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്നും, തന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥന അർപ്പിക്കാനെന്നും ദിലീപ്. അമ്മ മൂന്നു പ്രാവശ്യം വീണു. അമ്മയുടെ ആരോഗ്യം വളരെ മോശമായി തുടരുന്നു എന്ന് ദിലീപ്. ഇപ്പോൾ ആരെയും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് അമ്മയുള്ളത്. നിരന്തരം പരിചരണം ആവശ്യമാണ്. അമ്മയുടെ ആരോഗ്യത്തിനായി നേർച്ചനേർന്നതിന്റെ ഭാഗമായാണ് ദർശനം. പ്രത്യേക പൂജകൾ നടത്താനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് വേണ്ടി ദിലീപ് കാത്തുനിന്നിരുന്നു
ദിലീപ്, കാവ്യ വിവാഹവേളയിൽ ദിലീപിന്റെ അമ്മയും മൂത്തമകൾ മീനാക്ഷിയും. ഇളയമകൾ മഹാലക്ഷ്മി എന്ന മാമാട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷ വേളയിലും ദിലീപിന്റെ ഒപ്പം അമ്മയും സന്തോഷവതിയായി കൂടെയുണ്ടായിരുന്നു. അടുത്ത ചിത്രമായ ഭ.ഭ.ബ. റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ്. ഡിസംബർ 18 ആണ് റിലീസ് തീയതി. ഈ ചിത്രത്തിൽ മോഹൻലാലും ഒരതിഥി വേഷം ചെയ്യുന്നുവെന്ന വിവരം പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയിരുന്നു
"https://www.facebook.com/Malayalivartha


























