'47-ാം വയസ്സിലും എന്നാ ഗ്ലാമറാ'; ‘ആരോയിലെ മഞ്ജുവിന്റെ ലുക്ക് വൈറലാകുന്നു!!

വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ മഞ്ജു വാര്യർ അധികം വൈകാതെ തന്നെ സൂപ്പര്‍സ്റ്റാര്‍ പദവിയും സ്വന്തമാക്കി. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജു സിനിമാ രംഗം വിട്ടത്.
ക്യാമറയ്ക്ക് മുന്നിൽ പോലുമെത്താതെയാണ് ഏകദേശം പതിന്നാല് വർഷങ്ങളോളം മഞ്ജു മാറി നിന്നത്. മഞ്ജു തിരികെ വരണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎൻട്രി.
ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ മഞ്ജുവിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ കത്തിക്കയറുന്നത്. ശ്യാമപ്രസാദിനെയും മഞ്ജു വാര്യയരേയും കേന്ദ്ര കഥാപാത്രളാക്കി രഞ്ജിത്ത് ഒരുക്കിയ ‘ആരോ’ എന്ന ഹ്രസ്വചിത്രത്തിലെ ലുക്കാണ് വൈറലാകുന്നത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ഹ്രസ്വ ചിത്രം കൂടിയാണിത്. അസീസ് നെടുമങ്ങാടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തത്.
ഏതാനും മിനിറ്റുകൾ മാത്രമാണ് മഞ്ജു വാര്യർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തു. ലൈറ്റ് കളർ സാരിയും മിനിമലായുള്ള ആഭരണങ്ങളും,കൈനിറയെ വളകളും,അഴിച്ചിട്ട മുടിയും, ചുവന്ന വട്ടപ്പൊട്ടും ഇട്ട് നിറചിരിയോടെ വരുന്ന മഞ്ജുവിനെ ആരോയിൽ കാണാനാകും. '47-ാം വയസ്സിലും എന്നാ ഗ്ലാമറാ' എന്ന് കുറിച്ചു കൊണ്ടാണ് പലരും കഥാപാത്രത്തിന്റെ ഫോട്ടോകൾ പങ്കുവയ്ക്കുന്നത്.
മഞ്ജുവിനെ ഏറ്റവും സുന്ദരിയായി അവതരിപ്പിച്ച പടം. കണ്ണെഴുതി പൊട്ടും തൊട്ടില്‍ ഉള്ള ഭദ്രയെ അല്ലേ, ഞാന്‍ ഇപ്പോള്‍ കണ്ടത്. ചില ഭാവങ്ങള്‍ ഭദ്രയെപ്പോലെ തന്നെ. എന്താ ഓരോ ഫ്രെയിമിന്റെയും ഭംഗി. മഞ്ജുവിനെ ഇത്ര സുന്ദരിയായി മറ്റ് സിനിമകളില്‍ കണ്ടിട്ടില്ല. അതിന് മാസ്റ്റര്‍ ക്ലാസ് രഞ്ജിത്ത് തന്നെ വേണ്ടി വന്നു.
ശ്യാമപ്രസാദ് നല്ലൊരു നടന്‍ തന്നെയാണെന്ന് തെളിഞ്ഞു. എത്ര മനോഹരമായാണ് ഒറ്റപ്പെടല്‍ വരച്ചുകാണിച്ചിട്ടുള്ളത്. മഞ്ജുവിന് മാത്രമേ ഇതുപോലെ അഭിനയിക്കാന്‍ കഴിയൂ. സംവിധായകന്റെ കാഴ്ചയിലാണ് കഥാപാത്രത്തിന്റെ സൗന്ദര്യം തുടങ്ങിയ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
കുറച്ച് നേരമേ ഉള്ളൂവെങ്കിലും മഞ്ജു തന്റെ ഭാഗം ഗംഭീരമാക്കി. തെറിവിളിച്ച നാവുകള്‍ തന്നെ രഞ്ജിത്തിനെ പുകഴ്ത്തുന്നത് കാണാനായി. സംവിധാനം മാത്രമല്ല ശ്യാമപ്രസാദിന് അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചു, മഞ്ജുവിനെയും രഞ്ജിത്തിനെയും, ശ്യാമപ്രസാദിനെയും അഭിനന്ദിച്ചുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ആസ്വദിച്ച് വരുമ്പോഴേക്കും തീര്‍ന്നുപോയെന്ന പരിഭവവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.
സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രം കൂടിയാണ് ‘ആരോ’. ഇതിനകം ഏഴോളം സിനിമകളാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ചത്. എന്നാൽ ഇത് ആദ്യമായാണ് ഒരു ഹൃസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോൾ തിയറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും.
https://www.facebook.com/Malayalivartha























