തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി...

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. 59 വയസ്സായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ വിജയകുമാര്‍ മനോവിഷമത്തിലായിരുന്നു. ഫലം വന്നതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിജയകുമാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇന്നു രാവിലെയാണ് വിജയകുമാര്‍ മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പത്തു വര്‍ഷം മുമ്പ് വിജയകുമാര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.
"
https://www.facebook.com/Malayalivartha



























