മതി നിർത്ത്.. ആദ്യം പൊട്ടിത്തെറിച്ച് സ്‌പീക്കർ..! ലോകസഭയിൽ ഷാഫിയുടെ തീപ്പാറുന്ന പ്രസംഗം പിന്നാലെ കൈയടിച്ച് സ്‌പീക്കർ...ഉഫ്

പാർലിമെന്റിലാണ്..
വിമാന ടിക്കറ്റ് നിരക്കുകൾ ആകാശത്തെത്തുമ്പോഴും നിയന്ത്രണ സംവിധാനങ്ങൾ പാതാളത്തിലാണ്.
പാർലിമെന്റിൽ നമ്മളവതരിപ്പിച്ച പ്രൈവറ്റ് മെമ്പർ ബില്ല് ഇന്ന് വീണ്ടും ചർച്ചയ്ക്ക് വരുമ്പോൾ Market Fluctuations എന്ന ഓമനപ്പേരിൽ പ്രവാസികളെ സീസണലായി കൊള്ളയടിക്കുന്ന ഒരു പ്രശ്നം മാത്രമല്ല ഇതെന്ന് നിലവിലെ ഇൻഡിഗോ പ്രതിസന്ധി കൂടി കണ്ടപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടു.
ഭരണ-പ്രതിപക്ഷ വിത്യാസമില്ലാതെ ഇതിനൊരു നിയന്ത്രണം ഉണ്ടായേ തീരൂ എന്ന് അംഗങ്ങൾ പറയാനാരംഭിച്ചിരിക്കുന്നു. പഹൽഗാം ഭീകരാക്രമണ സമയം പോലും തീവെട്ടി കൊള്ളയ്ക്ക് അവസരമാക്കുന്ന ചൂഷണത്തിൽ നിന്ന് പൗരന്മാർക്ക് ഒരു സംരക്ഷണ സംവിധാനം വേണം.
വർഷാവർഷങ്ങളായി ഈ സംഘടിത കൊള്ളയ്ക്ക് ഇരയാകേണ്ടി വരുന്ന പ്രവാസികൾക്ക് മോചനം വേണം.
നിരക്ക് വർദ്ധനവിന് Upper limit വെക്കേണ്ടത് അനിവാര്യതയാണ്. പ്രമേയത്തിൽ ഇന്ന് 3.30 മുതൽ ചർച്ച പുനരാരംഭിക്കും
ഒറ്റ രാത്രി കൊണ്ട് പരിഹരിക്കപ്പെടുമെന്ന് കരുതിയില്ല പ്രമേയം കൊണ്ട് വന്നത്
ശ്രമിച്ച് കൊണ്ടേയിരിക്കും
https://www.facebook.com/Malayalivartha



























