അധോലോക നായകന്‍ ഛോട്ടാ രാജന്‍ അറസ്റ്റില്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ രാജന്‍ അറസ്റ്റിലായി. ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് പിടിയിലായതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് സ്ഥിരീകരിച്ചു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്. സിഡ്‌നിയില്‍ നിന്ന് ബാലിയില്‍ എത്തിയപ്പോഴാണ് അറസ്‌റ്റെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാനും ദിവസങ്ങളായി ഓസ്‌ട്രേലിയയില്‍ താമസിക്കുകയായിരുന്ന ഛോട്ടാരാജനെ പിടികൂടാന്‍ ഇന്ത്യ ഓസ്‌ട്രേലിയയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ചാണ് ഇന്റര്‍പോള്‍ ഛോട്ടാ രാജനെ പിടികൂടിയത്. പ്രതികളെ പരസ്പരം കൈമാറാന്‍ ഓസ്‌ട്രേലിയയുമായി കരാറുകള്‍ ഉള്ള സ്ഥിതിക്ക് ഛോട്ടാരാജനെ വിട്ടുകിട്ടാന്‍ കാര്യമായ തടസ്സങ്ങളുണ്ടാവില്ലെന്നാണ് നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha