എല്ലാം പേരിനുവേണ്ടിയോ...ചിറ്റിലപ്പിള്ളിയുടെ സമരപ്പന്തലിലെത്തിയ തന്നെ ആട്ടിയോടിച്ച സംഭവം: അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ വച്ച് നടന്ന അപകടത്തില്‍ നട്ടെല്ല് തളര്‍ന്നുപോയ തന്നോടുള്ള \'മനുഷ്യസനേഹ\'മെന്ന് വിജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചിറ്റിലപ്പള്ളിയുടെ സമരം വെറും കാപട്യമോ. കണ്‍മുന്നില്‍ കഷ്ടപ്പെടുന്ന, ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും പരിക്കുപറ്റിയ ജോലിക്കാരനെ ഇദ്ദേഹം അവഗണിക്കുന്നത് എന്തുകൊണ്ട്. തെരുവുനായ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയ വിജേഷ് വിജയനു നേരെ സമര വേദിയുടെ സംഘാടകരുടെ കൈയ്യേറ്റശ്രമം.
ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥയിലുള്ള വീഗാലാന്റില്‍ നിന്നും അപകടം പറ്റി ശരീരം തളര്‍ന്നുപോയ വിജേഷ് വിജയന്‍ ചിറ്റിലപ്പിള്ളിയെ നേരില്‍ കാണാനും തന്റെ അവസ്ഥ നേരിട്ടു ബോധ്യപ്പെടുത്തുന്നതിനുമായിട്ടാണ് സമരവേദിയില്‍ എത്തിയത്. എന്നാല്‍, വിജേഷിനെ ചിറ്റിലപ്പിള്ളിയെ കാണാന്‍ സംഘാടകര്‍ അനുവദിച്ചില്ല. വിജേഷ് വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സമരപന്തലില്‍ നേരിട്ട അനുഭവം കുറിച്ചിട്ടത്.
കഴിഞ്ഞ 13 വര്‍ഷങ്ങളായി അദ്ദേഹത്തെ നേരില്‍ കണ്ട് എന്റെ അവസ്ഥ അദ്ദേഹത്തെ നേരിട്ട് ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനാല്‍ ഇത്തവണയെങ്കിലും അതിനു സാധിക്കും എന്ന് കരുതിയാണ് സമരത്തിനിടയില്‍ അദ്ദേഹത്തിനെ കാണാന്‍ പോയതെന്ന് വിജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മനുഷ്യസ്‌നേഹത്തിന്റെ പേരിലാവാം, അവിടെയുണ്ടായിരുന്ന സംഘാടകര്‍ ഞങ്ങളെ അതിനു അനുവദിച്ചില്ല, എന്ന് മാത്രമല്ല സമരപ്പന്തലിന്റെ മുന്നില്‍ വച്ചുതന്നെ അദ്ദേഹത്തിന്റെ ആശ്രിതവല്‍സലന്മാര്‍ എന്ന് പറയപ്പെടുന്നവര്‍ ഞങ്ങളെ ബലം പ്രയോഗിച്ചു തടയുകയും അവിടെ നിന്ന് പോകുവാന്‍ ആക്രോശിക്കുകയുമാണ് ചെയ്തത്. ഒരുപക്ഷെ ഇതും മനുഷ്യസ്‌നേഹത്തിന്റെ ഒരു ഭാഗമായിരിക്കും.. എന്ന് വിജേഷ് ഫേസ്ബുക്കിലൂടെ പറയുന്നു.
2002ലായിരുന്നു ഇരുപതടിയോളം ഉയരത്തില്‍ നിന്ന് താഴെ പ്ലാറ്റ് ഫോമിലേയ്ക്ക് വെളളം ഒഴുകുന്ന ബക്കറ്റ് ഷവറില്‍ വീണ് വിജേഷിന് അപകടം സംഭവിച്ചത്. പ്ലാറ്റ് ഫോമില്‍ എട്ടടി താഴെയാണ് അരയോളം വെള്ളം നിറഞ്ഞു കിടക്കുന്ന പൂള്‍. പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോള്‍ വിജേഷ് തെന്നി പൂളിലേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിന് താഴെ മരവിച്ച നിലയിലായി. ഉടനെ വീഗാലാന്റിലെ ഫസ്റ്റ് എയ്ഡ് കേന്ദ്രത്തില്‍ എത്തിച്ചിരുന്നെങ്കിലും അവിടെ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. ഈ ദുരന്തത്തിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് വിജേഷിന് ചലനശേഷി അല്‍പമെങ്കിലും വീണ്ടെടുക്കാന്‍ സാധിച്ചത്.
നട്ടെല്ലിന്റെ ചികിത്സക്കായി 20 ലക്ഷത്തോളം രൂപ ചെലവിട്ടപ്പോള്‍ മുഴുവന്‍ ചികിത്സയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്കിയ ചിറ്റിലപ്പിള്ളി നല്‍കിയത് വെറും 60,000 മാത്രം.
ഇക്കാര്യം നേരില്‍ ബോധ്യപ്പെടുത്താനായി ചിറ്റിലപ്പിള്ളിയെ പല തവണ നേരില്‍ കണ്ട് പറഞ്ഞെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
ഇടതുപക്ഷത്തിനുനേരെ പ്രതികരിച്ച വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം കൊടുക്കാം എന്നു പറയാന്‍ ചിറ്റിലപ്പിള്ളിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായിന്നില്ല. എന്നാല്‍ തന്റെ സ്ഥാപനത്തില്‍ നിന്നും ഗുരുതരപരുക്കേറ്റ വിജേഷിനെ സഹായിച്ചാല്‍ വാര്‍ത്താപ്രാധാന്യം ഇല്ലാത്തതുകൊണ്ടോ സഹായമില്ലാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha